ഫിലിപ്പ് പതുക്കെ കൈ ഉയർത്തി. സാറയുടെ കവിളിനരികിൽ ഒട്ടിക്കിടന്നിരുന്ന മുടിത്തണ്ട് അവൻ വിരലാൽ പിന്നിലേക്ക് മാറ്റി.
അവന്റെ വിരൽ തട്ടിയ ഭാഗത്തു നിന്ന് ഒരു ചൂട് അവളുടെ ശരീരത്തിലുടനീളം പതുക്കെ പടർന്നു.
സാറ അറിഞ്ഞുകൂടാതെ ശ്വാസം ഒന്ന് പിടിച്ചു. അത് വെറും ഒരു സ്പർശം മാത്രമായിരുന്നു. പക്ഷേ അവൾക്ക് അത് അങ്ങനെ തോന്നിയില്ല.
അവന്റെ വിരൽ തട്ടിയ കവിളിന്റെ വക്കിൽ നിന്ന് ആ ചൂട് കഴുത്തിലേക്കും, അവിടെ നിന്ന് നെഞ്ചിന്റെ ഉള്ളിലേക്കും, ശേഷം ഹൃദയത്തിന്റെ മിടിപ്പിലേക്കും പതുക്കെ ഇറങ്ങി.
അവൾ കണ്ണ് അടച്ചു. ഫിലിപ്പ് അതേ നിമിഷം കൈ പിന്‍വലിക്കാമായിരുന്നു. പക്ഷേ പിന്‍വലിച്ചില്ല. അവന്റെ വിരലുകൾ
അവളുടെ കവിളിന്റെ വക്കിൽ ഇനിയും ഒരു നിമിഷം കൂടി നിന്നു.
സാറ പതുക്കെ കണ്ണ് തുറന്നു.
ഇപ്പോൾ അവളുടെ കണ്ണുകളിൽ
വെറും നാണമല്ലായിരുന്നു.
ഒരുതരം മൃദുവായ സമ്മതം.
“സാറാ…”
അവൻ അവളുടെ പേര് മൃദുവായി വിളിച്ചു..
ആ ശബ്ദം കേട്ട നിമിഷം അവളുടെ ചുണ്ടുകൾ ചെറുതായി വിറച്ചു.
‘മ്മ്…’
‘ഇങ്ങനെ..എന്നെ നോക്കരുത്’.
അവൾ ചെറുതായി തലചായിച്ചു.
ഫിലിപ്പ് ശ്വാസം പതുക്കെ വിട്ടു. “എനിക്ക്…ശരിയായി നിൽക്കാൻ പറ്റുന്നില്ല..”
സാറയുടെ ചുണ്ടിന്റെ വക്കിൽ വളരെ മൃദുവായ ഒരു പുഞ്ചിരി വിരിഞ്ഞു.
“എനിക്കും” അവൾ മന്ത്രിച്ചു.
ആ വാക്കുകൾ ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് തുറന്നു.
അവൻ അവളുടെ അടുത്തേക്ക് കൂടി ചായിഞ്ഞു. ഇപ്പോൾ അവരുടെ നെറ്റികൾ ഏകദേശം തമ്മിൽ തട്ടുംവണ്ണം അടുത്തിരുന്നു.

Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