ദേവാൻഷ് 1 [മഹി] 242

ദേവാൻഷ് 1

Devansh Part 1 | Author : Mahi


സെൻട്രൽ govt കോളേജ് ട്രിവാൻഡ്രം
“““““““““““““““““““““`´“““

Bsc biology രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സ്‌ മുറിയിലേക്ക് ക്ലാസ്സിന്റെ ചുമതലയുള്ള ശോഭ ടീച്ചർ കടന്നുവന്നതും ചിതറി നിന്ന കുട്ടികൾ അവരുടെ സ്ഥാനങ്ങളിൽ ഇരുന്നു….

“First period maths അല്ലല്ലോ….”
ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരുന്ന ദക്ഷായണി സംശയത്തോടെ അടുത്തിരിക്കുന്ന അഭിരാമിയെ നോക്കി….

 

“തള്ള എന്തെങ്കിലും കാണിക്കട്ടെ….”
അഭിരാമി താല്പര്യം ഇല്ലാതെ പറഞ്ഞു…

 

 

“Dear students….. നമുക്ക് ഒരു അഥിതി ഉണ്ട്….ഒരു ട്രാൻസ്ഫർ സ്റ്റുഡന്റ്….. ഡാ അകത്തേക്ക് വാ…..”

മിസ്സ്‌ വാതിൽക്കലേക്ക് നോക്കി പറഞ്ഞതും ആരെന്നു കാണാനുള്ള ആകാംഷയോടെ കുട്ടികളെല്ലാം വരുന്നവനെ ഉറ്റുനോക്കി….

പ്രഭാതസൂര്യന്റെ കിരണങ്ങൾക്കൊപ്പം ഒരുവന്റെ ഷൂസ് അണിഞ്ഞ കാലുകൾ ക്ലാസ്സ്‌റൂമിനുള്ളിലേക്ക് പ്രവേശിച്ചു ….വെളുത്ത് നല്ല ഉയരവും ഭംഗിയുമുള്ള ഒരുവൻ….ആങ്കിൾ ഫിറ്റ്‌ കാർഗോ പാന്റ്സും ഫുൾ സ്ലീവ് ടീഷർട്ടും ആണ് വേഷം….മുള്ളറ്റ് സ്റ്റൈലിൽ വെട്ടിയൊതുക്കിയ നീളൻ മുടിയിഴകൾ

 

“ആരാ അന്ത പയ്യൻ….”
അഭിരാമി വിടർന്ന കണ്ണുകളോടെ അവനെ നോക്കി ആരോടന്നില്ലാതെ ചോദിച്ചു…. അത്ര മനോഹരം ആയിരുന്നു ആ പ്രവേശനം….ദക്ഷായണി വലിയ താല്പര്യം ഇല്ലാത്തതുപോലെ ഇരുന്നു….

 

 

“ഇയാൾ Self introduce ചെയ്തിട്ട് പോയി ഇരുന്നോ….”
ശോഭ അവനെ തന്റെ അടുത്തേക്ക് വിളിച്ചു നിർത്തി പറഞ്ഞു….വന്നവൻ ക്ലാസ്സ്‌ മുറിയിലാകെ കണ്ണോടിച്ചു…. ഓരോ മുഖങ്ങളെയും ഉള്ളിൽ പതിച്ചു….

The Author

18 Comments

Add a Comment
  1. സൂപ്പർ

  2. തുടക്കം കലക്കി👌👌👌

    1. Thank you

  3. നന്ദുസ്

    സൂപ്പർ തുടക്കം….
    പേര് മാറി മറിയുന്നു..ദേവാൻഷ് ആദിത്യനാകുന്നു, പിന്നെ അൻഷ് ആകുന്നു..
    തുടരൂ മഹി സഹോ…

    1. തെറ്റ് കാണിച്ചു തന്നതിന് നന്ദി… ഞാനത് തിരുത്താൻ കൊടുത്തിട്ടുണ്ട്

    1. Thank you

  4. aa last scene ippore vendayirunnu oru period kazhiyumbol aareyum pazhijayapedathe pettennu purakil irikkunnavarodu munpil po ennuparanju athil fight scene cheyyunna situation vendayirunnu,manassilayi hero moment aanennu pettennu vendayirunnu eennoru thonnal so thonniyathu paranju you carry on 😊

    1. Ansh enna vykthi oru arrogant, egoist kadhapathram aanu kinda rude… Dhakshayude aduthozhike avan aa oru charecter aavum keep cheyunnath

  5. എല്ലാരും വായിച്ചിട്ട് അഭിപ്രായം parayanutto ❤️

  6. Thudakkam 🔥 Sanam. adutha part vaikathe varum enn pratheekshikkunnu❤️

    1. Adutha 2 parts ayachittund

  7. Nice one.. keep writing bro.. page kootiyal athrayum nallath😉

    1. Next two parts ayachittund

  8. കുറെ നാളായി ആരേലും ഒരു നല്ല കഥ എഴുതി ഇടുമോ, ആൻസി ടീച്ചർ ഒക്കെ എവിടെയോ എന്തോ 🙏

    1. 1000 wordil njan story postum… Ishtollor vayikkuka abhiprayam parayuka…
      Next time മഹി എന്ന പേര് കാണുമ്പോ നീ വായിക്കും എന്ന് കരുതുന്നു 😁❤️sneham❤️

  9. തുടക്കം കൊള്ളാം👌 പക്ഷെ വായിച്ചു വായിച്ചു നല്ല മൂഡ് ആയി വന്നപ്പോൾ തീർന്നു പോയി. പേജ് കുറവ്🙏 so ആളുകൾ skip ചെയ്തു വിടും. ആദ്യം എത്ര പേജ് ഉണ്ടെന്നു നോക്കും ഇരുപത്തിൽ കുറവ് പേജ് ആണേൽ വായിക്കാൻ തോന്നില്ല

    1. 1000 wordil njan story postum… Ishtollor vayikkuka abhiprayam parayuka…
      Next time മഹി എന്ന പേര് കാണുമ്പോ നീ വായിക്കും എന്ന് കരുതുന്നു 😁❤️sneham❤️

Leave a Reply to Arshad Ali Cancel reply

Your email address will not be published. Required fields are marked *