പാടില്ല!
“ആരെ ഏൽപ്പിക്കും ആ മഹാ രഹസ്യം?”
അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു.
തനിക്ക് മുമ്പേ, മിനിട്ടുകൾക്ക് മുമ്പ്, കൊലചെയ്യപ്പെട്ട മൂവരെയും അദ്ദേഹം ഓർത്തു.
തങ്ങൾക്ക് മുമ്പ് ആ രഹസ്യം സൂക്ഷിച്ച തലമുറകളെയും അദ്ദേഹം ഓർത്തു.
തങ്ങളിൽ വിശ്വസ്തതയോടെ ഏൽപ്പിക്കപ്പെട്ട വിശുദ്ധ രഹസ്യം!
ആ ദീർഘശ്രുംഖലയിലെ അവസാനത്തെ കണ്ണി താനാണ്.
ലോകത്തിലെ ഏറ്റവും ശക്തിമത്തായ രഹസ്യം അവസാനത്തെ കണ്ണിയായ തന്റെ മനസ്സിലാണ് ഉള്ളത്.
വിറച്ചുകൊണ്ട്, മഹാ വേദനയിൽ അദ്ദേഹം നിവർന്ന് നിൽക്കാൻ ശ്രമിച്ചു.
“എന്താണ് ഒരു വഴി?”
ഇപ്പോൾ താൻ പാരീസിൽ, ലൂവർ മ്യൂസിയത്തിലെ ഗ്രാൻഡ് ഗ്യാലറിയിൽ. ആർക്ക് കൈമാറും ആ രഹസ്യം?
യെസ്!
ഒരാൾ!
ഒരാൾ മാത്രം!
ആ മഹാരഹസ്യത്തിന്റെ ജ്വലിക്കുന്ന പന്തം കൈമാറേണ്ടത് ഒരാളുടെ കൈകളിലേക്കാണ്!
ഗ്രാൻഡ് ഗ്യാലറിയിൽ ലോകപ്രശസ്ത ചിത്രങ്ങളിലെക്ക് അദ്ദേഹം നോക്കി.
അവ പഴയ സുഹൃത്തുക്കളെപ്പോലെ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അദ്ദേഹത്തിന് തോന്നി.
ശക്തി മുഴുവൻ സംഭരിക്കണം.
വേദന മറക്കണം.
ഒരുപാട് ചെയ്യാനുണ്ട്.
മരണം തന്നെ തേടിയെത്തുന്ന അടുത്ത പതിനഞ്ച് മിനിറ്റിനുള്ളിൽ.
ഒരു കഥ കുപ്രസിദ്ധികൊണ്ട് സുപ്രസിദ്ധമാവുക…. അങ്ങനെയൊരു വിശേഷണം അവകാശപ്പെടാൻ അർഹതയുള്ള ഏക പുസ്തകം… ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം ഡാവിഞ്ചികോഡിനെ…!!!
ജീവിതത്തിൽ ആദ്യമായി പുറംകവർ തുറന്നുനോക്കിയ പുസ്തകം: അതായിരുന്നു ഇത്. അന്ന് ദേവാലയത്തിൽ അറിയിപ്പുണ്ടായിരുന്നു ഒരിക്കലും വായിക്കരുതെന്ന്…!!!ചെറുപ്പത്തിൽ വല്ലാതെ ഭക്തി കൊടുമ്പിരി കൊണ്ടിരുന്നതിനാൽ… അതുകൊണ്ട് മാത്രം ഉപേക്ഷിച്ചുപോയ ഒന്നാണിത്.ഇന്നായിരുന്നെങ്കിൽ കേട്ടപാടെ അത് വായിക്കാൻ വേണ്ടി ഓടിയേനെ.
എന്തായാലും അന്ന് ഇതിനു പകരം കയ്യിൽ വന്ന ‘പിയാനോ ടീച്ചർ’ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നത് വേറെകാര്യം.
എന്തായാലും അതിൽപ്പിന്നെ ഈ കൃതി വായിക്കാൻ ശ്രമിച്ചിട്ടില്ല. ഓർത്തിട്ടില്ല എന്നതാണ് ശെരി. എന്തായാലും സ്മിതാ മാഡത്തിന്റെ ഈ പരിഭാഷ മുടങ്ങാതെ വായിക്കാൻ പരമാവധി ശ്രമിക്കും… എന്താണിത്ര രഹസ്യമെന്നറിയാമല്ലോ.!!!
(ഒരു കുഞ്ഞാഭിപ്രായം കൂടി… സാധാരണ വിവർത്തകരെപ്പോലെ വേർഡ് ബൈ വേർഡ് മാറ്റാതെ ആ ആശയത്തെ സ്വന്തം വരികളിലേക്ക് മാറ്റിയാൽ ഞങ്ങൾ വായനക്കാർക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും.. ബാക്കിയെല്ലാം മാഡത്തിന്റെ ഇഷ്ടം..
(ഒരു കുഞ്ഞാഭിപ്രായം കൂടി… സാധാരണ വിവർത്തകരെപ്പോലെ വേർഡ് ബൈ വേർഡ് മാറ്റാതെ ആ ആശയത്തെ സ്വന്തം വരികളിലേക്ക് മാറ്റിയാൽ ഞങ്ങൾ വായനക്കാർക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും..)
ഉം.
അങ്ങനെയുള്ള വിവർത്തന ങ്ങളാണ് ആസ്വാദ്യകരമായി തോന്നിയിട്ടുള്ളത് ?
ത്രില്ലിംഗ്.?
