ദേവരാഗം 17
Devaraagam Part 17 Author : Devan | Climax
ഒരു കുറിപ്പ് :
“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും
പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””
സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️
നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️
“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…
മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…
എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…
എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…
അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…
“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..
തുടരുന്നു…….
ബെർത്ത് ഡേ കേക്ക് പോലെ [ദേവൻ],devetta upcoming stories il ithu kandu!!
Ee kadha devettante aano??
Annenkil katta waiting aanu ketto❤❤❤
അല്ല.. അത് ഞാനല്ല
സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും അതിലുപരി വായനക്കാരന്റെ മനസ്സും ഹൃദയവും കണ്ണും ഒരുപോലെ സമൃദ്ധി തരുന്ന ഈ കഥ മനസ്സിന്റെ താളം തെറ്റുക്കു ബ്രോ. 3 പ്രാവശ്യം ഞാൻ ഈ കഥ വായിച്ചു. എന്തെന്നില്ലാത്ത ആവേശവും തേങ്ങലുമാണ് ഓരോ പ്രാവശ്യം വായിക്കുമ്പോഴു . ഇനിയും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു !!!
God bless you bro !!!! ❣️❣️❣️❣️
വർഷങ്ങൾ wait ചെയ്ത ഒരു കഥയാണ് ദേവരാഗം ..അവസാനം പ്രതീക്ഷ നഷ്ടപ്പെട്ട് നിർത്തിയിട്ടും ഇന്നലെ ഞാൻ ഒന്നുകൂടെ പരതി നോക്കി ദേവൻ കഥ പൂർത്തിയാക്കും എന്ന ഉള്ളിന്റെ ഉള്ളിലെ വിശ്വാസം ആയിരിക്കാം കാരണം..നഷ്ടപ്പെട്ടുപോയ നിധി തിരിച്ചുകിട്ടിയ ഫീൽ ആണ് ഇപ്പോൾ ..നന്ദി ദേവൻ❤️
ദേവൻ ചേട്ടാ പ്രണയം അത് ഒരു വിഗാരമാണ് കഥയിൽ നിറച്ചും പ്രണയമാണ് ❤️❤️❤️❤️
ദേവേട്ടാ പൊളി കഥയായിരുന്നു ആദി അവൾ ഒരു വിങ്ങൽ എന്നിലും ഉണ്ടായി
Poli❤️❤️❤️❤️❤️
Adutha kadha enna thudangune?
എഴുതി തുടങ്ങി
Eppozhane kadha njan vayichau. Vayichu thudangiyapol thanne adhi devane chathichathu kandappol vayana nirthiyalo ennu vare thonni ?. Thudarnu vayichathinu shesham ee kadha thiradirunegil ennu agrhichu poyi❤️. Thudarnnum ethu polathe nalla kadhakalkkayi waiting ???
ഇനിയും ഇതുപോലത്തെ വേറെ കഥയുമായി വരണം
കൊള്ളാം ❤❤❤❤
2 varshatge kathirippinu inn viramam?
ഹായ് ദേവേട്ടാ… ക്ലൈമാക്സ് എത്ര താമസിച്ചായാലും ഇങ് എത്തിയല്ലോ, സന്തോഷമായി, ഇപ്പോഴാണ് ക്ലൈമാക്സ് പാർട്ട് വന്നതായി ശ്രദ്ധിക്കുന്നത്, അവസാന ഭാഗത്തിൽ ഒട്ടേറെ തവണ ദേവേട്ടന്റെ ഒരു അറിവും ഇല്ലാത്തത് കൊണ്ട് കമന്റ് ചെയ്തിരുന്നു… എന്തായാലും എത്തിയല്ലോ സന്തോഷമായി, വീണ്ടും കാണണം, പുതിയ കഥയും ആയി എത്തണം ?
??
ഹായ്
അടുത്ത കഥയ്ക്കു നിങ്ങൾ എല്ലാവരും കൂടെ ഉണ്ടാവില്ലേ… ഉണ്ടാവും എന്ന വിശ്വാസത്തോടെ.
