ദേവരാഗം 11 [ദേവന്‍] 1091

“…നമ്മള്‍ തമ്മിലുള്ള പ്രശ്നങ്ങളൊന്നും ഇയാളുടെ വീട്ടുകാരെ അറിയിക്കണ്ട… നമുക്ക് വിരുന്നിനു പോകാം…” അല്‍പ്പ സമയം ആലോചിച്ചിട്ട് അവള്‍ പറഞ്ഞു…

“…ഒലവക്കോടാണ് അമ്മായിയുടെ വീട് രാത്രി അവിടെ തങ്ങേണ്ടി വരും… ഒരു മുറിയില്‍ നമ്മള്‍ കിടക്കേണ്ടിയും വരും… അതാ പോകണ്ടാന്ന് പറഞ്ഞത്…”

“…ഓ… എന്നെ സൂക്ഷിക്കാന്‍ എനിക്കറിയാം…” അവള്‍ക്ക് പുച്ഛം. പിന്നീട് ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല..

വീട്ടിലെത്തിയ പുറകേ പഞ്ചമിയും, ചെറിയമ്മയും കൂടി അനുവിനെയും അഞ്ചുവിനെയും കൂട്ടി ടൌണില്‍ ഒക്കെപ്പോയി കുറെ ഷോപ്പിങ്ങും കഴിഞ്ഞാണ് തിരികെ എത്തിയത്.. അനുവിനു അധികം ഡ്രസ്സ് ഒന്നുമില്ലായിരുന്നു.. അതുകൊണ്ടാണ് അവര്‍ ഷോപ്പിങ്ങിനു പോയത്.. അവര്‍ പോയിട്ട് വന്നപ്പോഴേക്കും അമ്മായിയുടെ വീട്ടില്‍ പോകാനുള്ള ഡ്രസ്സൊക്കെ ബാഗിലാക്കി ഞാന്‍ റെഡിയാക്കി വച്ചിരുന്നു… വൈകുന്നേരം ഞങ്ങള്‍ പുറപ്പെട്ടു… ഒരു റോസ് കളര്‍ ഡിസൈനര്‍ സാരിയായിരുന്നു അനുവിന്റെ വേഷം…

അനു കാറില്‍ കയറിയ പുറകെ അഞ്ചു എന്റെ അടുത്ത് വന്ന് ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തി സംസാരിച്ചു..

“…ദേ… എന്റെ വീടുകാര്‍ക്ക് വേറെ നിവര്‍ത്തിയില്ലാതെയാ ചേച്ചിയെ നിങ്ങള്‍ക്ക് കെട്ടിച്ചു തന്നത്… നിങ്ങളുടെ തനിസ്വഭാവം അറിഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ല എന്നാ അവളുടെ തീരുമാനം… അതോണ്ട് അജുവേട്ടന്‍ തിരിച്ചു വന്നാലുടന്‍ നിങ്ങള്‍ അവള്‍ക്ക് ഡിവോഴ്സ് കൊടുക്കണം… എന്റെ ചേച്ചി ഒരു പാവമാ… ഞാനീപ്പറഞ്ഞതൊക്കെ മനസ്സീവച്ചോണ്ട് രാത്രി തനിച്ചു കിട്ടുമ്പോ അവളെ എന്തെങ്കിലും ചെയ്യാമെന്നുള്ള പൂതി മനസ്സിലുണ്ടെങ്കില്‍ അതിപ്പോഴേ കളഞ്ഞേരേ… അവളെ നിങ്ങളെന്തെങ്കിലും ചെയ്‌താല്‍…??” അര്‍ദ്ധോക്തിയില്‍ പറഞ്ഞു നിര്‍ത്തിയ അവള്‍ മറ്റുള്ളവര്‍ കാണും എന്നതിനാല്‍ എന്റെ മുന്‍പില്‍ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നതെങ്കിലും.. അവളുടെ ശബ്ദത്തിലെ ഭീഷണി വ്യക്തമായിരുന്നു… അപ്പോ ആദി പറഞ്ഞകാര്യങ്ങള്‍ അനു ഇവളോടും പറഞ്ഞു..