ആശയത്തെ മാത്രമല്ല ആ വരിയുടെ ഭംഗി നമ്മുടെ ഭാഷയുടെ ഭംഗിയിലും എഴുതുകയാണെങ്കിൽ ഭേഷ്..?
( അഭിപ്രായം മാത്രം )
തീർച്ചയായും, ആ വഴിക്ക് ആണ് ശ്രമം.
പ്രിയ ഇരുട്ട്….
ആദ്യമായി വളരെ മൂല്യമുള്ള ഒരഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. അഭിപ്രായപ്പെട്ടത് പോലെ എഴുതാനാണ് [വിവർത്തനം ചെയ്യാനാണ്] ഇഷ്ടം.
പദാനുപദ വിവർത്തനത്തിൽ വല്ലാത്തഒരാസ്വാരസ്യമുണ്ട്. അത് തീർച്ചയാണ്.
ആ ശ്രമം എന്റെ ഭാഗത്ത് നിന്നുണ്ടാവും.
നന്ദി.
ജോയും കൂടി വന്ന സ്ഥിതിക്ക് എഴുത്തിൽ സ്റ്റാൻഡേഡ് കുട്ടിയെ പറ്റൂ. ഒരു കഥ പോലെ വായിച്ചു അഭിപ്രായം. ഡാ വിഞ്ചികോഡ് ഭാഷാപരമായി അത്ര മികച്ച ഒരു പുസ്തകമായി ആരും വിലയിരുത്തിയിട്ടില്ല. അതിന്റെ പ്രമേയത്തിലെ ഡാർക്ക് റൂം ക്വളിറ്റിയാണ് വായനക്കാരെ വിഭ്രമിപ്പിക്കുന്നത്. പിന്നെ ഇനി മറ്റൊരു മികച്ച സസ്പെൻസ് ഉണ്ടാവില്ല എന്ന തോന്നലും.
വേഡ് ബൈ വേഡ് അല്ലാത്ത രീതിയിൽ വിവർത്തനം ചെയ്യാനാണ് ശ്രമം.
വാക്കുകൾ നല്ല ഊർജ്ജം നൽകുന്നു.
മടുക്കാതെ ലാപ്പിനു മുമ്പിലിരിക്കാൻ ഒരു കാരണം കൂടി
നന്ദി
ഞാൻ വന്നതിനെന്തിനാ സ്റ്റാൻഡേർഡ് കൂട്ടുന്നെ… കുറച്ചാലല്ലേ എനിക്ക് ക്ലിക്കൂ… എന്റെ പൊന്നു മാഡം… ഞാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാറില്ല… ക്ലാസ്സ്‌ആണെങ്കിൽ ആ വഴി തിരിഞ്ഞുപോലും നോക്കില്ല. (ലിറ്ററേചർ സ്റ്റുഡന്റ് ആയതിൽ പിന്നെ ഇംഗ്ളീഷ്‌എന്നു കേട്ടാലേ മുട്ടിടിക്കും)
Oho…ohoho…
സ്മിതമ്മേ,
ആദ്യം ഒരു വലിയ സന്തോഷം നൽകി ഇപ്പൊ ഒരു വലിയ സങ്കടവും…..കൂടെ ഞങ്ങൾ നെയ്തു കൂട്ടുന്ന ഒരുപാട് സ്വപ്നങ്ങളും, അതിനിടയിൽ ഇവിടെ ഒന്ന് എത്തി നോക്കാൻ പോലും സാധിക്കുന്നില്ല….. സമയം കിട്ടുമ്പോൾ ഞാൻ വായിക്കും എത്ര വൈകി ആണെകിലും ഞാൻ അഭിപ്രായവും ആയി എത്തും.
സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ
കിങ്ങേ….
ജീവിതമാണ് പ്രധാനം. നമ്മിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ളവരെ സന്തോഷിപ്പിക്കലാണ് ജീവിത ദൗത്യം. സാഹിത്യമൊക്കെ അത് കഴിഞ്ഞേയുള്ളൂ.
എല്ലാം ഭംഗിയായി വരട്ടെ. പ്രാർത്ഥനയുണ്ട്.
സ്നേഹപൂർവ്വം
സ്മിത
ഈ കമന്റ് എന്ത് കൊണ്ടാണ് കാണാതെ പോയതെന്നറിയില്ല. നന്ദി, പ്രോത്‌സാഹനത്തിന്.
സ്മിതേച്ച്രീ)….. ഞാൻ ഇതിന്റെ മൂലകഥ വായിച്ചിട്ടില്ല. അത് കൊണ്ട് ഇതിന്റെ പുതിയ വായനക്കാരനാണ്…..
????
ഓക്കേ… താങ്ക്യൂ പോന്നൂസേ…
മുഷിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാം.
സ്മിതാമ്മോ ഡാവിഞ്ചി കോഡ് മലയാളത്തിലുണ്ടല്ലോ . ഞാനാദ്യം വായിക്കുന്നത് മലയാളമാണ് . ഒരു അഞ്ചെട്ട് കൊല്ലമായി കാണും . അത് കഴിഞ്ഞാണ് ഇംഗ്ലീഷ് വായിക്കുന്നതും , സിനിമ കാണുന്നതും
ഞാൻ മലയാളം പതിപ്പ് കണ്ടിട്ടില്ല. ഏതായാലും എന്റെ ട്രാൻസ്‌ലേഷൻ വളരെ ഇൻഫീരിയർ ആണെന്ന കാര്യത്തിൽ തർക്കമില്ല. വലിയ ഭാഷാ മനീഷികൾ ചെയ്ത് ട്രാൻസ്‌ലേഷനും പുസ്തകത്തോടുള്ള ഇഷ്ടം കൊണ്ട് ഈ പണിക്ക് ഇറങ്ങിയ ഞാനും തമ്മിൽ വലിയ വലിയ അന്തരമുണ്ട്. മാത്രമല്ല മലയാളം ഔപചാരികമായി പഠിച്ചിട്ടില്ല.