♥️ദേവൻ ♥️
തീർച്ചയായും സപ്പോർട്ട് ഉണ്ടാവും ??
ഉടനെ ഉണ്ടാവുമോ ദേവേട്ടാ?
❤️?
Ijj polik saho
100%
Onnum parayanilla bro ??
ദേവൻ ❤️?,
ഈ കഥ അലപം വൈകി ആണ് വായിച്ചത് എങ്കിലും അതിലേറെ കാത്തിരിപ്പിന്റെ തുകയാണ് ഈ പാർട്ട്,,!!!
ഒരു കണക്കിന് ഒരു ഗ്യാപ്പ് ഇട്ടത് നന്നായി ഈ കഥയുടെ മൂല്യം അറിഞ്ഞു കിട്ടിയല്ലോ കമെന്റിലൂടെ!!!!
ഒരിക്കലും ഇതിന്റെ ബാക്കി വരില്ലെന്ന് പലരും പറഞ്ഞെങ്കിൽ ചിലരുടെ വാക്കുകളിൽ നിങ്ങൾ ഇത് അവസാനിപ്പിക്കില്ലന്ന് എനിക്ക് ഉറപ്പായിരുന്നു. എന്തായാലും ഞാൻ വികരിച്ചതിൽ വേഗം ഈ പാർട്ട് തന്നതിൽ tnx!!!
ഇവിടെ യോജിക് ഇല്ലാത്തതായി ഒന്നും തന്നെയില്ല ഒരു ജീവിതം ആകുമ്പോൾ ഇതിലും വലുത് വന്നേക്കാം!!!
നല്ലൊരു സിനിമ കണ്ട നിർവൃതി കഥയുടെ അവസാനം അകമ്പടി ആയിട്ടുണ്ട്!!
ശ്രീനിവാസൻ സിനിമയിൽ പറഞ്ഞപോലെ
” ഞാൻ കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ…” ഇതുപോലെ തന്നെ അവളുടെ യാത്ര ഒരു ഹിമാലയൻ ട്രിപ്പ്
ആയ്ക്കോട്ടെ ?!!!
ഇത്രയും നാളത്തെ ഗ്യാപ് വരുമ്പോൾ കഥയുടെ ഫീൽ കുറയും എന്ന് തോന്നി… എന്നാൽ ഒരു പൊടിക്ക് പോലും മാറ്റമില്ലാതെ അത്രക്ക് ഫീലോടെ എങ്ങനെ എഴുതാൻ കഴിയുന്നു…?!!!
ഇതിന്റെ പിന്നിൽ ഉള്ള ആയാസം പോലെ തന്നെ വായിച്ചപ്പോൾ അതിന്റെ ഫലം കണ്ടുകിട്ടി…!!!
ബുദ്ധിമുട്ടാകില്ലങ്കിൽ അടുത്ത് തന്നെ ഒരു ചെറുകതക്കുള്ള കോപ്പ് കൂട്ടുമെന്ന് പ്രതീക്ഷിക്കാമല്ലോ????!!!
ഈ കഥ ഇട്ടെറിഞ്ഞു പോകാതെ ഞങ്ങളെ നിരാശർ ആക്കാതെ ഇരുന്നതിലും വലിയൊരു
നന്ദി രേഖപ്പെടുത്തുന്നു!!!
❤️?❤️?
അടിപൊളി സ്റ്റോറി ദേവൻ പഞ്ചമി യെ കളിച്ചത് ഒഴിച്ചാൽ ബാക്കി എല്ലാം ethikkal ആയിരുന്നു
Thanks ❤️?
രണ്ട് വർഷത്തെ കാത്തിരിപ്പ് …..
ഒട്ടും നിരാശപ്പെടുത്തില്ല.
I have only one request inim ithu pole olla kadhakal eyuthanam plz??
