ദൂരങ്ങളിലേക്ക് 4🍃[പട്ടം] 29

 

അത് കേട്ട് സാറ ചെറുതായി ചിരിച്ചു.

 

ഫിലിപ്പും അവളെ ഒന്ന് നോക്കി.

 

“അപ്പച്ചാ, ഈ ഉപമയൊക്കെ എവിടെ നിന്നാ കിട്ടുന്നത്?” ജിനി ചോദിച്ചു.

 

‘നിന്റെ അമ്മയുടെ അടുത്തുന്ന്’. ജോസഫ് മറുപടി പറഞ്ഞു.

 

അന്ന അകലത്തിൽ നിന്ന്, കുട്ടികളുടെ മുന്നിൽ വലിയ ഡയലോഗ് വേണ്ട, എന്നു പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.

 

ആ ചിരി തോട്ടത്തിന്റെ നനവാർന്ന വായുവിൽ മൃദുവായി കലർന്നു.

 

കുറച്ചു നേരം കഴിഞ്ഞപ്പോൾ എല്ലാവരും ഓരോ ഭാഗം നോക്കി വേർപിരിഞ്ഞു.

 

ജിനി അമ്മച്ചിയോടൊപ്പം വശത്തെ വാഴത്തോട്ടം ഭാഗത്തേക്ക് പോയി.

 

ജോസഫ് അകലെയുള്ള അതിരുകളുടെ ഭാഗത്തു നോക്കാൻ നടന്നു.

സാറയും ഫിലിപ്പും കുരുമുളക് വള്ളികൾ നിറഞ്ഞ നടുവിലത്തെ ഭാഗത്ത് മാത്രം അവശേഷിച്ചു.

 

ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല.

പക്ഷേ ആ നിശ്ശബ്ദതയ്ക്ക് ഇപ്പോൾ മുൻപത്തേതുപോലെ അകലം ഉണ്ടായിരുന്നില്ല.

 

സാറ ഒരു ഉണങ്ങിയ ഇല വള്ളിയിൽ നിന്ന് നീക്കി കൈയിൽ പിടിച്ചു.

ഫിലിപ്പ് താഴേക്ക് കുനിഞ്ഞ് വേരിനരികിലെ പുല്ല് പറിച്ചുമാറ്റുകയായിരുന്നു.

 

“നീ വളരെ സീരിയസായി ജോലി പഠിക്കുന്നല്ലോ മാഷേ”? സാറ പറഞ്ഞു.

 

ഫിലിപ്പ് തല ഉയർത്തി ചിരിച്ചു.

“ആദ്യ ദിവസം തന്നെ വഴക്ക് കേൾക്കരുതലോ….”

 

 

“നീ വഴക്ക് കേൾക്കുന്ന ടൈപ്പ് ആണെന്ന് തോന്നുന്നില്ല”.

 

‘അതൊക്കെ എങ്ങനെയാ മനസ്സിലാക്കുന്നേ?’ സാറ അവനെ നോക്കി.

‘നിന്റെ മുഖത്ത് കാണാം.’

 

“എന്ത്”?

 

നീ ചെയ്യുന്ന കാര്യം സത്യസന്ധമായി ചെയ്യാൻ നോക്കുന്ന ആളാണെന്ന്.

The Author

പട്ടം

www.kkstories.com

1 Comment

Add a Comment
  1. കാവലൻ 🫰🏼

    Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊

Leave a Reply

Your email address will not be published. Required fields are marked *