ഇളം നീല ഫുള്‍സ്ലീവ് ഷര്‍ട്ടിന്റെ സ്ലീവ് മുട്ടിനു താഴെ വരെ മടക്കി വച്ച് കറുത്ത ജീന്‍സും ധരിച്ചിരുന്ന ഞാന്‍ അവളുടെ സംസാരത്തിനുള്ള മറുപടി കൈകെട്ടി നിന്നുകൊണ്ട് കടവാ വക്രിച്ചുകൊണ്ടുള്ള ഒരു ചിരിയില്‍ ഒതുക്കി.. എന്റെ ചിരിയും നോട്ടവും അവളെ ഒന്ന് ചൂളിച്ചു എന്ന് തോന്നി.. എന്റെ താടി വരെയേ അവള്‍ക്ക് പോക്കമുള്ളൂ… അതുകൊണ്ട് എന്റെ മുഖത്തേയ്ക്ക് തലയുയര്‍ത്തി നോക്കിയിരുന്ന അവള്‍ എന്റെ നോട്ടം നേരിടാനാവാതെ കണ്ണുകള്‍ മാറ്റി അനുവിന്റെ അടുത്ത് ചെന്ന് വിന്‍ഡോയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ട് എന്തോ പറഞ്ഞു…

ഞാന്‍ വേഗം ചെന്ന് ഡ്രൈവിംഗ് സീറ്റിലിരുന്നു കാര്‍ മുന്നോട്ട് എടുത്തു…

അമ്മായിയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് നല്ല സ്വീകരണമാണ് കിട്ടിയത്… മക്കളൊക്കെ വിദേശത്ത് ആയിരുന്നതിനാല്‍ അമ്മാവനും അമ്മായിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ… അമ്മായി ഇടയ്ക്കൊന്നു വീണ് നടുഉളുക്കിയശേഷം വീട്ടുപണിക്ക് ഒരു തള്ളയെ നിര്‍ത്തിയിട്ടുണ്ട്… ഞങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ മൂന്നു പേരും വന്നു ഞങ്ങളെ സ്വീകരിച്ചു..

അമ്മാവന്‍ നല്ല കഴിപ്പാണ്.. അതുകൊണ്ട് എന്റെ പ്രിയ കൂട്ടുകാരന്‍ വിസ്കി രണ്ട് ഫുള്‍ പുള്ളിക്കാരന്‍ കരുതിയിരുന്നു… അത്താഴം ഒക്കെ കഴിഞ്ഞ് അയല്‍പക്കത്തുള്ള അമ്മാവന്റെ സ്ഥിരം അടിക്കമ്പനികളുമായി വര്‍ത്തമാനം പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല… ഇടയ്ക്ക് കള്ളുസഭയിലേയ്ക്ക് സ്നാക്സുമായി വന്നിട്ടുപോയ എന്റെ ഭാര്യയുടെ ചുവന്ന ചുരിദാറിനടിയില്‍ ഓളം വെട്ടുന്ന അന്നനട നോക്കി അതില്‍ ചില തെണ്ടികള്‍ വെള്ളമിറക്കുന്ന കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്… ആ വിശ്വസൌന്ദര്യം കൊതിതീരെ അനുഭവിക്കാന്‍ ഭാഗ്യം കിട്ടിയവനേ എന്നുള്ള അവന്മാരുടെ എന്റെ നേരെയുള്ള നോട്ടം കണ്ടപ്പോള്‍ അതൊന്നു രുചിച്ചു നോക്കാന്‍ പോലും എനിക്ക് ഭാഗ്യമില്ലണ്ണാ എന്ന് പറയണമെന്നുണ്ടായിരുന്നു…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

115 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Maanikyan Aale kollam…

    Baakki vaayikkatte….

  3. Enokkipozhum aadiye marakkan pattunnilla

  4. Still waiting Bro…
    Oru Kambi Katha ennathiel uparie verea oru level ethichu
    Ravilea mutual erunnu Ellam vayechu…
    Oru addar item thannea

  5. Baki radi yayo

    1. ദേവന്‍

      സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ..

  6. Next partinayi akshamayode kathirikkunnu

    1. ദേവന്‍

      സബ്മിറ്റ് ചെയ്തിട്ടുണ്ട് രാജൻ

      ദേവൻ

  7. Deeva dayavu chaythu next part pettanu ayakkane deva ennum ithinte nxt part vanno vanno ennu noookkikondirikkua

  8. Please post next part bro plss

  9. Vannapade vaayichu theerthata… Vaayichu kazhinjappo adutha part vannirunnenkil ennayi… Onnu veegam adylutha part iduo…. Atra waiting IL aanu next oqrt nu veendi… Itil kooduthal wait cheyyikkalle please

  10. Nice devatta next part plzzz

  11. Appol next part ennu Ella alle next part ennidumennu veruthe mohichu

  12. Waiting for nxt par

  13. Oru raathri irunnaanu 11 partum vaayichath. Enthaa parayaa oru rakshyumillatha ezhuth. Super aayittund bro. Next partinaayi wait cheyyunnu

  14. ദേവകൃഷ്ണ

    ഈ കഥക്ക് കമെന്റ് ഇടാൻ വേണ്ടി മാത്രമാണ് ഇപ്പൊ വന്നത് ഇത്ര നല്ല ഒരു കഥ വായിച്ചിട്ട് അതിന്റെ എഴുത്തുകാരനെ പ്രശംസിക്കാതിരുനാൽ അത് മോശമാവും..
    നല്ല കഥ അടുത്ത ഭാഗം പെട്ടന്നു പ്രതീക്ഷിക്കുന്നു….

