ഞാൻ അച്ഛനെ നോക്കി ഉള്ളിൽ ഉള്ള കണക്ക് കൂട്ടലുകൾ പുറമെ കാണിക്കാതെ ഒരു പൊടി പയ്യനെ പോലെ പറഞ്ഞുകൊണ്ട് ഒരു ചിരി നൽകിയ ശേഷം അകത്തേക്ക് കയറി…അപ്പോഴേക്കും അമ്മയും റെഡിയായി താഴെ എത്തിയിരുന്നു… പിന്നെ ഇച്ചിരി നേരം പുള്ളിക്കാരിയോടും കത്തിയടിച്ച് നിന്നു…ഒടുക്കം അവര് രണ്ടാളും സലാം പറഞ്ഞു പോയതും ഞാൻ വേഗം നന്ദുവെ ഫോണെടുത്ത് വിളിച്ചു…
” ഡാ നീ കോളേജിൽ പോകല്ലേ വീട്ടിൽ തന്നെ നിന്നോ ഞാൻ അങ്ങോട്ട് വരാം.. നമ്മുക്കൊരു സ്ഥലം വരെ പോകണം… ”
ഫോണെടുത്തതും ഞാൻ അവനോട് ഇച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്…
” ഹേ…എന്തോ പറ്റിയെടാ നീ കാര്യം പറാ… ”
എൻ്റെ സംസാരത്തിലുള്ള മാറ്റം കേട്ടത് കൊണ്ടായിരിക്കണം അവളങ്ങനെ ചോദിച്ചത്…
” നേരിട്ട് പറയാടാ നീ പെട്ടെന്ന് റെഡിയായി നിന്നോ ഞാൻ വരാം… ”
ഞാൻ അത് കൂടെ പറഞ്ഞ് ഫോൺ കട്ടാക്കി…വേഗം ഫ്രഷാവാനൊരുങ്ങി…മനസ്സിൽ ഒറ്റ ഒരു ചിന്ത മാത്രം വെച്ച്…അതെ രാജ് കുമാറിനെ കാണണം…ഇന്ന് തന്നെ കാണണം…
കുളിച്ച് ഫ്രഷായി അമ്മയുണ്ടാക്കിയ ബ്രേക്ക് ഫാസ്റ്റും തട്ടി വേഗം തന്നെ നന്ദുവിൻ്റെ വീട് പിടിച്ചു…അവിടെ എത്തിയപ്പോൾ പറഞ്ഞത് പോലെ തന്നെ അവൻ റെഡിയായിട്ടുണ്ടായിരുന്നു…അതോടെ ഞാൻ അവനേയും പിക്ക് ചെയ്ത് വണ്ടി ആർ കെ ടെക്നോളജീസിലേക്ക് വിട്ടു…യാത്രയിൽ ഞാൻ ഇന്നലെ കേട്ടതും രാവിലെ അച്ഛനിൽ നിന്നറിഞ്ഞതും ഒക്കെ അവനോട് പറഞ്ഞു കൊടുത്തു…
” അളിയാ അപ്പൊ അങ്ങനാ കാര്യം…അല്ല അപ്പൊ നമ്മൾ അങ്ങോട്ടേക്ക് ഇന്നെന്തിനാ പോകുന്നത്… ”
ഞാൻ മുഴുവൻ പറഞ്ഞ് കഴിഞ്ഞതും നന്ദുവിൻ്റെ സംശയപൂർവ്വമുള്ള ചോദ്യമെത്തി…
” ഈ വില്ലൻ വരുന്നതും കാത്ത് നമ്മൾ എന്തിനാടാ കാത്തിരിക്കുന്നത്…ആദ്യമേ നമ്മുക്ക് കളി തുടങ്ങി കൂടെ… ”
ഞാൻ ഒരു ചിരിയോടെ പറഞ്ഞതും കാര്യം മനസ്സിലാവാതെ അവനെന്നോട് വീണ്ടും തിരക്കി…
” ഒന്നുമില്ലടാ…ഇത്രയും അറിഞ്ഞപ്പോൾ ജസ്റ്റ് ആ മൊതലിനെ ഒന്ന് കാണണം എന്ന് തോന്നി…അത്ര തന്നെ… ”
ഞാൻ അവന് പോക്കിൻ്റെ ഉദ്ദേശം വളരെ ലളിതമായി പറഞ്ഞു കൊടുത്തു…
🧡 again.
Anghana poorthiyakkathe nirthiye oru kadha koodi vaayichu bakki manasil kandoo ennu parannitt കൊച്ചുകുഞ്ഞ് poyalloo
2 years 😕
🙄🙄🙄
എടോ 2 വർഷം ആകാറായി.. ബാക്കി കൂടെ എഴുതി പൂർത്തിയാക്കേടോ…
നല്ല നല്ല എഴുത്തുകൾ എന്തിനാണ് ഇങ്ങനെ പാതി വഴിയിൽ ഇട്ടിട്ട് പോകുന്നത്.. വളരെ കുറച്ച് പാർട്ട് കൊണ്ട് തീരാൻ ഉള്ളതല്ലേ ഇനി ഇതിൽ കാണു..അതൊന്ന് പൂർത്തിയാക്കി പോ..
കാത്തിരുന്നു മടുത്തു എപ്പോൾ ബാക്കി വരും
Kambi vendda brooo..
Sneham mathi brooo..
Full support brooo..
Iniyengil ezhuth broo..
2 kollam aayi broo..
Katta waiting broo…
Brhtr നർത്തിയാക്കിൽ അത് പറയണം അല്ലാതെ.?
എങ്ങും പോയട്ടില്ലന്ന് പറഞോരു msg ഇട്ടട് ഇപ്പോ ഒരുവർഷം കഴിഞ്ഞു ?.
ഈ കഥേടെ ഭാക്കി അറിയാനുള്ള ആഗ്യഹം കൊണ്ടാണ് ഇടക്കിടക് വന്ന് comment ഇടുന്നത്. അത് കണ്ണുന്നോണ്ടേൽ അതിനൊരു reply തരാനൊള്ള മാരിയതായാക്കിലും കണ്ണിക്കണം ???
അടുത്ത പാർട്ട്
കൊച്ചു കുഞ്ഞെ പറ്റിച്ചു അല്ലേ
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്റ്റോറി ആയിരുന്നു ഇത് പാതിവഴി നിർത്തില്ല എന്ന് വാക്ക് പലവട്ടം നീ പറഞ്ഞിട്ടുണ്ട് എന്നിട്ടും നീ പറ്റിച്ചല്ലോ കൊച്ചുകുഞ്ഞെ