ദൂരങ്ങളിലേക്ക് 4🍃[പട്ടം] 29

 

കൈകൾ മടക്കി വച്ചിരുന്നതുകൊണ്ട്, അവന്റെ രൂപത്തിൽ ഒരു ഗ്രാമീണ ലാളിത്യവും, അതിനുള്ളിൽ ഒളിഞ്ഞ ഒരുതരം സൗന്ദര്യവും ഉണ്ടായിരുന്നു.

 

ജോസഫ് പോലും അവനെ നോക്കി പറഞ്ഞു, ഇപ്പൊ തന്നെ തോട്ടക്കാരനായി ഫിറ്റ്‌ ആയല്ലോ.

ഫിലിപ്പ് ചെറുതായി ചിരിച്ചു.

 

 

 

അവർ എല്ലാവരും കൂടി താഴത്തെ തോട്ടത്തിലേക്ക് നടന്നു. വീടിന്റെ പിന്നിലൂടെ ഇറങ്ങുന്ന ചെറുവഴി മണ്ണിന്റെ മണമുണർത്തി താഴേക്ക് പോയി.

ഇരുവശവും കാപ്പിച്ചെടികൾ, വാഴകൾ, കുരുമുളക് കയറിയ അറയന്മരങ്ങൾ, ഇടയ്ക്കിടെ നനവാർന്ന കല്ലുകൾ.

പക്ഷികളുടെ ശബ്ദവും, ദൂരെയൊരിടത്ത് വെള്ളം വീഴുന്ന ശബ്ദവും ആ ശാന്തതയിൽ കേൾക്കാമായിരുന്നു.

 

താഴേക്ക് എത്തിയതും ജോസഫ് ഓരോ വള്ളിയും നോക്കിത്തുടങ്ങി.

 

‘ഫിലിപ്പേ’

ഇവിടെ കണ്ടോ? അവൻ ഫിലിപ്പിനെ അടുത്തേക്ക് വിളിച്ചു.

 

കുരുമുളക് വള്ളിയിൽ ഇങ്ങനെ ഉണങ്ങിയ ഇലകൾ കിടക്കാൻ പാടില്ല. ഫങ്കൽ പിടിക്കാൻ ചാൻസ് കൂടുതലാണ്.

ഇതൊക്കെ നീക്കി ക്ലിയർ ആക്കണം.

 

ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.

അവൻ ഓരോ വാക്കും മനസ്സിൽ പതിപ്പിക്കാനായിരുന്നു ശ്രമം.

 

“ഇതാ ഈ ഭാഗം കണ്ടോ?” ജോസഫ് വീണ്ടും പറഞ്ഞു.

 

“കുരുമുളക് കെട്ടി കയറുന്ന തണ്ടിനോട് ചുറ്റും കാട് പിടിച്ചാൽ വേര് വീർപ്പുമുട്ടും. അതുകൊണ്ട് അടിഭാഗം ക്ലീൻ ആയിരിക്കണം”.

 

ഫിലിപ്പ് കുനിഞ്ഞ് മണ്ണ് കൈകൊണ്ട് ഒന്ന് മാറ്റി നോക്കി.

‘ഇത് ഇങ്ങനെ മുഴുവൻ ക്ലിയർ ആക്കണോ?’

“വേണം. പക്ഷേ വള്ളിക്ക് മുറിവാകാതെ! കുരുമുളക് ചെറുപ്പക്കാരിയെ പോലെ ആണ്. ഒന്ന് ശ്രെദ്ധ കുറച്ചാൽ ഉടൻ വാടും” ജോസഫ് ചിരിച്ചു പറഞ്ഞു.

The Author

പട്ടം

www.kkstories.com

1 Comment

Add a Comment
  1. കാവലൻ 🫰🏼

    Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊

Leave a Reply

Your email address will not be published. Required fields are marked *