ദൂരങ്ങളിലേക്ക് 2🍃[പട്ടം] 8

മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ, കുര്യാകോസച്ചൻ മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു.

അച്ഛന്റെ അധരങ്ങൾ നിശ്ശബ്ദമായി ചലിക്കുന്നു…ഒരു മകനെ ദൈവത്തിന് ഏൽപ്പിക്കുന്ന അച്ഛന്റെ പ്രാർത്ഥന പോലെ. ഫിലിപ്പ് അവിടെ നിശ്ചലമായി നിന്നു. ഇതേ സ്ഥലത്ത്…എത്ര പ്രാവശ്യം അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ടുണ്ട്…എത്ര പ്രാവശ്യം ഇതേ കൈ അവനെ ആശ്വസിപ്പിച്ചിട്ടുണ്ട്…ഒരു നിമിഷം, ഈ ശബ്ദ രഹിത നിശ്ശബ്ദതയിൽ. അച്ഛൻ ഓരോ കുട്ടിയുടെയും ജീവിതം, അവന്റെ ഭാവി, തന്റെ ജീവിതവും, എല്ലാം ഒരേസമയം ഓർമ്മിച്ചുപോയി.

കുഞ്ഞുങ്ങൾക്ക് മാത്രമല്ല, ഈ സ്ഥലം എന്റെ ഹൃദയത്തിലും ഒരുപാട് ഓർമ്മകൾ നിറച്ചിരിക്കുന്നു. ഫിലിപ്പ്, ജോസഫ്, അനാഥാലയത്തിലെ കുട്ടികൾ…ഓരോരുത്തരോടും ഉള്ള ബന്ധം ഒരിക്കലും മറക്കാനാകാത്തതാണ്. അച്ഛൻ ചെറുതായി ഒരു ബൈബിൾ തുറന്നപ്പോൾ കാണുന്നത്.

“യേശുവോ ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ’ എന്നു പറഞ്ഞു.” (മത്തായി 19:14). അച്ഛന്റെ കണ്ണുകൾ നനഞ്ഞു. അവൻ മറക്കാനാകാതെ ഓരോ കുട്ടിയുടെ മുഖവും ഓർമ്മിച്ചു. ഫിലിപ്പിന്റെ ബാല്യം, സ്വന്തം കൈ കൊണ്ട് വളർത്തിയ ശിഷ്യന്റെ നിശ്ശബ്ദ കരച്ചിൽ…എല്ലാം മനസ്സിൽ കൊണ്ടു വന്നു. അവൻ ഒന്നിച്ചു പറയുന്ന പ്രാർത്ഥനകൾക്ക് ഇടയിൽ നിലച്ചു.

കർത്താവേ!…ഇവർക്ക് എല്ലാം നന്മ സംഭവിക്കട്ടെ…നിനക്ക് വിട്ടുകൊടുക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് നിന്റെ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ. മറുഭാഗത്ത് മെഴുകുതിരി തുളളികൾ മറയുന്ന വെളിച്ചത്തിൽ,.

The Author

പട്ടം

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *