പാവം…. ഞാൻ മനസിലോർത്തു…….
യാത്ര കഴിഞ്ഞ് 7 മണിയോടെ ഞങ്ങൾ വീടെത്തി…… പോയ സന്തോഷം തിരിച്ചു വന്നപ്പോ രണ്ടു പേർക്കും ഇല്ലായിരുന്നു…..
അതുകൊണ്ട് തന്നെ അപ്പച്ചി ചോദിച്ചു…..
എന്താണ് രണ്ടാളും ഇഞ്ചി കടിച്ചത് പോലെ…..
ആദി ചോദ്യം മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറി പോയി……
അത് അപ്പച്ചി സ്പീഡിന്റെ പേരിൽ ചെറിയ ഒരു വഴക്ക് സാരല്ല….
ആദിയെ ഞാൻ പറഞ്ഞു ഓക്കേ ആക്കിക്കോളാം……
അമ്മായി ചെന്ന് ഫുഡ് എടുത്ത് വെയ്ക്കു…. നല്ല വിശപ്പുണ്ട്…… ചെന്നേ……..
ഞാൻ അപ്പച്ചിയെ തള്ളി അടുക്കളയിലോട്ട് വിട്ടു……
നേരെ മുകളിലേക്ക് പോയി….. ആദിയുടെ റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു….
ഞാൻ തുറന്നു അകത്ത് കയറിയപ്പോൾ അവൾ കമിഴ്ന്നു കിടപ്പുണ്ട്……
ആദി…
ബെഡിൽ ഇരുന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു…..
തല ചെരിച്ചു എന്നെയൊന്നു നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല….കണ്ണൊക്കെ കലങ്ങി ഇരിപ്പുണ്ട്…..
എടൊ അതൊക്കെ കഴിഞ്ഞു വർഷങ്ങൾ ആയി… നീയിപ്പോ ഒരു ടീച്ചർ അല്ലെ… വിട്ടുകളയ്…..ഓക്കേ ആക് ആദി….. നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇതുവരെ വന്നത്…. നിന്നേ പരിചയപ്പെട്ട ശേഷമാണ് ഞാൻ ഓക്കേ ആയത്… എന്നിട്ടിപ്പോ നീ ഇങ്ങനെ ഇരിക്കാൻ ആണ് ഭാവമെങ്കിൽ ഞാൻ തിരിച്ചു പോവുകയാണ്…. എനിക്ക് ഇനി ഇവിടെ നിൽക്കണ്ട …….
ഞാൻ അതും പറഞ്ഞു എഴുന്നേറ്റു
അവൾ ചാടി എഴുനേറ്റ് എന്നെ ബെഡിലേക്ക് വലിച്ചിട്ടു…… എന്നിട്ടെന്റെ പുറത്ത് കേറി ഇരുന്നിട്ട് പറഞ്ഞു…..
” നീ എങ്ങും പോകുന്നില്ല കഴുതേ പോയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിക്കും…. “..
ഞാൻ ചിരിച്ചു….. അവളും… അവൾ തന്നെ എന്റെ പുറത്തുനിന്നും താഴെ ഇറങ്ങി….. ഞാൻ അങ്ങനെ തന്നെ കിടന്നു…….
അവൾ നേരെ ഫ്രഷ് ആകാൻ കയറി…a. ഞാനപ്പോ വെറുതെ വാട്സ്ആപ്പ് തുറന്ന് സ്റ്റാറ്റസുകൾ നോക്കി…….
ആദിയുടെ ഒരു സ്റ്റാറ്റസ് അതും എന്റെ ഫോട്ടോയും കൂടെ റൗഡി എന്ന ക്യാപ്ഷനും ഒരു ലവ് സ്മൈലിയും…….
ഉച്ചയ്ക്ക് ഇട്ടതാണ്……
ഞാൻ ഒന്ന് ചിരിച്ചു……
അപ്പോഴേക്കും ആദി ഇറങ്ങി വന്നു….. അതെ സമയം എന്റെ ഫോൺ റിങ് ചെയ്തു…
ഡിസ്പ്ലേ നോക്കിയ ഞാൻ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുനേറ്റു പോയി…..
മൈൻ ❤
കാളിങ്……………
തുടരും……….
എനിക്കു ലെസ്ബിയൻ ആണ് ഇഷ്ട്ടം എന്റെ ജീവിതം തന്നെ അതിനായി മാറ്റിവെച്ചു നടക്കുവാ
?
?
ബ്രോ പേജ് കൂട്ടി എഴുതൂ, കഥ മനസ്സിൽ കേറുന്നുണ്ട് പക്ഷെ വേഗം ഇറങ്ങുന്നു?.
കഥ നന്നായി പോകുന്നുണ്ട്. പക്ഷെ പേജ് വളരെ കുറവാണ് ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ ഇത്ര ദിവസം വൈകാതെ പെട്ടന്ന് അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യുക..
ലെസ്ബിയൻ ഇല്ല
ഞാനും നിരാശയായിപ്പോയി ഡെയ്സീ…
ലെസ്ബിയൻ ഇഷ്ടപെടുന്ന ഒരാൾ കൂടി ഉണ്ടെന്നതിൽ സന്തോഷം. മറ്റ് നല്ല ലെസ്ബിയൻ സ്റ്റോറികളുടെ പേര് പറഞ്ഞു തരാമോ.
പരിചയപ്പെടാൻ ആഗ്രഹമുണ്ട്.
നല്ല ഫീൽ പക്ഷെ പേജ് കൂട്ടണം.
Kadha adipoli anne but page kurave anne adutha part muthal page kuttikoodeee
Page കുറവാണ് അത് കുട്ടണം
നന്നായിട്ടുണ്ട് bro❤️❤️
സoഗതി നന്നായിട്ടുണ്ട്. പേജ് കൂടി എഴുതിക്കൂടെ?. ഒറ്റ ഇരിപ്പിൽ ഒരു കഥ മുഴുവനും വായിച്ചു തീർക്കുന്നതാണ് അതിന്റെ ആയ ഒരു രീതി.