ദേവസുന്ദരി 11 [HERCULES] 914

 

“” അതൊന്നുമ്പറ്റൂല…!! “”

 

“” പ്ലീസ്… പേടിച്ചിട്ടാടാ…!””

 

എന്റീശ്വരാ… ഈ ഇടിയുമ്മിന്നലും പേടിയുള്ള ഇവളെയാണോ ഞാനിത്രേന്നാള് പേടിച്ചേ…! അയ്യേ…!!

ഞാനവളെ ഒരയ്യേ ഭാവത്തോടെ നോക്കിയപ്പോളവള് തുടർന്നു.

 

 

“” അത്… അത് ഞാനൊരു സ്വപ്നങ്കണ്ടു… സത്യായിട്ടും ഒറ്റക്ക് പേടിയായിട്ടാടാ… പ്ലീസ്…!! “”

 

എന്റെ ഭാവം കണ്ടിട്ടൊയെന്തോ അവള് വിവരിച്ചുപറഞ്ഞു.

 

ഓഹ് അപ്പൊ ഏതാണ്ട് ദുസ്വപ്നം കണ്ട് പേടിച്ചതാണ്. സത്യത്തിലവള് നല്ലപോലെ പേടിച്ചിട്ടുണ്ട് എന്ന് അവളുടെ ഭാവം കണ്ടാത്തന്നെ മനസിലാവുന്നുണ്ട്. കണ്ണ് ചെറുതായി കലങ്ങിയിട്ടുണ്ട്… അവളുടെ ശരീരത്തിലുണ്ടായ വിറയൽ അപ്പോഴും നിന്നിട്ടില്ലായിരുന്നു. അതോടൊപ്പം പുറത്ത് മുഴങ്ങുന്ന ഇടിമുഴക്കങ്ങൾക്ക് അവള് ഞെട്ടിവിറക്കുന്നുമുണ്ട്.

 

ഒരുനിമിഷം ഞാൻ അല്ലിയെ ഓർത്തുപോയി.

ഒരുദിവസം രാത്രിയിലവള് ഇതുപോലെ കരഞ്ഞുകൊണ്ട് റൂമിലേക്ക് വന്നതാണപ്പോ എനിക്കോർമ്മ വന്നത്.

 

പിന്നെന്തോ അവളോട്‌ നോ പറയാൻ തോന്നിയില്ല.

 

“” ഇവിടെക്കിടക്കണയൊക്കെ കൊള്ളാം…!! പക്ഷെ എന്തേലുമ്മിധത്തിലെനിക്ക് ശല്യായ ഞാഞ്ചവിട്ടിപ്പുറത്താക്കും… “”

എന്ന് ഞാൻ പറഞ്ഞപ്പോൾ കുട്ടികള് തലയാട്ടണപോലെ തലയുമിളക്കി അവള് ബെഡ്‌ഡിൽ ഓരം ചേർന്ന് കിടന്നു.

 

എണീറ്റ് താഴെക്കിടക്കാൻ പറയേണ്ടതാണ്… പക്ഷേ തണുപ്പ് അസ്സഹനീയമാവും എന്നറിയാവുന്നതിനാൽ എതിർത്തില്ല. അല്ലേലും എന്നിലെ മനുഷ്വത്വം മരിച്ചിട്ടില്ലാന്നെ.!

 

ഇത്രേയുള്ളോ താടക…! ഇവളാണോ ഒരോഫീസ് മൊത്തം വിറപ്പിച്ചിരുന്നേ…!!

ഇവളെയാണല്ലോ ഞാനിത്രേങ്കാലം പേടിച്ചോണ്ട് നടന്നെയെന്നോർത്തപ്പോൾ സത്യത്തിലെനിക്കെന്നോട് പുച്ഛം തോന്നി.

 

ഞാനുറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ താടക ഉറക്കമ്പിടിച്ചിരുന്നു. ഉറക്കത്തിനിടയിലും അവളിടക്ക് ഞെട്ടുന്നുണ്ടായിരുന്നു. ഇതുനുമ്മാത്രം ഞെട്ടാനിവള് എന്താണാവോ കണ്ടത്…!!

 

അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി പയ്യെ ഞാനും ഉറക്കത്തിലേക്കാഴ്ന്നു.