ഈ പറഞ്ഞത് നിങ്ങളുടെ എളിമയാണ് . അതിന് എത്ര അനുമോദിച്ചാലും മതിയാകില്ല . നോവൽ എത്രയും പെട്ടന്ന് എഴുതി തീർക്കുമെന്ന് വിചാരിക്കുന്നു . അതിനായി കാത്തിരിക്കുന്നു . അതൊരിക്കലും ഒരു താരതമ്യത്തിനല്ല . സ്മിതാമ്മോ കാത്തിരിക്കുന്നു നിങ്ങളുടെ വരികൾക്കായി
ഞാൻ ഈ സിനിമ കണ്ടതാണ്. അത് പോലെ തന്നെ ആണ് ഈ കഥ. 2 ഉം ഒന്നുതന്നെ ആണ്.
അതെ, തീർച്ചയായും
ചേച്ചി,
വായന ആവേശമായിരുന്ന സമയത്തു വായിച്ചിട്ടുള്ളതാ da vinci code. ചെറിയ ഇടവേളയ്ക്കു ശേഷമുള്ള സൈറ്റിലെ ആദ്യത്തെ വായനാ,പഴയ അതേ ആവേശത്തോടെ തന്നെയാണ് വായിച്ചത്.
ഡാവിഞ്ചിയുടെ മഹാ രഹസ്യം മലയാളത്തിലേക്കു തർജ്ജമ ചെയ്യാനുള്ള ചേച്ചിയുടെ ശ്രമത്തിനു ഹൃദയത്തിൽ നിന്നും അഭിനന്ദനം.
കോബ്രയും, ശിശിരവും എന്നും ആസ്വാദക ഹൃദയങ്ങളിൽ ഇടം പിടിയ്ക്കുന്നത് കഥയോടൊപ്പം തന്നെ ഹൃദയത്തിൽ തൊടുന്ന സംഭാഷണങ്ങളുടെ ചാരുതയും, പശ്ചാത്തലത്തിലെ ആഴമേറിയ വിവരണവും, തുടർന്നുണ്ടാകുന്ന കാവ്യ ഭംഗിയും കൊണ്ടു കൂടിയല്ലേ..
ഇവിടെയും പുതുമയുടെ ആയൊരു പതിവ് കാണുന്നു,തുടർന്നും കാണാനാവും,
കാരണം എഴുതുന്നത് ചേച്ചിയാണ്.
അടുത്ത ഭാഗം ഉടൻ കാണുമെന്ന പ്രതീക്ഷയോടെ.
മാഡി.
മാഡി….
അറിയില്ല എന്താണ് ഇപ്പോൾ പറയേണ്ടതെന്ന്. എന്ത് പറഞ്ഞാലും എന്റെ സന്തോഷം പൂർണ്ണമാവില്ല. സൈറ്റിന്റെ ഏതെങ്കിലും ഒരു വാളിൽ മാഡിയെ കണ്ടിട്ട് എത്ര നാളായി!!
ശിശിരവും കോബ്രയുമൊക്ക തുടർന്ന് പോയതും പ്രതീക്ഷിക്കാത്ത സ്വീകാര്യത ലഭിച്ചതിനും മാഡിയടക്കമുള്ള സുഹൃത്തുക്കൾ എഴുതിയ കഥയേക്കാൾ മികച്ച കുറിപ്പുകൾ കൊണ്ടാണ്. ഇടയ്ക്ക് പല തവണ വായിക്കുന്നവയുടെ കൂടെ എപ്പോഴും മാഡി എഴുതിയ അഭിപ്രായങ്ങൾ കൂടിയുണ്ടാവും. അത്ര ഭംഗി തുളുമ്പുന്ന, കാവ്യ സമ്പന്നമായ വാക്കുകളല്ലേ എന്റെ എളിയ ശ്രമങ്ങളെ സമ്പന്നമാക്കിയത്?
ഇപ്പോൾ മാഡിയൊക്കെ ഇല്ലാത്തതിന്റെ ഒരു ഉന്മേഷകുറവുണ്ട്. എഴുത്തിൽ ഇപ്പോൾ ഒരുപാട് കുറവുകളുണ്ട്. വാക്കുകൾ എല്ലാം തന്നെ യാന്ത്രികമാവുന്നുണ്ടോ എന്നും സംശയം.
ഡാവിഞ്ചി കോഡ് എന്ന പുസ്തകം ഭാഷാപരമായി അത്ര മികച്ചതാണ് എന്ന് ആരും പറഞ്ഞിട്ടില്ല. ടോണി മോറിസന്റെയോ, ഉംബെർട്ടോ എക്കോയുടെയോ, ഇറ്റാലോ കാൽവിനോയുടെയോ ഒന്നും അടുത്ത് വരുന്ന പുസ്തകമല്ല ഡാവിഞ്ചി കോഡ് ഒരിക്കലും. പക്ഷെ അത് തുറന്നിടുന്ന ഒരു വേൾഡ് ഉണ്ട്. യക്ഷികഥയുടെ പരമാവധിയാണ് അത്, പ്രമേയപരമായി. അതുമാത്രമാണ് എന്നെ ആകർഷിക്കുന്നതും.