  15. നന്ദൂട്ടൻ

    ✍️??☺️?
    ??❤️??

  16. കലക്കി….. ???

  17. Devetta, njan ningalude oru katta fan aanu.kadha enik oru paadu ishtapettu.verthe polichutto.pinne oru request undetto.kadha pettannu theerkalletta.pinne adutha part vegam thanne idanam ketto.baakhi vaayikkathe urakkam varunillathathukodane.total oru 20 partsenkilum irakkanam enna requestode afsal

  18. ഒരു ത്രില്ലിംഗ് (as a real story) എക്സ്പീരിയൻസ് തന്നതിന് നന്ദി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. എത്രയും വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു.. A new fan…

  19. Ente ponnooooooooooooooooo………onnum parayan illaaaa. Duty kazhinju njan roomil ethiyathu night 11 o clock. Story 12.30 Ku vayikkan thudangi…. Ithra late night ilum story vaayikkan orale prerippikkundengil ethanu athinte range eenu njan parayandallo….???
    Ore oru apekshaye ullu, pettannu theerthu kalayallu…..

  20. ദേവേട്ടാ ഞാനും ഏട്ടന്റെ ഒരു കടുത്ത ആരാധകൻ അന്ന്. അടുത്ത ഭാഗം ഉടൻ തന്നെ. തരണേ. ആകാംഷ സഖികൻ പറ്റൂല

  21. Devettaa…

    Kadha enne vallaandu excited akkunnundu..
    Pakshe njaan kaathirikkunna kothikkunna orupaadu aagrahikkukayum sankalpikkukayum cheyunna oru kaaryam eee episodil thanne kandu thudangunnu…athu orupaadu santhosham tharunnu…

    Mattonnumalla…Devanum Anuvum thammil ulla bandham vidarunna nimishangal…parasparam ariyunna santharbhangal…aa bandham oro noolinaalum korthedukkunna sankalppangal…athu enne vallaandu akshamanaakkunnu…sathyathil ente thani vazhiye athenne pala kadhakalude rajayithaavaakkunnu…
    Thaamassippikkalle devetta..

    Pinne oru kaaryam…Aadhikku thirichu veettil chennu nerittu kaanumbol…cheppakkutti nokki pottikkunna oru rangham manassilundu…sathyangal ariyaavunna pennungalude mumbil ittu anuvum ajuvum kaanuke oru swayamban Adi!! anu poyaalum illenkilum nee devante jeevithathil kaanilla ennu kattaayam parayunna oru rangham…Chechipennu aanu pottikkunnathenkil double beauty!!

    Angane ullappo Anu poyaal Aadhiye kettum ennokke paranju manassu thakarkalle devetta!!

  22. നീ പൊളിച്ചു മുത്തെ…..
    പല വട്ടം ഈ പാർട്ട് വായിച്ചു…
    ഇനി എന്നാ അടുത്തത്

  23. Devaa…ella partum pole ithum mikachath thanne ayirunnu…aju aloru froad anennu thannunnu…anuvum devanum onnikkaneee…adutha part pettannu idaneee…kathirikkan vayya

    1. ഭഗവാനേ… അവിടുത്തെ കൃപാ കടാക്ഷം ഈയുള്ളവനിൽ ചൊരിഞ്ഞാലും…

  24. തകർത്തു മച്ചാനെ തകർത്തു, ഒരു ഫിലിം കണ്ടപോലെ ഉണ്ട്, ഓരോ ഭാഗങ്ങളും സൂപ്പർ ആയിട്ടുണ്ട്, അനുവിനെ നന്നായി മനസ്സിലാക്കുന്ന ഡോക്ടർ പറഞ്ഞ ആ വ്യക്തി ദേവന് തന്നെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.അടുത്ത ഭാഗം വേഗം വരട്ടെ.

    1. Thaank you rashid..
      പിന്നെ അടുത്ത ഭാഗത്തിൽ റഷീദ് എന്ന ഒരു കഥാപാത്രം കൂടിയുണ്ടാവും… ഗെസ്റ് അപ്പിയറൻസ് ആണെങ്കിലും ക്രൂഷ്യൽ റോളിൽ വരുന്ന ഒരു പ്രവാസി…

      ദേവൻ

      1. മൈ ഗോഡ് അങ്ങനെ ഞാനും ഒരു കഥയുടെ ഭാഗം ആവുകയാണോ,സന്തോഷം.
        NB- റഷീദ് അല്ല, റാഷിദ്‌ ആണ്‌

  25. Dheva thante oru photo kittumo
    Persil vaikkan

    Ithrayum manoharamaaitt adhyam muthal ee bhagam vare kadhyodulla neethi pularthikkond thanne than ezhuthi.
    Pinne kazhinja kadha vannappo thanne njan ee pattile kurach karyangal njan oohichirinnu.