ഈകഥ വായിച്ചവരിൽ ഏറ്റവും ഭാഗ്യവാൻ ഞാനാണെന്ന് തോന്നുന്നു ക്ലൈമാക്സ് വായിക്കാൻ ഞാൻ കാത്തിരുന്നത് ഏകദേശം 1 week മാത്രം ആണ്
❤️❤️❤️❤️
ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ…!!!. ഓടിച്ചു പറഞ്ഞു തീർത്തെങ്കിലും നന്നായിത്തന്നെ അവസാനിപ്പിച്ചതിന് നന്ദി ദേവൻ ബ്രോ…
Hi Devan bro…
എഴുതാൻ മറന്നത് എന്തൊക്കെയോ ഉണ്ടെന്ന് തോന്നി. അതാണ് വീണ്ടും ..
5, 6 ഭാഗത്തിലാണെന്ന് തോന്നുന്നു ഞാൻ ദേവരാഗത്തോടെപ്പം കൂടിയിട്ട്. അന്നൊന്നും കമന്റ് ബോക്സിൽ നോക്കാറില്ല. എന്നാൽ ഓരോ ഭാഗത്തിന്റെ വരവിനായി കാത്തിരുന്നു.
എന്റെ ജീവിതത്തിന്റെ ഒരേട് കൂടിയാണ് ഈ കഥ എന്ന് താങ്കൾ എഴുതിയ കുറിപ്പ് ഞാൻ വായിച്ചിരുന്നു. ഞാൻ ചിന്തിച്ചു …
അനുഭവത്തിന്റെ തീചൂളയിൽ കാച്ചിയെടുക്കുന്ന കഥകൾക്കേ ജീവനുള്ളു… അത്തരത്തിൽ ഒന്ന് തന്നെയാണ് ദേവരാഗം.
എത്രയോ ആ വർത്തിയാണ് ദേവരാഗം വായിച്ചതെന്നറിയില്ല. എന്നിട്ടും ഒരിക്കൽ പോലും എന്റെ തലയിണകളെ നനക്കാതെ വായിച്ചു തീർക്കാൻ കഴിഞ്ഞിട്ടില്ല. ആദി ഇന്നു മുന്നിൽ വേദനയായി … ചോദ്യമായി നിൽക്കുമ്പോഴും ആഴത്തിൽ സ്നേഹിച്ചു പോകുന്നു. ഇടയ്ക്ക് വെറുത്തു. അവിടെ ഓരോ വായനക്കാരനും ദേവനായി മാറുന്നു.
അമ്പലത്തിൽ വെച്ച് സാഹചര്യങ്ങളെ മറു കടക്കാൻ അനുവിനെ കെട്ടാൻ വാക്കു കൊടുക്കാനൊരുങ്ങിയ ദേവനെ ആരും കാണാതെ വിലക്കുന്ന ആദിയെ മറക്കാൻ പറ്റില്ല. സ്നേഹിച്ച് ഹൃദയത്തിൽ നട്ടുവളർത്തി … തന്റെ എല്ലാം അല്പ സുഖത്തിന് വേണ്ടി തന്റെ പ്രാണനുവേണ്ടി സമ്മാനിച്ച സ്ത്രീ നോക്കി നിൽക്കുമ്പോൾ മറ്റൊരാളെ താലി കെട്ടുന്നത് നോക്കി നിന്ന ആദിയുടെ ഹൃദയം മുന്നിലെ ഹോമകുണ്ഡത്തിൽ വെന്തെരിയുന്നത് ജീവനുള്ള കാലത്തോളം മറക്കാൻ കഴിയില്ല.
ഇന്നും ആദി ഈ കമന്റെഴുതുമ്പോഴും ആ ദി എന്ന തീരാ ദു:ഖം കണ്ണുകളെ നനയിപ്പിക്കുന്നു.
പ്രകൃതിയുടെ സ്പന്ദനത്തെ പോലും മരവിപ്പിച്ച … നിശ്ചലമാക്കി കൊണ്ട് അവസാനം മേലേക്ക് നോക്കി കണ്ണു തുടച്ചു കൊണ്ട് ഗേറ്റ് കടന്നോടുന്ന ആദി നമ്മുടെയൊക്കെ ഹൃദയത്തിലേക്കാ കണ്ണിരുമായി ഓടി കയറിയത്. എന്റെ ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞു പോയി …
ജീവിതം ചിലർക്ക് ചിലപ്പോഴൊക്കെ ഇങ്ങനെയാണ് അല്ലെ ??… കാലത്തിന്റെ വികൃതിക്കൊപ്പം സഞ്ചരിക്കേണ്ടിവരും. ആരും ആരും കുറ്റക്കാരല്ലല്ലോ …
❤️❤️❤️❤️❤️????❤️
കാത്തിരിക്കുന്നു ആദിക്ക് വേണ്ടി????????
സ്നേഹം
ഭീം❤️
പ്രിയ ദേവ ഏകദേശം 2 വർഷത്തോളം kkൽ ഞാൻ കമ്പി കഥകൾ മാത്രം വായിച്ചിരുന്നത്. പ്രണയം ടാഗ് ഉള്ളത് നോക്കാറുപോലും ഇല്ലായിരുന്നു. അങ്ങിനെ കുറച്ചു ആയി ഒരു മടുപ്പ് തോന്നി, ആ സമയം കമന്റ് ബോക്സിൽ കണ്ടു ചുമ്മാ വായിച്ച കഥയാണ് മയിൽപ്പീലി.പിന്നീട് പ്രണയം ടാഗ് ഉള്ള കുറച്ചു കഥകൾ വായിച്ചു. അങ്ങനെ ഒരു കഥയുടെ കമന്റ് ബോക്സിൽ ആണ് ദേവരാഗത്തെ കുറിച്ച് ആദ്യമായി കാണുന്നത്.പതിയെ വായിച്ചു തുടങ്ങി എന്താ പറയേണ്ടത് വല്ലാത്ത ഒരു ഫീൽ ആണ് നിങ്ങളുടെ എഴുത്തിനു.13th പാർട്ട് രതിയും പ്രണയവും എത്ര മനോഹരമായി സമന്യയിപ്പിച്ചിരിക്കുന്നു നിങ്ങൾ.16 പാർട്ട് കഴിഞ്ഞു ഇനി ഒരു തുടർച്ച ഉണ്ടാവുമോ എന്ന് പലരുടെയും കമന്റ് കണ്ടു.ആ കമന്റ് ബോക്സിൽ നിന്നും അപരാജിതനെ കുറിച്ച് കണ്ടു കഥകൾ.കോം സൈറ്റിലേക്ക് പോയി.ആ കഥ വായിച്ചതിൽ പിന്നെ ഇങ്ങോട്ട് അധികം വരാറില്ലായിരുന്നു.ഒരു ദിവസം അവിടെയുള്ള write to usൽ ദേവരാഗം ക്ലൈമാക്സ് വന്നു എന്ന കമന്റ് കണ്ടു രാവിലെ. ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു. മനോഹരമായി തന്നെ അവസാനിപ്പിച്ചു. കുട്ടികളോടൊപ്പം ഉള്ള അവരുടെ ജീവിതം അല്പം കൂടെ ഉൾപെടുത്താമായിരുന്നു. ആദി ഒരു നൊമ്പരം ആയി മനസ്സിന്. താങ്കൾ പറഞ്ഞിട്ടുണ്ട് എവിടെയൊക്കെയോ സ്വന്തം ജീവിതവും ഈ കഥയിൽ ചേർന്നിട്ടുണ്ടെന്നു. അങ്ങിനെ എങ്കിൽ ആദിക്കു ഒരു നല്ല ജീവിതം കിട്ടിക്കാണും എന്ന് കരുതുന്നു. പിന്നെ എഴുതാൻ ഉള്ള കഴിവ് ആവോളം ഉണ്ട് ദയവായി അത് ഇനിയും ഉപയോഗപ്പെടുത്തുക. എല്ലാവർക്കും കിട്ടുന്നതല്ല ആ ഒരു വരം. Thanks a lot for this wonderful piece of work?
Thanks bro ?
കൊള്ളാം ഇഷ്ടമായി ❤️
ഒരുപാട് ഇഷ്ടായി…!❤️
നന്നായി തുടങ്ങി വളരെ മികച്ച രീതിയിൽ തന്നെ അവസാനിപ്പിച്ചു.??
