” അല്ല ഈ പ്രണയം ഒക്കെ “
” അതിലെന്താ തെറ്റ് ഇരിക്കുന്നേ “
” അല്ല അത് ഒരു പെണ്ണ്…… “
ദേവ് പ്രണയമെന്നത് രണ്ടു വ്യക്തികൾ തമ്മിൽ ഉള്ളതാണ്…. അത് ഇന്ന ജെൻഡർ എന്നൊന്നില്ല…. ലവ് ഈസ് ലവ്…. അതിന് അതിൽ കൂടുതൽ ഡെഫനിഷൻ ഒന്നുമില്ല…… പ്രണയത്തിൻ ജെൻഡർ ഇല്ല അതൊക്കെ മനുഷ്യനുണ്ടാക്കിയത് മാത്രമാണ് നമുക്ക് ആരെ വേണമോ പ്രണയിക്കാം അതിൽ ഒരു തെറ്റും ഇല്ല…..
അവളത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്തൊരു എനർജി വന്നത് പോലെയായിരുന്നു….പക്ഷെ അടുത്ത നിമിഷം ഞാൻ ആദിയുടെ മുഖത്തേക്ക് നോക്കിയപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. എന്നെപോലെ വിദൂരതയിലേക്ക് കണ്ണും നട്ട് അവളെന്തോ ഓർക്കുന്ന പോലെ ഇനിയെന്റെ തോന്നൽ ആണോന്ന് അറിയില്ല…….
ഞാൻ അവളുടെ തോളിൽ നിന്നുമെന്റെ തല മാറ്റിയതും അവൾ തിരികെ അവളുടെ തല എന്റെ തോളിലേക്ക് ചായ്ച്ചു……
” ദേവ്…… “
” മ്മ് “
അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് മനസിലായി…..
” ആരാണ് ദേവ് പ്രണയത്തിന് ഈ ജൻഡർ ഉണ്ടെന്ന് പറഞ്ഞത്……അതില്ലായിരുന്നുവെങ്കിൽ എത്ര എത്ര മനോഹര പ്രണയങ്ങൾ ലോകം കണ്ടേനെ അല്ലെ….. “
” അതെ ആദി….. പക്ഷെ നമ്മൾ ഇനിയും മാറേണ്ടിയിരിക്കുന്നുവല്ലോ…… ഇപ്പോഴും പലതിനും മേൽകൊയ്മ ഉള്ള നാട്ടിൽ അല്ലെ നമ്മൾ ജീവിക്കുന്നെ…… അപ്പൊ ഇതൊക്കെ എന്ന് വരാനാ……. “
” മ്മ്…… “
അല്പനേരത്തേക്ക് ഞാനും അവളും ഒന്നും മിണ്ടിയില്ല …….
” ദേവ്…… “
” മ്മ് “
” എനിക്കുമുണ്ടായിരുന്നു നിന്റേത് പോലെ ഒരു പ്രണയം….. “
എനിക്ക് പ്രതേകിച്ച് ഒന്നും തോന്നിയില്ല അവളത് പറഞ്ഞപ്പോൾ ഞാനത് അവൾ അതൊക്കെ പറഞ്ഞ നിമിഷത്തിൽ തന്നെ ഊഹിച്ചിരുന്നു …..
എനിക്കു ലെസ്ബിയൻ ആണ് ഇഷ്ട്ടം എന്റെ ജീവിതം തന്നെ അതിനായി മാറ്റിവെച്ചു നടക്കുവാ
?
?
ബ്രോ പേജ് കൂട്ടി എഴുതൂ, കഥ മനസ്സിൽ കേറുന്നുണ്ട് പക്ഷെ വേഗം ഇറങ്ങുന്നു?.
കഥ നന്നായി പോകുന്നുണ്ട്. പക്ഷെ പേജ് വളരെ കുറവാണ് ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ ഇത്ര ദിവസം വൈകാതെ പെട്ടന്ന് അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യുക..
ലെസ്ബിയൻ ഇല്ല
ഞാനും നിരാശയായിപ്പോയി ഡെയ്സീ…
ലെസ്ബിയൻ ഇഷ്ടപെടുന്ന ഒരാൾ കൂടി ഉണ്ടെന്നതിൽ സന്തോഷം. മറ്റ് നല്ല ലെസ്ബിയൻ സ്റ്റോറികളുടെ പേര് പറഞ്ഞു തരാമോ.
പരിചയപ്പെടാൻ ആഗ്രഹമുണ്ട്.
നല്ല ഫീൽ പക്ഷെ പേജ് കൂട്ടണം.
Kadha adipoli anne but page kurave anne adutha part muthal page kuttikoodeee
Page കുറവാണ് അത് കുട്ടണം
നന്നായിട്ടുണ്ട് bro❤️❤️
സoഗതി നന്നായിട്ടുണ്ട്. പേജ് കൂടി എഴുതിക്കൂടെ?. ഒറ്റ ഇരിപ്പിൽ ഒരു കഥ മുഴുവനും വായിച്ചു തീർക്കുന്നതാണ് അതിന്റെ ആയ ഒരു രീതി.