സാറയുടെ മുഖം മുഴുവൻ സന്തോഷത്താൽ പൂത്തുലഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല.
പക്ഷേ അവളുടെ കണ്ണുകളിൽ
വളരെ വ്യക്തമായൊരു സ്നേഹം തെളിഞ്ഞു.
“എനിക്കും പുതിയ അനുഭവമാണ്. ”
അവൾ പറഞ്ഞു.
“പക്ഷേ”
ഒരു ചെറു പുഞ്ചിരിയോടെ അവൾ കൂട്ടിച്ചേർത്തു,
“നിന്നെ കുറിച്ച് പേടി തോന്നുന്നില്ല.”
ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ ആ വാക്കുകൾ മഴ പോലെ പതുക്കെ വീണു.
വാതിലിന് പുറത്തുള്ള ശബ്ദം
അവരുടെ നിശ്ശബ്ദത കൂടുതൽ ആഴത്തിലേക്ക് പോകുന്നതിന് മുമ്പ്
പുറത്ത് നിന്ന് ജിനിയുടെ ശബ്ദം കേട്ടു.
“സാറാ”!
നിങ്ങൾ എന്താ ഇത്രയും നേരം അവിടെ?”
രണ്ടുപേരും ഒരേ നിമിഷം അല്പം പിന്നോട്ടായി.
സാറ ഉടൻ സാധാരണ ശബ്ദത്തിൽ പറഞ്ഞു,
“പഴയ ബോക്‌സുകൾ നോക്കുന്നു!”
“ഭൂതത്തെ കണ്ടാൽ എന്നെ വിളിക്കണ്ട!”
ജിനി പറഞ്ഞു.
ഫിലിപ്പിന് ചിരി വന്നു.
സാറക്കും ചിരി അടക്കാനായില്ല.
അവരുടെ ഇടയിലെ ആ ഗൗരവം
ഒരുനിമിഷം കൊണ്ട് ലഘുവായി.
പക്ഷേ
ആ നിമിഷം പൂർണ്ണമായി നഷ്ടമായില്ല. അത് അവരുടെ ഇടയിൽ ഇനിയും ജീവനോടെ തന്നെ നിന്നു.
അവസാന നിമിഷം സ്റ്റോർറൂമിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് സാറ ഒരു പഴയ ചെറു മെറ്റൽ ബോക്സ് തുറന്നു.
അതിനുള്ളിൽ ചില പഴയ കത്തുകളും, ഒരു ചെറു വെള്ളി കുരിശുമുണ്ടായിരുന്നു.
“ഇത് അമ്മമ്മയുടേതാണ്…”
അവൾ പതുക്കെ പറഞ്ഞു.
ഫിലിപ്പ് ആ ചെറിയ കുരിശ് നോക്കി.
“വളരെ സുന്ദരമാണ്,”
അവൻ പറഞ്ഞു.
സാറ അതു വിരലുകളിൽ തിരിച്ചു നോക്കി.
പിന്നെ കുറച്ചു നിമിഷം ചിന്തിച്ച ശേഷം

പ്രണയത്തിനേ ഇത്രയൊക്കെ അധികാരികമായി വിശേഷിപ്പിക്കാമെന്നു കാണിച്ചുതരുന്ന ഒരു സ്റ്റോറി ആണിത്.. സത്യം.. ഓരോ വാക്കുകളും ഒരു പ്രത്യേക ആകർഷിണിയാത ഒളിഞ്ഞിരിപ്പുണ്ട്… അത്രക്കും മനോഹരമായിട്ടാണ് മഴയെയും പ്രണയത്തെയും അവതരിപ്പിച്ചിരിക്കുന്നത്….
സൂപ്പർ സഹോ…..
നന്ദുസ്…
വളരെ മനോഹരം. തുടരുക.
continue bro
🥰😍
❤️❤️❤️
bro site kittun ondairunnila atha vaican late ayye
manoharam ayyi ee part
avarude cheriya nimishagal valare nannai avatharipichu
waiting for next part❣️❣️
ഉഫ് എന്ത് അടിപൊളി ആയിട്ട് ആണ് കഥയെ വിവരിച്ചിട്ടുള്ളത്…. ഒരു രക്ഷയും ഇല്ല…. അവരുടെ പ്രണയസല്ലാപങ്ങൾ ഒക്കെ… മനസ്സിൽ വന്നു…. ആ വീടും… കുരുമുളക് തോട്ടം ഒക്കെ മനസ്സിൽ ഓടി വന്നു… പ്രണയാത്മകമായ നല്ല നിമിഷങ്ങൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… തുടരുക….
Story kk nalla feel und broo.. ❤️😍