എന്റെ കൊച്ചു വീട്ടിലേക്ക് വന്നതിൽ, സംസാരിച്ചതിൽ, ഒരുപാട് സന്തോഷം,
ആലിംഗനം….
ഒരുപാട് ഇഷ്ടത്തോടെ,
സ്മിത.
സ്മിതാ ,നല്ലൊരു ശ്രമമാണ് താങ്കൾ നടത്തിയത്…കഥ തുടരണം..ഒരു സംശയമുള്ളതു മലയാളത്തിൽ കോപ്പി റൈറ്റ് പ്രശ്നം വരുമോ എന്നാണ്…
താങ്ക് യൂ സഞ്ജു….
ധൈര്യമായി എഴുതൂ എന്നൊരു ഉറപ്പ് ലഭിച്ചിരുന്നു.
കഥകളുടെ തുടർഭാഗങ്ങൾക്ക് വേണ്ടി കാർത്തിരിക്കുന്നു.
thandavam enna malayalam movie kandittundo athile 1st il veruna police karante bharayude veche oru story chyamo
അങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല. കെവിൻ ചോദിച്ചപ്പോൾ ഗൂഗിൾ ചെയ്തു. മോഹൻലാൽ സിനിമയാണ് എന്നു മനസ്സിലായി.
ശരിക്കും ഈ കൃതിയുടെ മലയാള തർജ്ജമ ഉണ്ടോ?
അത് അറിയില്ല. ഉണ്ടെങ്കിലും കണ്ടിട്ടില്ല. ഈ പുസ്തകത്തോടുള്ള ഇഷ്ടം, തീമിനോടുള്ള ആരാധന….
അതാണ് ഈ എഴുത്തിനുള്ള പ്രേരണ.
സഹകരണം വേണം.
ചേച്ചി, വായിച്ചു….
മൂലകൃതിയോട് നീതിപുലർത്താനുള്ള ആത്മാർത്ഥമായ പരിശ്രമം ഇതിൽ കാണാൻ കഴിയുന്നു.അഭിനന്ദനങ്ങൾ.ഇത് വായിക്കുകയും വിഷ്വൽ കണ്ട വ്യക്തി എന്ന നിലയിലും താങ്കളുടെ ഉദ്യമത്തെ സ്ലാഹിക്കുന്നു.വിമർശനങ്ങൾ ഉണ്ടാവാം വിട്ടുകളയുക.ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുക.
സസ്നേഹം
ആൽബി
താങ്ക് യൂ
ഇപ്പോൾ ഇതിന്റെ സ്വീകാര്യത സംശയത്തിലാണ്. സൈറ്റിൽ മിക്കവരും നല്ലത് മാത്രം തിരഞ്ഞെടുക്കുന്നവരാണ്. അതുകൊണ്ട് തന്നെ തിന്മയുടെ വിജയം ആഘോഷിക്കുന്ന ഈ പുസ്തകത്തിന്റെ തർജമ അത്രമേൽ അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ്.
പക്ഷെ ഇത് പൂർത്തിയാക്കും.
കാരണം എന്റെ സംതൃപ്തിയാണ് ഇതിന്റെ പ്രേരകം.
സ്നേഹപൂർവ്വം
സ്മിത
ചില കാര്യങ്ങൾ അങ്ങനെയാണ്,ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ.
രണ്ട് വശങ്ങളും അറിഞ്ഞിരിക്കണം.പിന്നെ
ഉള്ളത് തിരഞ്ഞെടുപ്പാണ്.അവിടെ വിവേകം ഉള്ളവൻ ഉയരങ്ങളിൽ എത്തും.
ഒരു ലോക തത്വം മാത്രം.സൊ അറിവിലേക്കായി പകരുക,ചോയ്സ് ഈസ്,,,,,,,,,,,,,,,?
Hahah…Sure…dear Alby
Robert langdoneyum sofie nevue yum pratheekshikunnu adutha partil
അടുത്ത അധ്യായത്തിൽ Langdon ഉണ്ട്. സോഫി നെവൂ അതിന് ശേഷമാണ് വരുന്നത്.
കണ്ട് പോലും പരിചയം ഇല്ലാത്ത ഒരു കഥ ആയത്കൊണ്ട് ഒരു പിടിയും കിട്ടുന്നില്ല, കമ്പി റാണിയുടെ തൂലികയിലൂടെ എല്ലാം മനസ്സിലാക്കി എടുക്കാൻ കഴിയും എന്ന് വിചാരിക്കുന്നു
അയ്യോ റഷീദെ..അങ്ങനെ ഒന്നും കരുതരുത്. ലക്ഷണം കണ്ടിട്ട് ഈ ശ്രമം എട്ടുനിലയിലല്ല പതിനാറ് നിലയിൽ പൊട്ടാൻ സാധ്യതയുണ്ട്. മിക്കവാറും പരിഹാസ്യയായിത്തീരാനും ചാൻസ് ഉണ്ട്.
ചേച്ചി പൊളിക്ക്, വരുന്നടത്ത് വെച്ച് കാണാം, ഒരു ഫ്ലോപ്പ് കൊണ്ടൊന്നും ഇടിഞ്ഞ് പൊളിഞ്ഞ് പോവുന്നതല്ലല്ലോ ചേച്ചി വായനക്കാർക്കിടയിൽ ഉണ്ടാക്കി എടുത്ത കമ്പി റാണി സ്ഥാനം
സോറി, ഞാൻ വായിക്കുന്നില്ല
സാരമില്ല, അതിനെന്താ….
