ആവശ്യമായ എല്ലാം കൊടുത്ത ഒരാൾ മാത്രമല്ല… അവന്റെ ജീവിതം തന്നെ പിടിച്ചു നിർത്തിയ ഒരാൾ. പഴയ ഓർമ്മ അവന്റെ മനസ്സിൽ തെളിഞ്ഞു… അവൻ പത്തു വയസ്സ് മാത്രം ഉണ്ടായിരിക്കുമ്പോൾ. മഴയുള്ള ഒരു രാത്രി. അനാഥാലയത്തിന്റെ ഒരു കോണിൽ ഇരുന്ന് ഫിലിപ്പ് കരഞ്ഞുകൊണ്ടിരുന്നു.
മറ്റു കുട്ടികൾ എല്ലാവരും ആ സമയം ഉറങ്ങിയിരുന്നു… പക്ഷേ അവന് ഉറങ്ങാനായില്ല.
ആ ദിവസം സ്കൂളിൽ ഒരു കുട്ടി ചോദിച്ച ഒരു ചോദ്യം “നിനക്ക് അച്ഛനും അമ്മയും ഇല്ലേ?” ആ ചോദ്യം ഒരു കുത്തുപോലെ അവന്റെ ഉള്ളിൽ കയറി. ആ രാത്രി…അവൻ നിശബ്ദമായി പുറത്തേക്ക് നടന്നു.
മഴ പെയ്യുന്നു…കാറ്റ് ശക്തമായി വീശുന്നു…എവിടെയെന്ന് പോലും അറിയാതെ…അവൻ നടക്കാൻ തുടങ്ങി. “ഫിലിപ്പേ…!” പിന്നിൽ നിന്ന് ഒരു ശബ്ദം. കുര്യാകോസച്ചൻ. മഴയിലൂടെയും ഇരുട്ടിലൂടെയും അവനെ തേടി വന്നിരുന്നു.
“എവിടേക്കാ പോകുന്നത് മോനേ…”
അച്ഛൻ അവന്റെ അടുത്തേക്ക് വന്ന് മൃദുവായി ചോദിച്ചു. ഫിലിപ്പ് ഒന്നും പറഞ്ഞില്ല. അവൻ കരഞ്ഞു. എനിക്കാരുമില്ല അച്ചോ…അവൻ വിങ്ങിപ്പൊട്ടി. അച്ഛൻ ഒരു നിമിഷം നിശബ്ദമായി നിന്നു. പിന്നീട് അവനെ അടുത്തേക്ക് ചേർത്ത് പിടിച്ചു.
“ആരും ഇല്ലേ…?” അച്ഛൻ ചോദിച്ചു.
“അപ്പോൾ ഞാൻ ആരാണ് മോനേ…?”
ആ വാക്കുകൾ കേട്ടതും ഫിലിപ്പ് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
മഴയിലും, ഇരുട്ടിലും,
ഒരു കുട്ടിയുടെ ലോകം വീണ്ടും പൂർണ്ണമായി. ഇനി ഒരിക്കലും ഇങ്ങനെ പറയരുത്… കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ “കർത്താവു തകർന്ന ഹൃദയമുള്ളവർക്കു സമീപവാനാകുന്നു” (സങ്കീർത്തനങ്ങ ൾ 34:18) അച്ഛൻ അവന്റെ തല തഴുകി.
