ജോസഫ് രാവിലെ തന്നെ പറഞ്ഞിരുന്നു. ഇന്ന് എല്ലാവരും കൂടെ താഴത്തെ തോട്ടം വരെ പോവാം. കുരുമുളക് വള്ളികൾ ഒന്ന് നോക്കണം. അന്നാമ്മ അടുക്കള തിരക്കുകൾ ഒതുക്കി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും, ജിനി നേരത്തെ തന്നെ അലസമായി നടന്ന് വരാന്തയിൽ എത്തിയിരുന്നു.
സാറ കുറച്ചു കഴിഞ്ഞാണ് പുറത്തേക്ക് വന്നത്. അവളെ കണ്ട നിമിഷം, ഫിലിപ്പിന്റെ കണ്ണുകൾ സ്വാഭാവികമായി അവളിൽ തന്നെ നിൽക്കുകയായിരുന്നു.
കറുപ്പ് നിറത്തിലുള്ള ലൂസ് പിൻടക്ക് മിഡി. വളരെ സിമ്പിൾ ആയിരുന്നു.
പക്ഷേ അതിൽ അവൾക്ക് ഒരുതരം ശാന്തമായ ഭംഗിയുണ്ടായിരുന്നു.
മുടി പൂർണ്ണമായി കെട്ടിയില്ല. പിറകിലേക്ക് ഒന്ന് ചേർത്ത് വിട്ടിരുന്നു.
കാറ്റ് വീശുമ്പോൾ കുറച്ചു മുടികൾ കവിളിനരികിലേക്ക് വീണു.
അലങ്കാരമൊന്നുമില്ലാതെ തന്നെ അവൾ ആ രാവിലെയുടെ വെളിച്ചത്തിൽ കൂടുതൽ തെളിഞ്ഞു നിന്നു.
ഫിലിപ്പ് ആ നിമിഷം കണ്ണ് മാറ്റാൻ അല്പം വൈകി.
എന്താ ചേട്ടാ…? ജിനിയുടെ ശബ്ദം അവനെ ഉണർത്തി.
ഫിലിപ്പ് പെട്ടെന്ന് അവളെ നോക്കി.
എന്തേ?
ജിനി ചുണ്ടു ചുളിച്ചു.
തോട്ടം നോക്കാനാണോ വന്നത്, അല്ലെങ്കിൽ മറ്റെന്തെങ്കിലും?
സാറ ഉടൻ അവളെ നോക്കി.
ജിനീ…പക്ഷേ ജിനിയുടെ കണ്ണിൽ ചെറിയ ചിരിയുണ്ടായിരുന്നു.
ഫിലിപ്പിന്റെ മുഖത്ത് ചെറുതായി പേടിയുണ്ടായിരുന്നു. അവൻ മറുപടി പറയാതെ വണ്ടിയിലേക്കു തിരിഞ്ഞു.
അത് കണ്ട സാറയുടെ ചുണ്ടിന്റെ വക്കിൽ ചെറുതായി ചിരി വന്നു.
ഫിലിപ്പ് അന്നേ ദിവസം ധരിച്ചിരുന്നത് ഒരു ഇളം നിറമുള്ള കള്ളിത്തുണിയും ലൂസ് ഫുൾ സ്ലീവ് ഷർട്ട് ആയിരുന്നു.

Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