അവൻ ഒരു നിമിഷം നിന്നു. അവൻ തിരിഞ്ഞുനോക്കി. പള്ളി, മുറ്റം, അവന്റെ ബാല്യം, അച്ഛൻ. കണ്ണുകൾ വീണ്ടും നനഞ്ഞു. അച്ഛൻ അവനോടായി പറഞ്ഞു “ഭയപ്പെടേണ്ട… കർത്താവ് നിന്നോടുകൂടെ ഉണ്ടു” ഫിലിപ്പ് ചെറുതായി ചിരിച്ചു. ശരി ഫാദർ. അവൻ ജീപ്പിൽ കയറി. വാതിൽ അടഞ്ഞു. എഞ്ചിൻ സ്റ്റാർട്ട് ചെയ്തു.
ജീപ്പ് പതുക്കെ മുന്നോട്ട് നീങ്ങി. അച്ഛൻ അവിടെ തന്നെ നിന്നു. ജീപ്പ് കണ്ണിൽ കാണാതാകുന്നത് വരെ.
വഴി വളഞ്ഞപ്പോൾ പള്ളി മറഞ്ഞു.
ഫിലിപ്പ് മന്ദമായി മുന്നോട്ട് നോക്കി.
സൂര്യൻ ഉയരാൻ തുടങ്ങി. അവന്റെ മനസ്സിൽ ഒരു പേര് വീണ്ടും ഉയർന്നു സാറ.!🍃
തുടരും………
അഭിപ്രായം കമെന്റിലൂടെ അറിയിക്കണേ. ലോജിക് ചിലപ്പോ നോക്കരുത്. അങ്ങോട്ട് ഒരു എഴുത്താണ്.