 

 

*****************************

 

 

പിറ്റേന്ന് ഓഫിസ് ഇല്ലായിരുന്നു.അതുകൊണ്ട് അല്പം വൈകിയാണ് ഉറക്കമുണരുന്നത്.

ദസറ ഉത്സവത്തിന്റെ ലീവ് ആണ് ( ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ.).

 

താടക എണീറ്റ് പോയിട്ടുണ്ട്. ഞാൻ ഒന്ന് ഫ്രഷ് ആയി ഹാളിലേക്ക് ചെല്ലുമ്പോൾ ജിൻസിയും അമ്മുവും ഹാജർ വച്ചിട്ടുണ്ട്.

എല്ലാരും ഇവിടന്നാണ് ഫുഡ്‌ കഴിക്കാറ്. ജിൻസി രാവിലെത്തന്നെ എല്ലാമുണ്ടാക്കി ഇവിടേക്ക് കൊണ്ടുവരും. അവിടെപ്പോയി കഴിക്കാന്ന് കുറേപ്രാവിശ്യം പറഞ്ഞതാണേലും അവളത് കേട്ടതായിപ്പോലും ഭാവിക്കില്ല.

The Author

78 Comments

Add a Comment
  1. Its an excellent story ..if you are interested we can proceed it for movie even..actually I did some modifications in your story and shown to an NRE an business magnet he told he will invest for it

  2. Vannotte bakki bhaagam..enthayalum its so marvelous writing..keep it up

  3. അന്തസ്സ്

    Update onnum ille bro

  4. Aduthath ennanu Varika

  5. Heru eni epola nine kanuka

  6. പെൺകുട്ടികൾക്ക് താടകയുടെ സ്വഭാവമാണ് നല്ലത് ആരും കേറി ചൊറിയില്ലല്ലോ ചെറിയ അടിയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലാകും

  7. പെൺകുട്ടികൾക്ക് താടിയുടെ സ്വഭാവമാണ് നല്ലത് ആരും കേറി ചൊറിയില്ലല്ലോ ചെറിയ അതിരില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലാകും

  8. Achillies

    ഹെർക്കൂ…❤️❤️❤️

    അപ്പൊ താടകയും ചെക്കനും ഫുൾ അടിച്ചു പോട്ടി ആണോ…

    തല്ല് കാണാൻ അല്ലേലും രസാ…
    പക്ഷെ ജിൻസിയെ ഓർക്കുമ്പോഴാ…???

    ഇടയ്ക്ക് താടകയുടെ ഒരു കെട്ടിപ്പിടുത്തത്തിൽ ചെക്കൻ ഒന്നു ഉരുകിയതും കണ്ടു…
    എത്ര നാള് കടി പിടി കൂടും ആവോ…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      അക്കീ… ജിൻസി എനിക്കും സങ്കടാണ് ?… പാവം… വേണേ താടകയെ നമുക്ക് തട്ടാട്ടോ… അപ്പൊ അവക്കൊരു ഹോപ്‌ ഉണ്ടല്ലോ ??.

      അടി അധികകാലം ഉണ്ടാകുവോ…? ആ ആർക്കറിയാം. പറ്റണത്രേം വേഗം കഥ തീർക്കാനുള്ള പ്ലാൻ ആണ് ❤❤

  9. Bro anthayi adutha part
    Onnu vagham tharumo❤️

  10. അന്തസ്സ്

    Next part ennan bro?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      വരും… കുറച്ചൂടെ എഴുതാനുണ്ട്

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      വരും… എഴുത്തിലാണ്

      1. Ennalum estimate date

        1. ◥Hᴇʀᴄᴜʟᴇꜱ㋦

          മോഡൽ എക്സാം ആണ് ബ്രോ… മറ്റന്നാൾ അത് തീരും. അത് കഴിഞ്ഞാ പ്രൊജക്റ്റും റെക്കോർഡും സബ്‌മിറ്റ് ചെയ്യണം… ഇതൊക്കെ എപ്പോ എഴുതും എന്നോർത്ത് വട്ടായി നിക്കുവാ ഇപ്പൊ. കഥ കുറച്ച് കുറച്ചായിട്ട് എഴുതുന്നുണ്ട്. ഇന്ന ദിവസം വരും എന്ന് പറയാൻ പറ്റില്ല. ഏതാണ്ട് പകുതി ആയി എഴുതീട്ട്

          1. എന്തായി ബ്രോ

Leave a Reply

Your email address will not be published. Required fields are marked *