❤️❤️❤️❤️❤️
സൂപ്പർ കഥ. ഇന്നലെയാണ് വായിച്ചു തുടങ്ങിയത്. പിന്നെ ഫുൾ വായിക്കാതെ ഒരു സമാധാനം ഇല്ലായിരുന്നു. ഒരുകണക്കിന് വായിക്കാൻ ഇത്രെയും താമസിച്ചത് നന്നായി അതുകൊണ്ട് ഒറ്റയിരിപ്പിന് മുഴുവൻ വായിക്കാൻ കഴിഞ്ഞല്ലോ…????
പിന്നെ ആദിയെ കുറിച്ച് ഓർക്കുമ്പോൾ ഉള്ള് ചെറുതായി നീറുന്നുണ്ട്?????
പിന്നെ അർജ്ജുൻനോട് എനിക്ക് ദേഷ്യമൊന്നും ഇല്ല. കാരണം വീട്ടുകാർ തമ്മിൽ ഉള്ള പ്രശ്നങ്ങൾ കണ്ട് വളർന്നത്കൊണ്ട് അർജ്ജുൻ അങ്ങനെ ഒക്കെ ആയിപ്പോയി. മാത്രമല്ല അനുവിനെ ദേവന് കിട്ടാൻ ഏറ്റവും വലിയ കാരണം ആയതും അർജ്ജുൻ തന്നെ ആണല്ലോ???
അർജ്ജുൻ അവന്റെ തെറ്റുകൾ എല്ലാം മനസിലാക്കി പുതിയൊരു ജീവിതം തുടങ്ങുകയും അവന്റെ തെറ്റുകൾക്ക് ഇരയായ ആദിയെ എല്ലാവരുടെയും സമ്മതത്തോട് കൂടി അവന്റെ കൂടെ കൂട്ടും എന്നുമാണ് എന്റെ മനസ്സ് പറയുന്നത്. അങ്ങനെ ദേവനും അനുവും പോലെ അർജ്ജുനും ആദിയും സ്നേഹത്തോടെയും വിശ്വാസത്തോടെയും കഴിയും.❤️❤️❤️❤️❤️❤️❤️❤️❤️
ഇങ്ങനെയല്ലാതെ എന്റെ ഉള്ളിലുണ്ടായ ആദിയെന്ന മുറിവിന്റെ എനിക്ക് ഉണക്കാൻ കഴിയില്ല???
??????????????????
ഇത്രെയും നല്ലൊരു കഥ തന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അത്രേയ്ക്കും എന്റെ മനസ്സ് ഈ കഥയിൽ അലിഞ്ഞു പോയി.
Thank you so much bro???????????
ഒരുപാട് കാത്തിരുന്നു bro ലാസ്റ്റ് പാർട്ട് കിട്ടാൻ ദേവേട്ടൻന്റെ ഒരു വിവരവും ഇല്ലായിരുന്നു ഒരുപക്ഷെ വല്ല അപകടവും പറ്റിയോ എന്നുപോലും ചിന്തിച്ചു.
സങ്കടത്തോടെ അവസാനിപ്പിച്ച കഥ ഒരുവശം അത് എഴുതിയ ആളെക്കുറിച്ചു ഒരുവിവരവും ഇല്ലാത്ത സങ്കടം മറ്റൊരുവശത്തു
ഇപ്പൊ സന്തോഷമായി
രണ്ടിനും ഹാപ്പി എൻഡിങ് ???
ഒത്തിരി സ്നേഹം ദേവൻ ചേട്ടാ… അവസാനത്തെ ആ വരികൾ പോലും എന്തൊരു മനോഹരമാണ് “ശ്രുതി ഇടറാതൊരു ദേവരാഗമായി” ???
ഇത് ഭംഗിയായി അവസാനിപ്പിച്ച് തന്നതിന് ഒരുപാട് നന്ദിയുണ്ട്….!!!
ഇനി ഇതിന്റെ pdf കൂടെ തന്നാല്‍ നന്നായിരുന്നു..