ദൂരങ്ങളിലേക്ക് 3🍃[പട്ടം] 26

 

അത് കണ്ട ജിനി കണ്ണ് വലുതാക്കി. അയ്യോ… ‘ചിരിക്കുമ്പോൾ ഇതിലും ഭംഗിയുണ്ട്’!

 

ഇപ്പോൾ സാറയ്ക്കും ചിരി അടക്കാനായില്ല.

 

ഫിലിപ്പിന്റെ മുഖം ചെറുതായി ചുവന്നു. അവൻ ഇനിയും നിൽക്കുന്നത് കണ്ട അന്നാമ്മ പറഞ്ഞു..’മോനേ, നീ ഇരിക്ക്’.

അവൻ പതുക്കെ ഇരുന്നു. അവന്റെ സൈഡിൽ ജിനി. മുന്നിൽ സാറ.

 

ഫിലിപ്പ് തല ഉയർത്താതെ ഇരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കണ്ണുകൾ അറിയാതെ ഒരിക്കൽ സാറയിലേക്കു നീങ്ങി.

 

അവൾ അപ്പോഴും അവനെ നോക്കിക്കൊണ്ടിരുന്നു. അവരുടെ കണ്ണുകൾ വീണ്ടും ഉടക്കി.

ഈ തവണ…സാറ നോട്ടം മാറ്റിയില്ല.

 

ഒരു ചെറു പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു.

 

ഫിലിപ്പിന്റെ ഉള്ളിൽ ഇന്നലത്തെ ജനൽനോട്ടം വീണ്ടും ഉണർന്നു. അവൻ പെട്ടെന്ന് പ്ലേറ്റിലേക്കു നോക്കി. ജിനി അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

അവളുടെ ചുണ്ടിന്റെ വക്കിൽ

ഒരു ചെറിയ ചിരി തെളിഞ്ഞു.

 

അന്നാമ്മ ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നു.

 

“ഇവൾ ജിനി. പനി കുറച്ചു മാറി. വീട്ടിൽ ഇരിക്കുന്നതുകൊണ്ട് വായ മാത്രം കൂടുതൽ വർക്ക്‌ ചെയ്യുന്നു.”

 

അമ്മേ! ജിനി ചിരിച്ചു. ഇവളെ ഒഴിഞ്ഞു മാറാൻ പഠിച്ചാൽ നീ ഇവിടെ സമാധാനമായി ജീവിക്കും, സാറ ആദ്യമായി ഫിലിപ്പിനോട് പറഞ്ഞു.

 

അവളുടെ ശബ്ദം മൃദുവായിരുന്നു.

 

ഫിലിപ്പ് തല ഉയർത്തി അവളെ നോക്കി. അതിന് പറ്റുമോ എന്ന് അറിയില്ല, അവൻ ചെറുതായി മറുപടി പറഞ്ഞു.

 

സാറ ഒരു നിമിഷം അവനെ നോക്കി നിന്നു. അവൻ സംസാരിച്ചു എന്നത് തന്നെ അവൾക്ക് ഒരു ചെറിയ സന്തോഷമായി തോന്നി.

The Author

പട്ടം

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *