സാറ ചിരിച്ചു. അവളുടെ ചിരിയുടെ ശബ്ദം കാറിനകത്ത് അലിഞ്ഞു.
ഫിലിപ്പിന്റെ ഉള്ളിൽ അറിയാതെ ഒരു ആശ്വാസം പടർന്നു.
താൻ നഴ്സിംഗ് ആണോ പഠിക്കുന്നത്? അവൻ ചോദിച്ചു. അതെ. ഫൈനൽ ഇയർ….
‘നീ’?
ബി.കോം കഴിഞ്ഞു. അമ്മ പറഞ്ഞു….ഇയ്യാൾക്ക് വണ്ടികളോട് ഇഷ്ടം ഉണ്ടെന്ന് ഇന്നലെ തന്നെ മനസ്സിലായി, സാറ പറഞ്ഞു.
ഫിലിപ്പ് ഒന്ന് അവളെ നോക്കി ചോദിച്ചു.
‘എങ്ങനെ’?
കാറുകൾ നോക്കിയപ്പോൾ നിന്റെ കണ്ണുകൾ മാറിയിരുന്നു. ആ വാക്ക് കേട്ട് ഫിലിപ്പ് ഒരു നിമിഷം മിണ്ടാതെ നിന്നു.
പിന്നെ ചോദിച്ചു അപ്പോ…നീ.. നീ ശ്രദ്ധിച്ചിരുന്നോ?
സാറ അതിന് ഉടൻ മറുപടി പറഞ്ഞില്ല.
അവൾ ജനലിന് പുറത്തേക്ക് നോക്കി.
പക്ഷേ ചുണ്ടിന്റെ വക്കിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.
“ചെറുതായിട്ട്” അവൾ പതുക്കെ പറഞ്ഞു.
ഫിലിപ്പിന്റെ കൈ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്നത് അല്പം മുറുകി.
അവന്റെ ഹൃദയം എന്തുകൊണ്ടോ വേഗത്തിൽ മിടിച്ചു.
കോളേജിന്റെ ഗേറ്റ് അടുത്തെത്തുമ്പോൾ സാറക്ക് എന്തോ ഒരു വിചിത്രമായ നിരാശ തോന്നി. വഴി ഇത്ര പെട്ടെന്ന് തീർന്നോ എന്ന പോലെ.
കാർ നിർത്തിയതും അവൾ ബാഗ് എടുത്തു. വാതിൽ തുറക്കാൻ മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കി.
‘താങ്ക്സ്’.. അവൾ കുറച്ചു നിമിഷം കൂടി അവനെ നോക്കി നിന്നു. പിന്നെ ചോദിച്ചു. ‘വൈകിട്ട് വരുമല്ലോ’? ഫിലിപ്പ് ഒന്ന് അമ്പരന്നു. എന്ത്? തിരിച്ച് കൊണ്ടുപോകാൻ…ആ… വരാം. സാറ ചിരിച്ചു. ശരി…അവൾ ഇറങ്ങി.
