ദൂരങ്ങളിലേക്ക് 4🍃[പട്ടം] 31

പുറത്ത് മഴ പെയ്യുകയായിരുന്നു.

അകത്ത്, അവളുടെ ഹൃദയം.

അവൾ തല ഉയർത്തി അവനെ നോക്കി. ആ നിമിഷത്തിൽ

അവൾക്ക് ആദ്യമായി വ്യക്തമായി തോന്നി ഫിലിപ്പ് വെറും സുന്ദരനായ ഒരു ചെറുപ്പക്കാരൻ മാത്രമല്ല.

അവന്റെ നിശ്ശബ്ദതയ്ക്കുള്ളിൽ

ഒരുതരം സത്യസന്ധതയും, ആഴവും ഉണ്ടെന്ന്.

 

അത് അവളെ ഭയപ്പെടുത്തുകയും

അതേ സമയം അവനിലേക്ക് വലിക്കുകയും ചെയ്തു.

 

“ഫിലിപ്പ്..”

അവൾ വളരെ താഴ്ന്ന ശബ്ദത്തിൽ വിളിച്ചു.

 

‘മ്മ്’

നീ പറഞ്ഞത് സത്യമാണോ?

 

‘എന്ത്’.

“നീ…എന്നെ കണ്ടാൽ ശരിയായി നിൽക്കാൻ പറ്റുന്നില്ലെന്ന്”.

ഫിലിപ്പ് ചെറുതായി ചിരിച്ചു.

 

പക്ഷേ ആ ചിരിക്ക് പിന്നിൽ ഒരു വിറയൽ ഉണ്ടായിരുന്നു.

 

“നിനക്ക് മനസ്സിലാവുന്നില്ലേ?

എന്ത്?”

‘നീ..’ അവൻ അവളെ നോക്കി. ഇത്തവണ കണ്ണ് മാറ്റാതെ.

 

“ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ ഒന്നും മനസ്സിലാകാതെ നിന്ന് പോകും”

ആ വാക്കുകൾ കേട്ട നിമിഷം സാറയുടെ ശ്വാസം പതുക്കെയായി.

 

അവൾ പിന്നോട്ട് പോയില്ല. പകരം,

അവൾ അവന്റെ ഷർട്ടിന്റെ കൈമുട്ട് ഭാഗം വളരെ പതുക്കെ തൊട്ടു.

 

ആ ചെറിയ സ്പർശം ഫിലിപ്പിന്റെ ഉള്ളിലൂടെ ഒരു വിറയലായി പാഞ്ഞുപോയി.

 

അവൻ സ്വാഭാവികമായി അവളുടെ കൈമുട്ട് പിടിച്ചു. വളരെ മൃദുവായി.

പക്ഷേ വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത പോലെ.

 

രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ പൂട്ടി. മഴ ഇപ്പോൾ ഒരു മറപോലെ

അവരുടെ ചുറ്റും വീണുകൊണ്ടിരുന്നു.

 

ആരും സംസാരിച്ചില്ല. പക്ഷേ ആ നിശ്ശബ്ദതയിൽ പറയാതെ പോയത്

ഒരു സംഭാഷണത്തേക്കാൾ ആഴമുള്ളതായിരുന്നു.

The Author

പട്ടം

www.kkstories.com

1 Comment

Add a Comment
  1. കാവലൻ 🫰🏼

    Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊

Leave a Reply

Your email address will not be published. Required fields are marked *