ആ വാക്ക് കേട്ടപ്പോൾ ഫിലിപ്പ് കുറച്ചു നിമിഷം മിണ്ടാതെ നിന്നു.
അവളുടെ ശബ്ദത്തിൽ തമാശയില്ലായിരുന്നു. സത്യസന്ധത മാത്രം.
അവൻ കൈയിൽ ഉണ്ടായിരുന്ന ഉണങ്ങിയ കൊമ്പ് താഴെ വെച്ച് പതുക്കെ പറഞ്ഞു.
“എന്നെ കുറിച്ച് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല”
സാറ അവനെ നോക്കി നിൽക്കുകയായിരുന്നു.
രാവിലെത്തെ മൃദുവായ വെളിച്ചം അവന്റെ മുഖത്ത് വീണിരുന്നു. അവന്റെ കണ്ണുകളിൽ എന്തോ ആഴമുള്ള ശാന്തതയുണ്ടായിരുന്നു. ആ ശാന്തതയ്ക്കുള്ളിൽ വർഷങ്ങളായുള്ള ഏകാന്തതയും ഒളിഞ്ഞിരിക്കുന്നു എന്ന് അവൾക്ക് തോന്നി.
“അങ്ങനെയാണേൽ കേട്ടോ” അവൾ മൃദുവായി പറഞ്ഞു.
“നീ നല്ലവനാണ്”.
ആ വാക്ക് നേരെ ഹൃദയത്തിൽ പതിച്ചപോലെ ഫിലിപ്പിന് തോന്നി.
അവൻ എന്ത് മറുപടി പറയണമെന്നറിയാതെ അവളെ മാത്രം നോക്കി നിന്നു.
കാറ്റ് അല്പം ശക്തമായി വീശി. സാറയുടെ മുടിയുടെ കുറച്ചു ഇയകൾ കവിളിലേക്കു വീണു. അവൾ അത് മാറ്റാൻ ശ്രമിക്കുമ്പോൾ, അവളുടെ കൈയിൽ പിടിച്ചിരുന്ന ഉണങ്ങിയ ഇലകൾ താഴേക്ക് വീണു.
ഫിലിപ്പ് കുനിഞ്ഞ് അവ എടുത്തുകൊടുക്കാൻ കൈ നീട്ടി.
അതേ നിമിഷം സാറയും താഴേക്ക് കുനിഞ്ഞു. രണ്ടുപേരുടെയും കൈകൾ തമ്മിൽ തട്ടി.
പക്ഷേ അവർ ഉടനെ പിന്നോട്ട് വലിച്ചില്ല. അവളുടെ വിരലുകൾ അവന്റെ വിരലുകളെ അല്പം തൊട്ടു നിന്നു.
വളരെ ചെറിയൊരു നിമിഷം. പക്ഷേ അതിന്റെ നീളം രണ്ടുപേരുടെയും ഹൃദയത്തിൽ ഒരുപോലെയായിരുന്നില്ല. സാറ ആദ്യം നോട്ടമുയർത്തി. ഫിലിപ്പ് നേരെ അവളുടെ കണ്ണുകളിലേക്ക് നോക്കി.

Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