    Onnurandu hints itheennum kittiyittundu
    Next part vaikippichal
    Kazhinja thavana tension adippichathinte prarthikkam njan comment aayitt idum

    1. ഡേയ് സസ്പെൻസ് പൊളിക്കാതഡേ…

      CIDക്കുന്നിലപ്പന്റെ ശാപം കിട്ടും…

  26. Broo katta faan brooo… Waiting anu daily baki vanno vanno enn nokki… Vegam next part idanae broo…

    1. Dear fan boy(എനിക്കും ഫാനോ???)… thaanks a lot

      ദേവൻ

  27. കിച്ചു..✍️

    പ്രിയ ദേവാ…

    എല്ലാ ഭാഗങ്ങളും പോലെ തന്നെ ഇതും മനോഹരം ആയിട്ടുണ്ട് നല്ല ഒരു സിനിമ കാണുന്ന സുഖം ആദ്യ ഭാഗത്തു ഉണ്ടായ അതെ തീവ്രതയിൽ തന്നെ പതിനൊന്നാം ഭാഗവും പ്രെസന്റ് ചെയ്ത എഴുത്തുകാരന്റെ സ്വർണ്ണ തൂലികക്ക് പ്രണാമം…

    ആശംസകൾ സുഹൃത്തേ…

    സ്നേഹപൂർവ്വം
    കിച്ചു…

    1. കിച്ചൂ…

      നിങ്ങളൊക്കെയല്ലേ അളിയാ നമ്മടെ ഇൻസ്പിരേഷൻ… പിന്നെ മോശമാവുവോ… വളരെയധികം നന്ദിയുണ്ട് സ്നേഹിതാ… വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും…
      നിറഞ്ഞ സ്നേഹത്തോടെ
      ദേവൻ

      1. Devan
        Kadha pwolichu next part pettannu thaa
        Ennu oru katta fan????

  28. super devan bro

    1. താങ്ക് you gokul

  29. ആരാണു നീ ആരോമലേ ..

    ഇതിൽ കളിക്കുന്നത് ആരാണ്? ആദിയോ? അഞ്ജുവോ? അജുവോ? ദേവനൊ? ഓരോ ഭാഗം കഴിയുന്തോറും ആകാംക്ഷ കൂടിവരുന്നു .. ഒന്നറിയാം പ്രണയം അനുഭവിക്കുന്ന ആൾ ആണ് ദേവൻ അല്ലെങ്കിൽ പ്രണയത്തെ ഇത്ര നന്നായി വിവരിക്കാൻ കഴിയില്ല.. ഇപ്പൊ ഇത്തിരി ആകാംക്ഷ കൂടുതൽ ആണ്. ആദ്യ ഭാഗത്തിൽ പറഞ്ഞപോലെ 8 മാസമായി ദേവൻ കാണാതിരുന്ന ആ ഭാര്യ ആരാണ് എന്നറിയാൻ. ആദിയോ അനുവോ അതോ അഞ്ചുവോ? ……

    ദേവനോട് ഒന്ന് മാത്രമേ പറയാനുള്ളു ..

    ” ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..”….

    അല്ലയോ ദേവാ .. നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ ….. എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…?

    1. അല്ലയോ താപസശ്രേഷ്ഠാ…
      ജഗത്തെങ്ങും നിറയുന്ന സൂര്യതേജസ്സായ അവിടുന്നിന്റെ അനുഗ്രഹാശിസുകൾക്കു മുന്നിൽ ഈ എളിയവൻ ശിരസ്സ് നമിക്കുന്നു…
      അവിടുത്ത അനുഗ്രഹം അടിയന്റെ തൂലികയ്ക്ക് ദീര്ഘായുസ്സ് നൽകട്ടെ
      തഥാസ്തു…

      പ്രണയം ഒരിക്കലെങ്കിലും അനുഭവിക്കാത്തവന് അത് വർണ്ണിക്കാൻ കഴുയുമോ ഭഗവൻ…
      അടിയനും ആ പ്രേമ സാഗരത്തിനു മുന്നിലെ ഭിക്ഷാംദേഹിയാണ്…

      ദേവൻ

Leave a Reply

Your email address will not be published. Required fields are marked *