ഡാവിഞ്ചി കോഡു വായിച്ചിട്ടുള്ള ആളെന്ന നിലയിൽ പറയാം, ആ മൂവി പുസ്തകത്തിന്റെ പകുതി ആവേശം തന്നില്ല.
മരിയോ പുസോ യുടെ ഗോഡ്ഫാദർ നേരെ തിരിച്ചും..
എന്തായാലും ഈ തർജിമാ ഒരു ഉദ്ദ്യമം തന്നെയാണ്. പകുതി വഴി ബോറടിച്ചു ഇട്ടേച്ചു പോകാൻ സാധ്യത ഉണ്ട്.
താങ്കളുൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.
ചേച്ചി വിചാരിച്ചതിലും adventurous ആണല്ലോ ചേച്ചീ… da vinci code… പേജ് കുറഞ്ഞു പോയ സങ്കടം മാത്രമേ ഉള്ളു. Keep writing…
പേജ് കുറഞ്ഞുപോയതിന് ഡാൻ ബ്രൗണിനെ പറഞ്ഞാ മതി.
അതെ …താങ്ക്യൂ ….പിന്നെ ഡാൻ ബ്രൗണിനെ കുറ്റം പറയണ്ട. ഹഹഹ
പേജ്…
പുസ്തകത്തിലെ ആദ്യ അധ്യായത്തിന് പേജുകൾ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലത് നീണ്ട അധ്യായങ്ങൾ ആണ്. അപ്പോൾ പേജുകൾ കൂടും. അടുത്ത അധ്യായവും ഇത്രയേ ഉള്ളൂ.
താങ്ക് യൂ…
@Kamal
Dear Smitha, Thudangiyathlle ullu, abiprayam penne parayam.
Kathirinkunnu.
Thanks
ഓക്കേ …താങ്ക്യൂ ..പതിയെ മതി…
ചേച്ചി, കണ്ടു. വായിച്ചു അഭിപ്രായം അറിയിക്കാം.ചേച്ചി അയച്ചുതന്നത് വായിച്ചിരുന്നു.ഫിലിം കണ്ടതാണ്.എന്നാലും ഇതും വായിക്കും.
സസ്നേഹം
ആൽബി
താങ്ക്യൂ ആൽബി..പതിയെ സമയം പോലെ…
സ്മിത
“ഡാവിഞ്ചി കോഡ്” നോവൽ ഞാൻ വായിച്ചിട്ടില്ല പക്ഷേ ആ film ഞാൻ കണ്ടിരുന്നു ചേച്ചി ഞാൻ കണ്ടിട്ടുള്ള films il നല്ല ത്രില്ലിംഗ് ആയിട്ടുള്ള ഒരു ഫിലിം… അതിന്റെ ഒരു മലയാളം പരിഭാഷ.. അതും ചേച്ചിയുടെ തൂലികയിൽ നിന്നും വളരെ എക്‌സൈറ്റഡ് ആണ് ഞാൻ.. പിന്നെ തുടക്കം വായിച്ചു തുടങ്ങിയപ്പോൾ തന്നെ നല്ല interesting ആയിട്ടുണ്ട്.. പതിവ് കഥകളിൽ കാണുന്ന പോലെ തന്നെ നല്ലൊരു suspencil നിർത്തുകയും ചെയ്തു.. ഇനിയുള്ള bhagangalkkaayi കാത്തിരിക്കുന്നു.. ഒപ്പം ആശംസകളും നേരുന്നു.
സ്നേഹത്തോടെ
ഉണ്ണികൃഷ്ണൻ
ഉണ്ണിക്രിഷ്ണാ..
കഥ സസ്പെൻസിൽ നിർത്തിയതല്ല. കഥയുടെ prologue ആണ് വിവർത്തനം ചെയ്തത്. അത് രണ്ടുപേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആവേശം കൊള്ളിച്ച പുസ്തകമാണ്. പിന്നെ ഇതുവരെ അവതരിപ്പിക്കപെടാത്ത തീം. അതൊക്കെയാണ് ഇത്തരം ഒരു സാഹസികതയ്ക്ക് മുതിരാൻ പ്രേരിപ്പിച്ചത്. ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
സ്മിത
“..ലോകം പ്രശസ്തി കൊണ്ട് മൂടിയ ഒരു
മഹാസാഹിത്യസൃഷ്ടി..!!!!?”
പ്രശസ്തി രണ്ടു തരം ഉണ്ടല്ലോ;
“കു……..,സു……”.
വായിച്ചിട്ടില്ലാത്തതിനാൽ
ഇതിലേതാണെന്നറിയാൻ
കാത്തിരിക്കുന്നു……………………
Pk അ നോവൽ അത് ബാൻ ചെയ്യണം എന്നു മുറവിളി koottiyathode ആണ് അത് വാർത്തകളിൽ ഇടം പിടിച്ചത്. നോവൽ ഞാനും വായിച്ചിട്ടില്ല but അതിനെ base ചെയ്തുള്ള ഫിലിം കണ്ടിരുന്നു. നല്ലൊരു കഥയാണ് അതിന്റെ ഉള്ളടക്കം അണ് അത് ക്രിട്ടിസൈസ് ചെയ്യപ്പെടാൻ ഉണ്ടായ കാരണം. കൂടുതൽ വായിക്കുമ്പോൾ മനസ്സിൽ ആകും.
ബാൻ ചെയ്തതാണ് ആന്ധ്രപ്രദേശ് അടക്കം സംസ്ഥാനങ്ങളിൽ. സിനിമയും പുസ്തകവും.
