ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj] 856

 

” ആ സമയം ആയല്ലോ… ”

ഞാൻ അതിന് സ്വാഭാവികമായിട്ടുള്ള മറുപടിയും നൽകി…

 

” അവരെല്ലാവരും കൂടെ അവിടെ അടിച്ചുപൊളിയായിരിക്കും അല്ലേ മോനേ… ”

ഇത്തവണ ദിവ്യയുടെ അച്ഛൻ്റെ വകയായിരുന്നു ചോദ്യം…പിന്നേ ഒടുക്കത്തെ അടിച്ച് പൊളിയല്ലേ…ചെന്ന് തൻ്റെ മോളുടെ മുന്നിൽ നിന്ന് കൊടുത്താ മാത്രം മതി അടിയും നുള്ളി പൊളിക്കലും ഒക്കെ അവള് വെടിപ്പായി ചെയ്യ്തോളും എന്ന് പറഞ്ഞാലോ…? അല്ലേ വേണ്ടാ മൂപ്പർടെ നല്ല ആരോഗ്യമുള്ള കൈയ്യാ…ഒന്ന് കിട്ടിയാ പല്ല് നാല് വേറെ വെക്കേണ്ടി വരും…എന്തിനാ വെറുതെ പാഴ് ചെലവ്…

 

” ഏയ് അങ്ങനോന്നൂല്ല്യ അങ്കിളേ… ”

ഞാൻ ഒരു ഇളിച്ച മുഖത്തോടെ മറുപടി പറഞ്ഞു…ഇനി ഭാവി അമ്മായിയച്ഛന് നല്ലൊരു ചിരി കൊടുത്തില്ലാന്ന് പരാതി വേണ്ടാ…

 

” എന്നാ ഞാൻ എറങ്ങട്ടെ… ”

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ അവിടുന്ന് എറങ്ങാൻ എന്നോണം യാത്ര പറഞ്ഞു…ബാക്കി അവിടെ പോയി അങ്ങേരുടെ മോളുടെ കയ്യീന്ന് വാങ്ങനുള്ളതാ…അതോടെ ഒരിക്കൽ കൂടി എല്ലാരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി…

അങ്ങനെ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് എത്തി വണ്ടിയും പാർക്ക് ചെയ്ത് മുകളിലേക്ക് കയറിയതും ചുമ്മാ ഞാനാ നഴ്സിംഗ് കണ്സൾട്ടന്സിയിലേക്ക് പാളി നോക്കി…നമ്മൂടെ തമ്പ്രാട്ടി കുട്ടിയെ ഒന്നു കാണലോ…പക്ഷെ നോ രക്ഷ കക്ഷിയെ കാണാനില്ല…അതോടെ ഇച്ചിരി നിരാശയോടെ ഞാൻ റൂമിലേക്ക് വച്ചുപിടിച്ചു…

 

” ഹാ കാമുകൻ എത്തിയല്ലോ നൂറായിസാ… ”

ഞാൻ റൂമിലേക്ക് കാലെടുത്ത് വെച്ചതും ശ്രീ എന്നെ നോക്കി പറഞ്ഞു…അപ്പൊ ഈ തെണ്ടികൾ എന്നെ കൊണ്ട് ഏതാണ്ടക്കയോ പറയുവായിരിക്കും…

 

” എന്താടാ ഞാൻ ഇല്ലാത്തേരം എന്നെ പറ്റി പുയിപ്പടിക്കുന്നത്… ”

ഞാൻ ശ്രീയുടെ അടുത്തായി ചെന്നിരുന്ന് കൊണ്ട് ചോദിച്ചു…

 

” അല്ല നിന്റെ ഇങ്ങോട്ട് വരാൻ ഉള്ള കൃത്യനിഷ്ഠതയെ പറ്റി പറഞ്ഞതാണേ…എല്ലാം വന്ന് കേറിയ കൊച്ചിന്റെ ഗുണം… ”

അതിന് അവൻ്റെ വായീന്ന് വീണ മറുപടി കേട്ടതും ഞാൻ ആ പന്നിയെ ചൂഴ്ന്നൊന്നു നോക്കി…

 

” അതല്ലേലും എല്ലാവരുടേം ജീവിതത്തിൽ ഒരു ലൈവ് ചെയിംജിങ്ക് മൂമൻ്റ് ഉണ്ടാവില്ലെ… ഇവൻ്റെ ജീവിതത്തിൽ ആ പെണ്ണായിരുന്നു… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

86 Comments

Add a Comment
  1. Kambi vendda brooo..
    Sneham mathi brooo..
    Full support brooo..
    Iniyengil ezhuth broo..
    2 kollam aayi broo..
    Katta waiting broo…

  2. Brhtr നർത്തിയാക്കിൽ അത് പറയണം അല്ലാതെ.?
    എങ്ങും പോയട്ടില്ലന്ന് പറഞോരു msg ഇട്ടട് ഇപ്പോ ഒരുവർഷം കഴിഞ്ഞു ?.
    ഈ കഥേടെ ഭാക്കി അറിയാനുള്ള ആഗ്യഹം കൊണ്ടാണ് ഇടക്കിടക് വന്ന് comment ഇടുന്നത്. അത് കണ്ണുന്നോണ്ടേൽ അതിനൊരു reply തരാനൊള്ള മാരിയതായാക്കിലും കണ്ണിക്കണം ???

  3. അടുത്ത പാർട്ട്‌

  4. കൊച്ചു കുഞ്ഞെ പറ്റിച്ചു അല്ലേ

  5. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്റ്റോറി ആയിരുന്നു ഇത് പാതിവഴി നിർത്തില്ല എന്ന് വാക്ക് പലവട്ടം നീ പറഞ്ഞിട്ടുണ്ട് എന്നിട്ടും നീ പറ്റിച്ചല്ലോ കൊച്ചുകുഞ്ഞെ

Leave a Reply

Your email address will not be published. Required fields are marked *