ഡിംപിൾ 6 [Anand] 125

ഇനാഗുറേഷൻ കഴിഞ്ഞു.  ഓരോ മത്സരങ്ങളുടെ വേദിയും ബോർഡിൽ നോക്കി മനസിലാക്കി. കര്ണാടിക് മ്യൂസിക് 4 മണിക്ക് ആണു. ഞങ്ങൾക്ക് പാറി നടക്കാൻ ഇഷ്ടം പോലെ സമയം. ഇംഗ്ലീഷ് എലെക്യൂഷൻ നടക്കുന്നിടത്തു ഡിമ്പിളും രഹനയും സീറ്റ്‌ പിടിച്ചു.  ഞാനും അഞ്ജനയും അവരോടു പറഞ്ഞു ഹാളിനു പുറത്തിറങ്ങി. കോളേജ് വരാന്തയിലൂടെ മെല്ലെ നടന്നു. അപ്പോൾ അഞ്ജന എന്റെ കൈയിൽ പിടിച്ചു. ആനന്ദ് നമുക്ക് ആ തണലിൽ പോയിരിക്കാമെടാ അവൾ പറഞ്ഞു. ഞങ്ങൾ ഒരു ഇലഞ്ഞി മരത്തിന്റെ ചുറ്റിലും കെട്ടിയിരുന്ന തറയിൽ പോയിരുന്നു. അവിടെ രാത്രിയിൽ പൊഴിഞ്ഞു വീണ ഇലഞ്ഞിപൂക്കൾ, അതിന്റെ സുഗന്ധവും ഏറ്റുവാങ്ങി ഞങ്ങൾ സംസാരിച്ചിരുന്നു. മ്യൂസിക് ആയി സബ്ജെക്ട്. എടാ നീ ഏതു രാഗമാ പാടുന്നത്?  ഞാൻ ചോദിച്ചു. മോഹനം വിത്ത്‌ ആലാപന ചിട്ടസ്വരം നിരവൽ. ഹാ സൂപ്പർ ഞാൻ പറഞ്ഞു. ഞാൻ പാടട്ടെ. നീ കേട്ടിട്ട് അഭിപ്രായം പറയു. നീ പറഞ്ഞാൽ പിന്നെ എനിക്ക് ധൈര്യമാ. അവൾ ചമ്രം പടിഞ്ഞിരുന്നു കണ്ണടച്ച് പ്രാർത്ഥിച്ചു മെല്ലെ തുടങ്ങി. രാഗാലാപനം കഴിഞ്ഞു അവൾ കീർത്തനം തുടങ്ങി. “നനുപാലിംപ നടച്ചി വചിതി “അവൾ പാടി തീരുന്നതു വരെ ഞാൻ അതിൽ ലയിച്ചിരുന്നു പോയി. സൂപ്പർ മോളു. നീ ഫസ്റ്റ് അടിക്കും മോളേ ഉറപ്പു. താങ്ക്യു എന്ന് പറഞ്ഞു അവൾ പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു. പെട്ടെന്നാണ് രണ്ടുപേരും പരിസരം ഓർത്തത്‌. സോറി അവൾ പറഞ്ഞു. ഇട്സ് ഒക്കെ ഞാൻ പറഞ്ഞു. പിന്നെ അവിടെ നിന്നും എഴുനേറ്റു കൈപിടിച്ച് ഞങ്ങൾ പ്രേമഭാജനങ്ങളെ പോലെ നടന്നു.

ഹാളിൽ അപ്പോഴും പ്രസംഗ മത്സരം നടക്കുകയാണ്. ഞങ്ങൾ മിസ്മാരുടെ അടുത്തെത്തി. കുറച്ചു നേരം കൂടി 4 പേരും അവിടിരുന്നു. അഞ്ജന എന്ന സുന്ദരിയുടെ ചുംബന ലഹരിയിലായിരുന്നു ഞാൻ. പിന്നെ ഞങ്ങൾ പോയി വെജ് താളി കഴിച്ചു വന്നു. അഞ്ജന അപ്പോഴും മോഹനം മൂളിക്കൊണ്ടിരുന്നു. സമയം 3.30 കഴിഞ്ഞപ്പോൾ ഞങ്ങൾ ശാസ്ത്രീയ സംഗീത മത്സരം നടക്കുന്ന ഹാളിലെത്തി. 3 – ) O നമ്പർ ആണു അഞ്ജന. അവളുടെ ഊഴമെത്തി. അവൾ പാടി തകർത്തു. നിലക്കാത്ത കൈയടി ശബ്ദമാണ് എന്നെ ഉണർത്തിയത്. കുറെയധികം സമയം അത് കേട്ടിരുന്നു. പിന്നെ ഓരോരോ വേദികളിലൂടെ ഞങ്ങൾ വെറുതെ നടക്കുമ്പോൾ ശാസ്ത്രീയ സംഗീതം മത്സര ഫലം അന്നൗൻസ് ചെയ്യാൻ പോകുന്നതായി കേട്ടു. അന്നൗൺസ്‌മെന്റ് വന്നു. Ist പ്രൈസ് ഗോസ് ടു അഞ്ജന ശർമ വിത്ത്‌ എ ഗ്രേഡ്. അഞ്ജനയെ മൂവരും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു ആശംസകൾ നേർന്നു.  അടുത്ത ദിവസമാണ് എന്റെ മത്സരം. സന്തോഷത്തോടെ ഞങ്ങൾ മടങ്ങി. ടീച്ചേഴ്‌സിന് പിന്നിലായി നടന്ന എന്റെ കൈ പിടിച്ചു അഞ്ജന അമർത്തി. അവളുടെ സന്തോഷം എന്നെ അറിയിക്കുകയായിരുന്നു. ഞങ്ങൾ സിറ്റിയിൽ കുറെ അലഞ്ഞു നടന്നു ഇരുട്ടിയതോടെ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലിലെത്തി റൂമുകളിലേക്ക് കടന്നു.

The Author

5 Comments

Add a Comment
  1. പൊന്നു.?

    ?

    ????

  2. കൊള്ളാം ബ്രോ

  3. കൊള്ളാം, അഞ്ജനക്ക് എന്തോ ഒരു പ്രേമം ലൈൻ ഉണ്ടെന്ന് തോന്നുന്നു, പേജ് കുറവാണ് എന്നൊരു പരാതി ഉണ്ട്, പെട്ടെന്ന് വായിച്ച് തീരുന്നു.

  4. Nice Story. Waiting for the Next Part

  5. ദേവൻ ശ്രീ

    nice

Leave a Reply

Your email address will not be published. Required fields are marked *