പിന്നെ ഇത് നല്ല അശ്ലീലമായ അവിഹിതവും രതി അനുഭവങ്ങളും തുടങ്ങി മോശം അശ്ലീലമായ അഗമ്യഗമനങ്ങളും വരുന്ന സൈറ്റ് അല്ലേ?
എല്ലാ കഥകളിലും തെറി വാക്കുകൾ ഉണ്ട്.
തെറി കഥകൾ വായിക്കുന്നവരുടെ സൈറ്റ്.
തെറിക്കഥകൾക്ക് കമന്റ് എഴുതുന്നവരുടെ സൈറ്റ്.
എല്ലാ കഥകളിലും തെറി വാക്കുകൾ ഉണ്ട്.
അതുകൊണ്ട് വളരെ മോശമെന്ന് പലർക്കും തോന്നിയ ഒരു കഥ ഇതിൽ വന്നാൽ എന്താണ് കുഴപ്പം?
ഏറ്റവും ലളിതമായ ഇത്തരം കാര്യങ്ങളെ ഇത് ട്രാൻസ്‌ലേറ്റ് ചെയ്ത അയക്കുമ്പോൾ ഞാൻ ഓർത്തുള്ളൂ.
മാർ ജോർജ്ജ് ആലഞ്ചേരിക്കല്ലല്ലോ കഥ അയച്ചത്.
ഇതറിയാൻ കാത്തിരിക്കേണ്ടതില്ല എന്നാണു എന്റെ അഭിപ്രായം.
വ്യക്തമായ ഉത്തരമുണ്ട്.
എന്റെ അഭിപ്രായത്തിൽ ഇത് നിസ്സംശയം “കുപ്രസിദ്ധമാണ്,”
കാരണം നല്ലവർ എന്ന് പറയുന്നത് തീർച്ചയായും മത വിശ്വാസികൾ, ദൈവ വിശ്വാസികൾ ഒക്കെയാണല്ലോ.
അവർ എതിർത്തത് എന്തായാലും “സുപ്രസിദ്ധ”മാവില്ല.
അതുകൊണ്ടാണ് സൈറ്റിൽ ഇത് ഇടാമെന്ന് വെച്ചത്.
തുറന്ന അഭിപ്രായപ്രകടനങ്ങൾ നീരസമുണ്ടാക്കില്ല
എന്ന് പ്രതീക്ഷിച്ചുകൊണ്ട്…….,
മതവിശ്വാസികൾ അങ്ങനെ പല പല
എതിർപ്പുകളും എല്ലാക്കാലത്തും ഉണ്ടാക്കിയിട്ടുണ്ടല്ലോ…..
ഗലീലിയോയുടെ വിചാരണയൊക്ക വളരെ
പ്രശസ്തമാണല്ലോ സഭയുടെ മണ്ടത്തരങ്ങളുടെ
പേരിൽ.
…………….ഇന്നത്തെ കാലത്ത്
മതങ്ങളുടെ മണ്ടത്തരസ്വാധീനം കൊണ്ട്
അങ്ങനെയൊന്നും ജനങ്ങളുടെ കണ്ണിൽ
പൊടിയിടാൻ പറ്റില്ലല്ലോ. അവർ മികച്ചത്
അംഗീകരിക്കുക തന്നെ ചെയ്യും…..;
2015ലെ മികച്ച തിരക്കഥയ്ക്കും സിനിമയ്ക്കും
കിട്ടിയ ഓസ്കാർ അടക്കം നിരവധി
പുരസ്കാരങ്ങൾ ഏറ്റുവാങ്ങി (എല്ലാവരും
ഓസ്കാറാണല്ലോ പറയാറ്)പ്രദർശനവിജയം
നേടിയ ‘SPOTLIGHT’സിനിമ പക്കാ സഭാ
വിരുദ്ധം ആയിട്ടുകൂടി പ്രേക്ഷകനിരൂപക
അംഗീകാരം നേടിയത് അതിന് തെളിവാണ്.
പക്ഷെ ‘ഡാവിഞ്ചി കോഡ്’ എന്ന സിനിമ
അങ്ങനെയൊന്നും അംഗീകരിക്കപ്പെട്ടതായി
കേട്ടിട്ടില്ല!
….ഒരു പക്ഷെ പുസ്തകം അങ്ങനെ
അല്ലായിരിക്കും…..ഞാൻ സിനിമ മാത്രം
കുറച്ചു ഭാഗം കണ്ടതേ ഉള്ളൂ..,പുസ്തകം
വായിച്ചിട്ടില്ല.
അതുകൊണ്ട് കാത്തിരിക്കുന്നു………,
ഈ തൂലികയിൽ നിന്നും ആ ‘രഹസ്യങ്ങൾ’
അറിയാൻ…….
അത് ശരികളായ രഹസ്യങ്ങൾ തന്നെ
ആയിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. …’സ്പോട്ട്ലൈറ്റ്’ അങ്ങനെ
പ്രശസ്തമായതാണല്ലോ.
?
ശരിയായ രഹസ്യങ്ങളോ?
ഒരിക്കലുമല്ല.
ഏറ്റവും മോശവും ഏറ്റവും തെറ്റായതുമായ രഹസ്യങ്ങളാണ് കഥ പറയുന്നത്.
ശരിയായ രഹസ്യം എന്ന്
പറഞ്ഞാൽ..
സത്യമായതും വിശ്വസിനീയമായതും.
അതാണ് ‘സ്പോട്ട്ലൈറ്റ്’എന്ന്
ഉദാഹരണം പറഞ്ഞത്…കാരണം
മതവിശ്വാസികൾ എതിർക്കുന്നതും
ഇന്നത്തെ കാലത്ത് സുപ്രസിദ്ധം
ആകും എന്നതിന് തെളിവാണ്
ആ സിനിമ……
പറയുന്നത് വാസ്തവമാണെന്ന്
ആളുകൾക്ക് തോന്നിയാൽ മാത്രം.!
