ദൂരങ്ങളിലേക്ക് 2🍃[പട്ടം] 140

ആവശ്യമായ എല്ലാം കൊടുത്ത ഒരാൾ മാത്രമല്ല… അവന്റെ ജീവിതം തന്നെ പിടിച്ചു നിർത്തിയ ഒരാൾ. പഴയ ഓർമ്മ അവന്റെ മനസ്സിൽ തെളിഞ്ഞു… അവൻ പത്തു വയസ്സ് മാത്രം ഉണ്ടായിരിക്കുമ്പോൾ. മഴയുള്ള ഒരു രാത്രി. അനാഥാലയത്തിന്റെ ഒരു കോണിൽ ഇരുന്ന് ഫിലിപ്പ് കരഞ്ഞുകൊണ്ടിരുന്നു.

മറ്റു കുട്ടികൾ എല്ലാവരും ആ സമയം ഉറങ്ങിയിരുന്നു… പക്ഷേ അവന് ഉറങ്ങാനായില്ല.

ആ ദിവസം സ്കൂളിൽ ഒരു കുട്ടി ചോദിച്ച ഒരു ചോദ്യം “നിനക്ക് അച്ഛനും അമ്മയും ഇല്ലേ?” ആ ചോദ്യം ഒരു കുത്തുപോലെ അവന്റെ ഉള്ളിൽ കയറി. ആ രാത്രി…അവൻ നിശബ്ദമായി പുറത്തേക്ക് നടന്നു.

മഴ പെയ്യുന്നു…കാറ്റ് ശക്തമായി വീശുന്നു…എവിടെയെന്ന് പോലും അറിയാതെ…അവൻ നടക്കാൻ തുടങ്ങി. “ഫിലിപ്പേ…!” പിന്നിൽ നിന്ന് ഒരു ശബ്ദം. കുര്യാകോസച്ചൻ. മഴയിലൂടെയും ഇരുട്ടിലൂടെയും അവനെ തേടി വന്നിരുന്നു.

“എവിടേക്കാ പോകുന്നത് മോനേ…”

അച്ഛൻ അവന്റെ അടുത്തേക്ക് വന്ന് മൃദുവായി ചോദിച്ചു. ഫിലിപ്പ് ഒന്നും പറഞ്ഞില്ല. അവൻ കരഞ്ഞു. എനിക്കാരുമില്ല അച്ചോ…അവൻ വിങ്ങിപ്പൊട്ടി. അച്ഛൻ ഒരു നിമിഷം നിശബ്ദമായി നിന്നു. പിന്നീട് അവനെ അടുത്തേക്ക് ചേർത്ത് പിടിച്ചു.

“ആരും ഇല്ലേ…?” അച്ഛൻ ചോദിച്ചു.

“അപ്പോൾ ഞാൻ ആരാണ് മോനേ…?”

ആ വാക്കുകൾ കേട്ടതും ഫിലിപ്പ് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

മഴയിലും, ഇരുട്ടിലും,

ഒരു കുട്ടിയുടെ ലോകം വീണ്ടും പൂർണ്ണമായി. ഇനി ഒരിക്കലും ഇങ്ങനെ പറയരുത്… കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ “കർത്താവു തകർന്ന ഹൃദയമുള്ളവർക്കു സമീപവാനാകുന്നു” (സങ്കീർത്തനങ്ങ ൾ 34:18) അച്ഛൻ അവന്റെ തല തഴുകി.

The Author

പട്ടം

15 Comments

Add a Comment
  1. Category erotic love story aayathkond maybe like kuravayirikkum but demotivate aavaruth👍. Sathyathil ithra nannayittulla oru feel good story vayichittilla. Cliché braking aayittulla oru story poale thoanni, ith ithpoalathanne munpoatt kond poavan sramikkanam❤️. Bro k page koottan sadhikkathathinte karanam bro commentiloode paranju ennalum oru 15+ pages ezhuthanenkilum shremikkane, karanam storyude aa feel aavumboazhekkum Story kazhiyunnu athan. Vaikathe adutha part pratheekshikkunnu❤️❤️

    1. പട്ടം

      ശ്രമിക്കാം ബ്രോ. 💕🍃

  2. page kootane kadha adipoli annu vayichu onu connect ayyi varumpolu theernu pokanu

    1. പട്ടം

      ജോലി ഗൾഫിലാണ്. അറിയാലോ അവസ്ഥകൾ. കിട്ടുന്ന സമയങ്ങളിലേ എഴുത്ത് നടക്കൂ. ക്ഷമിക്കണം.

  3. ee katha ippozha kandey
    2 part um vaichuu nalla katha
    manoharamaya reethel thanne olla avatharanavum
    adutha part waiting
    😍

    1. പട്ടം

      താങ്ക്സ്🍃💕

  4. നല്ല തീമുള്ള കഥ

    1. പട്ടം

      താങ്ക്സ്💕🍃

  5. bro പിന്നെ ചില strory pdf file ഓപ്പൺ ആകാൻ പറ്റുന്നില്ല അതുപോലെ തന്നെ കഥകൾക്കുഒരിടം അതിൽ ഹർഷൻ bro എഴുതിയ story അപരിചിതൻ അത് full story കിട്ടാൻ എന്താ ഒരു വഴി പ്ലീസ് റിപ്ലൈ bro

  6. bro സൂപ്പറ് next part enna

    1. പട്ടം

      ഉടനെ🍃💕

  7. ni azhuthe logic okkey thanne vannolum 😏😉
    inganathey oru avastha anadhathvam 🥺
    avan reshapedatte ❣️❣️

    1. പട്ടം

      🍃💕😄

  8. pege kootti ezhuthu bro nalla feel undu pettonnu theernna pole🥰

    1. പട്ടം

      മാക്സിമം ശ്രമിക്കുന്നുണ്ട്. വിദേശത്താണ് ജോലി, പരമാവധി പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *