ഓഹ്…ജിനി ഉടനെ ഇടപ്പെട്ടു. ചേട്ടൻ ഡയലോഗ് ഒക്കെ പറയുന്ന ആളാണല്ലോ! ഭക്ഷണം കഴിക്ക്, അന്നാമ്മ പറഞ്ഞു.
ശരി അമ്മേ, ജിനി പറഞ്ഞു. പിന്നെ വീണ്ടും ഫിലിപ്പിനോട്,
ചേട്ടാ, നിന്റെ മുഴുവൻ പേര് എന്താ? “ഫിലിപ്പ്”.
അത് എനിക്കും അറിയാം. മുഴുവൻ പേര് പറയ്? “ഫിലിപ്പ്… അത്ര തന്നെ”. ജിനി ഒന്ന് നിശ്ശബ്ദമായി. ഓ… മിസ്റ്ററി ഹീറോ!
സാറ വീണ്ടും ചിരിച്ചു. അപ്പൊ ഞാൻ വിളിക്കുന്നത് ‘ഫിലിപ്പ് ചേട്ടാ’ എന്നായിരിക്കും, ജിനി തീരുമാനിച്ചു.
‘ഞാൻ എങ്ങനെയാ വിളിക്കേണ്ടത്’?
സാറ പതുക്കെ ചോദിച്ചു.
ആ ചോദ്യം വളരെ സാധാരണമായിരുന്നു. പക്ഷേ ഫിലിപ്പിന് അത് കേട്ടപ്പോൾ എന്തുകൊണ്ടോ ഹൃദയം ഒന്ന് മൃദുവായി.
അവൻ അവളെ നോക്കി.
നിനക്ക്… ഇഷ്ടമുള്ള പോലെ വിളിക്കാം.
സാറയുടെ മുഖത്ത് ഒരു ചെറു പ്രകാശം പടർന്നു. ജിനി ഉടനെ പറഞ്ഞു. അയ്യോ, സ്പെഷ്യൽ പെർമിഷൻ കിട്ടിയോ?
ജിനീ! സാറ അവളെ നോക്കി.
എന്താ? ഞാൻ കണ്ടത് പറയുന്നേ.
ഫിലിപ്പ് ഈ തവണ ചിരി അടക്കാനായില്ല.
അവന്റെ ചിരി കണ്ടപ്പോൾ സാറയുടെ മനസ്സ് അറിയാതെ ഒന്ന് നിശ്ചലമായി. അവൻ വളരെ ഭംഗിയുള്ളവനായിരുന്നു.
പക്ഷേ ഭംഗിയേക്കാൾ കൂടുതലായി അവളെ പിടിച്ചു നിർത്തിയത് അവന്റെ മുഖത്തിലെ ആ നിഷ്കളങ്കതയായിരുന്നു.
കോളേജിൽ അവൾ കാണുന്ന പല ആൺകുട്ടികളിലും ഇല്ലാത്ത ഒരുതരം ശാന്തത.
ഒരുതരം ഭദ്രത.
ഒരുതരം സത്യസന്ധത.
അത് അവളെ അവനിലേക്ക് അറിയാതെ അടുപ്പിച്ചു.
അപ്പോഴാണ് ജോസഫ് പുറത്തുനിന്ന് അകത്തേക്ക് വന്നത്.