അതാണുദ്ദേശിച്ചത്. അതുകൊണ്ട്
കാത്തിരിക്കുന്നു….
നിങ്ങൾ പറഞ്ഞ ആ സിനിമ ഞാൻ കേട്ടിട്ടില്ല.
ഞാൻ പറഞ്ഞത് ഇതിനെകുറിച്ചാണ്.
ഇതിന്റെ രഹസ്യം എന്നത് നന്മ, നല്ലത് എന്നിവയെ എതിർസ്ഥാനത്തു പ്രതിഷ്ഠ ചെയ്യുന്ന ഒന്നാണ്.
ആ അർത്ഥത്തിൽ ഇതിന്റെ രഹസ്യം അടിമുടി ഈശ്വര വിരുദ്ധമാണ്. കുറഞ്ഞത് ഞാൻ മനസ്സിലാക്കിയിടത്തോളം.
നന്മ, നല്ലത് എന്നിവ
പ്രതിസ്ഥാനത്ത് വരുക
അപൂർവ്വമാണ്.
പക്ഷെ ഇവിടെ അത്
വിശ്വസനീയം ആകുമെന്ന്
പ്രതീക്ഷിക്കുന്നു…
കാരണം ജീവിച്ചിരുന്നവർ
കഥാപാത്രങ്ങളാവുമ്പോൾ
അങ്ങനെ വേണമെന്ന്
ഒരു തോന്നൽ.
അല്ലെങ്കിൽ വെറുതെ
ചെളി വാരിയെറിയുന്ന
ഒരനുഭവം മാത്രമാകും.
ഒരു മിടുക്കുളള
എഴുത്ത്കാരിയായതു കൊണ്ട് മാത്രമാണ്
പറയുന്നത്.
ഇത് വെറും
ഭാവനകൾ മാത്രം ഇട്ട
കമ്പിക്കഥ അല്ലല്ലോ.
1 ] നന്മ, നല്ലത് എന്നിവ
പ്രതിസ്ഥാനത്ത് വരുക
അപൂർവ്വമാണ്.
നന്മ പ്രതിസ്ഥാനത്തു വരുന്നു എന്നതല്ല എന്റെ പ്രസ്താവന.
ഡാ വിഞ്ചി കോഡിലെ പ്രമേയം പ്രതിസ്ഥാനത്തു വരുന്നു എന്ന് ആണ്.
2 ] അല്ലെങ്കിൽ വെറുതെ
ചെളി വാരിയെറിയുന്ന
ഒരനുഭവം മാത്രമാകും.
വിശുദ്ധ രൂപങ്ങൾക്ക് നേരെ ചെളിവാരിയെറിയുന്നതാണ് ഇതിലെ പ്രമേയം എന്നാണ് ഭൂരിപക്ഷ അഭിപ്രായം.
3 ] ഒരു മിടുക്കുളള
എഴുത്ത്കാരിയായതു കൊണ്ട് മാത്രമാണ്
പറയുന്നത്.
ഈ പ്രസ്താവനയിൽ കഴമ്പില്ല.
കാരണം മറ്റൊരാൾ എഴുതിയത് തർജ്ജമപെടുത്തുക എന്ന ജോലിയേ ഞാൻ ചെയ്യുന്നുള്ളൂ.
അതെ?.
കാത്തിരിക്കുന്നു..
തർജ്ജമ ആണെങ്കിലും
ഇവിടെ എഴുതുന്നത് ചേച്ചി
ആയതുകൊണ്ട്
അഭിപ്രായങ്ങൾ
സംശയങ്ങൾ
തുറന്ന മനസ്സോടെ
എടുക്കും എന്ന്
പ്രതീക്ഷിക്കുന്നു.
തീർച്ചയായും.
ചോദ്യങ്ങൾ കേൾക്കുമ്പോഴും ഉത്തരങ്ങൾ പറയാൻ ശ്രമിക്കുമ്പോഴും ഏറ്റവും സഹിഷ്ണുതയുള്ള പ്രതികരണമാണ് എനിക്കിഷ്ടമെന്നു പല സ്റ്റോറി വാളുകളിലുമുണ്ട്.
ഉത്തരങ്ങൾ അറിയാതെ വരുമ്പോൾ നിശബ്ദതയാണ് ഇഷ്ടം.
നിശ്ശബ്ദത ചോദ്യങ്ങളെ അംഗീകരിക്കുന്നു എന്നെ അർത്ഥമുള്ളൂ.
അയ്യോ കഴിഞ്ഞു പോയി … പേജ്….
നല്ല interest ആയി വന്നതായിരുന്നു …
ഡാവിഞ്ചി കോഡ് വായിച്ചിട്ടില്ല കേട്ടിട്ടുണ്ട് …
അപ്പോ ഇനി ചേച്ചിയുടെ തൂലികയിൽ നിന്നും അറിയാം ഈ ത്രിലറിനെ കുറിച്ച് …
കാത്തിരിക്കുന്നു ….
Prologue ആണ് ട്രാൻസ്‌ലേറ്റ് ചെയ്തത്. അത് അകെ രണ്ടുപേജ് മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് അത്രയും പേജിൽ ഒതുങ്ങിയത്. ശരിക്കുള്ള ആദ്യ അദ്ധ്യായം തുടങ്ങുന്നതേയുള്ളൂ. അടുത്തതിൽ പേജുകൾ കൂടുതൽ കാണും.
