ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan] 371

 

“”””””””””അയ്യേ, പോട്ടെട്ടോ. ചീക്കുട്ടിയെ വിട്ടിനി ദേവേട്ടൻ എങ്ങോട്ടുമില്ല. എവിടെ പോയാലും ഈ കൈക്കുള്ളിൽ ദേ ഈ കൈയും കോർത്തായിരിക്കും പോവാ….!!”””””””””””

 

അടക്കി പിടിച്ചിരുന്ന കണ്ണുനീര് വാർന്നോഴുകുമ്പോ അവളുടെ കണ്ണുനീരൊപ്പി നെറ്റിയിൽ ചുംബിച്ച് ആശ്വസിപ്പിക്കുവായിരുന്നു ഞാനപ്പോ.

 

“””””””””””പോട്ടെ, ദേ നോക്കിക്കേ. ഏട്ടനെന്തൊക്കെയാ എന്റെ ചീക്കുട്ടിക്ക് വാങ്ങിട്ട് വന്നതെന്ന്….??””””””””””‘

 

കണ്ണുനീര് പാതി കുറഞ്ഞവൾ വിതുമ്പി നിക്കുമ്പോ ഞാൻ നിലത്തായി വച്ചിരുന്ന ഭക്ഷണ പൊതി എടുത്ത് അവൾക്ക് മുന്നിൽ വച്ചു.

 

“””””'”””””””ആദ്യം വല്ലതും കഴിക്കാം. എനിക്കൊരുപാട് ചീക്കുട്ടിയോട് സംസാരിക്കാനുണ്ട്. അതെല്ലാം ഇത് കഴിഞ്ഞിട്ട്……!!”””””””””””

 

“””””””””””എനിക്ക് വേണ്ടേട്ടാ വിശപ്പില്ല. ഏട്ടൻ രാവിലെ മുതല് ഒന്നും കുടിക്കാത്തത് അല്ലേ, ഏട്ടൻ കഴിച്ചോ. എന്നിട്ടെത്ര വേണോ നമ്മക്ക് സംസാരിക്കാം. ഇന്നീ രാത്രി മുഴുവൻ സംസാരിക്കാം……!!””””””””””

 

ചിരിയോടെ തന്നെ അവൾ പറയുന്നതൊക്കെയും കേട്ടു, അതോടൊപ്പം കഴിക്കാനായി പൊതിയും തുറന്നു. ഒരു പൊറോട്ട പിച്ച് വറ്റിച്ച ബീഫിൽ തൊട്ട് അവൾക്കായി നീട്ടി…..

 

“””””””””””ഏട്ടാ എനിക്ക്……??”””””””””

 

“””””””””എന്റെ പെണ്ണിനല്ലാതെ വേറാർക്കാ…?? കഴിച്ചോ…. ഏട്ടനാ തരണേ കഴിക്കെടാ……!!””””””””””””

 

കണ്ണുനീരോടെയും അതിലുപരി സന്തോഷത്തോടെയും എന്റെ കൈയിലിരുന്ന അന്നം അവൾ വായ്ക്കുള്ളിലാക്കി. അപ്പോഴും ആ കണ്ണുകൾ ആരുടെയും അനുവാദം ചോദിക്കാതെ നിറഞ്ഞൊഴുകുവായിരുന്നു.

 

“”””””””””””കഴിക്കുമ്പഴെങ്കിലും ഈ മിഴി നിറക്കാതെയിരുന്നൂടെ…..??”””””””””””

 

എന്റെ ചോദ്യം കേട്ട്, ചിരിയോടെ അവൾ കണ്ണുകളൊപ്പി. പക്ഷെ അപ്പോഴും അനുസരണ ഇല്ലാത്തത് പോലെ അത് വീണ്ടും നിറയാൻ തുടങ്ങി.

 

“”””””””””ഏട്ടനും കഴിക്ക്……!!””””””””””

 

“””””””””””ഞാൻ കഴിക്കാം, ആദ്യം ചീക്കുട്ടീടെ ഈ കൊച്ചു വയറ് നിറഞ്ഞോട്ടെ…..!!””””””””””””

 

ചിരിയോടെ ഞാൻ പറയുമ്പോ കുറുമ്പോടെ അവൾ മുഖം വെട്ടിച്ചു, ഇനി കഴിക്കില്ലെന്ന മട്ടിൽ.

 

“”””””””””””ശെരി ശെരി, ഞാനും കഴിക്കാം…!!””””””””

 

പിന്നീട് അവൾക്ക് കൊടുക്കുന്നതിനൊപ്പം ഞാനും കഴിക്കാൻ തുടങ്ങി.

 

“””””””””””മതിയേട്ടാ, വയറ് പൊട്ടാറായി.”””””””””””

 

“””””””””””ദേ ഇതൂടെ ഉള്ളൂ. കഴിഞ്ഞു.””””””””””””

 

കുഞ്ഞ് കുട്ടികൾക്ക് എങ്ങനെ ആഹാരം കൊടുക്കും, അതേപ്പോലായിരുന്നു ഞാനവളെ ഊട്ടിയത്. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങി വേസ്റ്റ് കളഞ്ഞ് കൈയും വായും കഴുകി പിന്നേം അകത്തേക്ക് കേറി.

36 Comments

Add a Comment
  1. ഒരുപാട് ഇഷ്ടമായി???

    നല്ലൊരു തുടക്കം… വായിക്കുംതോറും പേജ് തീരല്ലെ എന്ന പ്രാർഥനയായിരുന്നു… മാസങ്ങൾക്ക് ശേഷമാണ് kkyil വന്നത് വന്നപ്പോഴോ മനസ്സും നിറഞ്ഞു… ബാക്കി കൂടി എഴുതണം നിർത്തരുത്… നിൻ്റെ ചങ്ക് crazyodum പറയണം എഴുത്ത് തുടങ്ങാൻ… ഒരുപാട് ഇഷ്ടമായി കഥ… സൂപ്പർ presentation…

    Comment post ആകുമോ എന്നറിയില്ല എങ്കിലും ഇടുന്നു…

    With Love
    The Mech
    ?????

    1. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

      Bro യേലും അവനെ തിരക്കിയേലോ….?? ??

      നല്ല അഭിപ്രായത്തിന് നന്ദി. അടുത്ത ഭാഗം കൂടുതൽ lag ഇടാതെ ഇട്ടേക്കാം….!!

      Bro ക്കും തോനെ ഹൃദയം ❤️❤️❤️❤️❤️❤️❤️

    2. Mech bro ini ezhuthunnundo?

    3. ✖‿✖•രാവണൻ ༒

      ? വിശ്വസിക്കാൻ വയ്യ

Leave a Reply

Your email address will not be published. Required fields are marked *