♥️ധന്യ നിമിഷം♥️(A… pan) 155

അവൾ :എന്തായി മോളെ കാര്യങ്ങൾ….ഞാൻ :എന്താകാൻ…..

നിമിഷ : അല്ല. നീ അവനെ വിളിച്ചോ.?

ഞാൻ :ഇല്ലെടി, വിളിച്ചില്ല….

നിമിഷ :അതെന്താ, നീ അപ്പോൾ അവനെ പോയി കാണുന്നില്ലേ…

ഞാൻ :കാണണം, ഏതായാലും രാത്രി വിളിക്കുന്നില്ല, നാളെ ഓഫീസിൽ എത്തിയിട്ട് വിളിക്കാം… …

നിമിഷ:എടി, നിനക്കു ഇഷ്ട്ടമുണ്ടെങ്കിൽ പോയി കണ്ടാൽമതി, ഞാൻ പറഞ്ഞുന്ന് വച്ച് പോയി കാണാൻ നിൽക്കണ്ട……

ഞാൻ :പോണം, നീ പറഞ്ഞതാ ശരി…..ഏട്ടൻ വരുന്നതിനു മുൻപ് അവനുമായിട്ടുള്ള പ്രശ്നം തീർക്കണം….അതെല്ലാടി നീ പറഞ്ഞതുപോലെ ഇനി അവനു വല്ല പ്രേമം വല്ലതും ആയിരിക്കുമോ. എനിക്ക് അതാ പേടി…

നിമിഷ:അതാണെങ്കിൽ കുഴപ്പമില്ല, നിന്റെ കല്യാണം കഴിഞ്ഞു, നിനക്ക് ഒരു കുട്ടിയും ഉണ്ടെന്നു പറഞ്ഞാൽ മതി, അവനപ്പോള് അവന്റെ പാട്ടിനുപോയിക്കോളും…. നീ അതോർത്തു വിഷമിക്കണ്ട…….. !!!

‘മോളെ വാ ആഹാരം കഴിക്കേണ്ട, സമയമമൊരുപാടായി, ഇത് എത്ര നേരമായി സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്….. അമ്മ താഴെ നിന്ന് വീണ്ടും വിളിച്ചു ….

ഞാൻ :ശെരിയടി, ഞാൻ നാളെ വിളിക്കാം…..ഗുഡ് നൈറ്റ്‌…, കാളും കട്ടാക്കി
താഴേക്കു ചെന്നപ്പോൾ അമ്മ ഡൈനിങ് ടേബിൾനു മുന്നിലുണ്ടായിരുന്നു…. അമ്മയ്ക്ക് കൃത്യം 9മണിക്ക് തന്നെ ഫുഡ്‌ കഴിക്കണം.. വിശന്നാൽ അമ്മ അമ്മയല്ലാതാകും….. അടുക്കളയിൽ നിന്ന് ചോറും കറികളും എടുത്തു ഡൈനിങ് ടേബിളിൽ വച്ചു. അമ്മയും ഞാനും കൂടെയിരുന്നു ഭക്ഷണം കഴിച്ചു…..കഴിക്കുന്നതിനിടയിൽ അമ്മ… അവൻ ഈമാസം വരമോ…..?
അ വരും അമ്മേ. അല്ല അമ്മയെ വിളിച്ചപ്പോൾ ചോദിച്ചില്ലേ…
ഇല്ല. എന്നെ വിളിക്കാൻ അവനു ഭയങ്കര ബുദ്ധിമുട്ടല്ലേ…. അഥവാ വിളിച്ചാൽ ഒന്നോ രണ്ടോ വാക്ക് പറഞ്ഞാലായി….. അമ്മ പരിഭവം എന്നോണം പറഞ്ഞു…… !!
അങ്ങനെയൊന്നും പറയല്ലേ അമ്മേ…. അമ്മ എന്ന് വെച്ചാൽ ഏട്ടനു ജീവനാണ്…..
അതൊക്കെ കല്യാണം കഴിയുന്നതുവരെ ഉള്ളൂ അതു കഴിഞ്ഞാൽ പിന്നെ എല്ലാം ഭാര്യ അല്ലേ…. അമ്മ എന്നെ കൊള്ളിച്ചു പറഞ്ഞു……. അതല്ലേലും സ്വന്തം മോൻ ഭാര്യയെ സ്നേഹിക്കുന്നത് ഏതൊരമ്മയ്ക്കും സുഖിക്കില്ല അതൊരു നാട്ടുനടപ്പല്ലേ…. !!!പക്ഷെ അമ്മ അങ്ങനെയൊന്നും അല്ല കേട്ടോ… ഇന്ന് ആള് ഇച്ചിരി കലിപ്പ് മുടില….. !!
അവന്റെ അച്ചൻ അവനു ജീവിക്കാനുള്ളതൊക്കെ സമ്പാദിച്ചു കൊടുത്തിട്ട പോയത് പിന്നെ ഇവനെന്തിനാ കണ്ട നാട്ടിൽ പോയി കിടന്നു കാശു ഉണ്ടാക്കുന്നത്…. ഒന്നും മില്ലെങ്കിലും നിന്നെയും മോനെയും കുറിച്ചെങ്കിലും ചിന്തിക്കേണ്ട അതു കേട്ടപ്പോൾ എനിക്കും കുറച്ചു വിഷമമായി….. ഞാനും കുറെ പറഞ്ഞതാ പുള്ളിക്കാരനോട്. നമുക്ക് നാട്ടിൽ എന്തങ്കിലും ബിസിനസ്‌ നോക്കാം എന്ന്, പക്ഷെ കേൾക്കണ്ട… മുംബൈയിൽ അല്ല എന്തെങ്കിലും അതാവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വന്നു പോകാമല്ലോ എന്നാണ് പുള്ളിയുടെ വാദം……

The Author

15 Comments

Add a Comment
  1. Udane enganam kanumo adutha part

  2. ഒരു കഥ ഫുൾ ആകീറ്റ് മറ്റേകഥ എഴുത് ബ്രോ

    1. A... pan

      വരും… ബ്രോ എഴുതി തുടങ്ങി ഒരു 4-5 ഡേയ്‌സ്

  3. Bro എവിടെ ബാക്കി ബായ്

  4. Bhaki vannilallo bro

  5. It’s a good story keep countinue

  6. Baakki udane idu

  7. അപ്പൂട്ടൻ

    കഥയുടെ തീം കൊള്ളാം അടിപൊളി

    1. തുടർന്ന് എഴുതുക പേജ് ഒന്നും കൂടി കൂട്ടുക ????

  8. ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ വ

  9. നല്ല കഥ നിർത്താതെ തുടരുക 3/4ദിവസത്തിനുള്ളിൽ അടുത്ത പാർട്ട്‌ ഇടുക

  10. Nyc സ്റ്റോറി നിർത്താതെ തുടരുക

  11. Nyc story nirthathey thudaruka

  12. കൊള്ളാലോ. വായിക്കാൻ ഒരു രസമുണ്ട് തുടർന്നും എഴുതുക

  13. vaayichittu varaamttaaa

Leave a Reply

Your email address will not be published. Required fields are marked *