സ്നേഹപൂർവ്വം,
സ്മിത
പ്രിയ സ്മിത,
വിജയിക്കും, അല്ലാതെവിടെ പോകാനാ. ലൂവ്ര് മ്യൂസിയം ഇതിനു മുൻപുള്ള കഥയിൽ പശ്ചാത്തലമായി വന്നപ്പോ അവിടെ പോയിരിക്കും എന്ന് തോന്നി. അത്രയും മനഹോരമായാണന്നു അതിനെ അവതരിപ്പിച്ചത്. ഇതൊരു മെഗാ ഹിറ്റ് ആകും എന്നതിന് ഒരു സംശയവും വേണ്ട. വായിച്ചതാണ് എങ്കിലും സ്മിതയുടെ എഴുത്തിനെ ആരാധിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
ഒത്തിരി സ്നേഹത്തോടെ
പൊതുവാൾ
ചില മഹാഭാഗ്യങ്ങളിൽ ഒന്നാണ് ലൂവ്ര് മ്യൂസിയം കാണുകയെന്നത്. യൂറോപ്യൻ മനസ്സ് പൊതുവെയും കലയെ ഇത്രമേൽ സ്നേഹിക്കുന്ന ഫ്രാൻസിന്റെ സമീപനം പ്രത്യേകിച്ചും നേരിൽ അറിയാം ഗ്രാൻഡ് ഗ്യാലറിയിൽ. ഡാവിഞ്ചി കോഡിനെ ആവേശമാക്കുന്നതും അതാണ്.
ഞാൻ കുറിക്കുന്ന അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവരെ ആരാധിക്കുന്നയാൾ തന്നെയാണ് ഞാനും.
സ്നേഹപൂർവ്വം,
സ്മിത.
Good work ചേച്ചി please continue
Thank you…Will be continued…
ഡാവിഞ്ചി കോഡ് വായിച്ചിട്ടില്ല , ( വെറുതെ എന്തിനു ഇഞ്ചി കടിച്ച …നെ പോലെ ഇരിക്കണം ,അതുകൊണ്ടുതന്നെവായിച്ചിട്ടില്ല )
ഇപ്പോൾ പ്രിയ കൂട്ടുകാരിയുടെ “ഡാവിഞ്ചിയുടെ മഹാരഹസ്യം വായിച്ചു തുടങ്ങിയിരിക്കുന്നു ..
സസ്പെൻസ് നിർത്താനായിരിക്കും അഞ്ചു പേജിൽ ഒതുക്കിയത് .,
കാത്തിരിക്കുന്നു സോണിയർ ആ രഹസ്യം എന്നോട് പറയുന്നത് കേൾക്കാനായി ..
സ്നേഹത്തോടെ -രാജാ
പ്രിയ എഴുത്തുകാരിയുടെ*
ഓ !
അപ്പോൾ കൂട്ട് വെട്ടിയോ?
കൂട്ടേ…❤️
രാജാ,
ഡാ വിഞ്ചി കോഡ് വായിക്കുന്നതും വായിക്കാതിരിക്കുന്നതും മഹാ സംഭവം ഒന്നുമല്ല. ഇഷ്ടപ്പെട്ട ഒരു പാട്ട് മൂളിനോക്കുന്നത് പോലെയേ ഉള്ളൂ. മൂളൽ ഒറിജിനൽ പോലെയാവില്ലല്ലോ.
പിന്നെ സസ്പെന്സിനു വേണ്ടി നിർത്തിയത് അല്ല. നോവലിന്റെ prologue ആണ് വിവർത്തനം ചെയ്തത്. അത് ആകെ രണ്ടുപേജേയുള്ളൂ.
വിവർത്തനം ചെയ്തിരിക്കുന്നത് പെൻഗ്വിൻ പ്രകാശിപ്പിച്ച “Adapted For Young Adult ” എന്ന വേർഷൻ ആണ്. ഒറിജിനൽ കൃതി പരിഭാഷ ചെയ്യുമ്പോൾ പല jargon ഉം വഴങ്ങില്ല. അതുകൊണ്ട് അത് ഒഴിവാക്കി.
രഹസ്യം വഴിയേ വരും.
കാത്തിരിക്കുന്നത് വമ്പൻ സ്രാവുകളാകുമ്പോൾ എഴുത്ത് ട്രാൻസ്‌ലേഷൻ നല്ല അനുഭവമാണ്.
നന്ദി,
സ്നേഹപൂർവ്വം,
സ്മിത.
അപ്പോ ചേച്ചി ഇന്ന് മുതൽ ആരംഭിക്കുന്നു അഖിലിന്റെ വായന അതിൻറെ തുടക്കം ഇതിൽ നിന്നാവട്ടെ …. പഴയ പോലെ കഥകൾ വായിച്ചു കമന്റിടാൻ കൊതിയാവുന്നു….
അപ്പോ lets സ്റ്റാർട്ട് my ജേർണി ??????
എന്റെ ഈശ്വരാ….
എന്ന് മുതൽ കേൾക്കാൻ കൊതിച്ചിരിക്കുന്നതാണ്!
ഒത്തിരി നന്ദി അഖിൽ…..
?????
ഒപ്പ് വച്ചു
താങ്ക്യൂ….
എന്ന്,
സ്വന്തം,
സ്മിത [ഒപ്പ്]
chechise jini teacherude histori periodil irunapole.nice of the entertaiment
ഒന്നും മനസ്സിലായില്ല
Smithechi…
യെസ്, അഖിൽ…