“… നീ ഇവിടെ ജോലി ചെയ്യാനാണോ വരുന്നത് അതോ സൊള്ളിക്കൊണ്ട് ഇരിക്കാനോ…”എന്റെ മട്ടും ഭാവവും കണ്ട് അവൾ പേടിച്ചു
“… എന്താടാ എന്താ കാര്യം…”അമൽ പ്രശ്നം തിരക്കി
“ഇത് എന്താണെന്നു അറിയോ…” ഞാൻ അവനോട് ചോദിച്ചു അപ്പോഴും പേടിച് കണ്ണൊക്കെ നിറഞ്ഞു ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കാണ് ചൈതന്യ
“… ഇത് ഇന്നു നമ്മൾ സബ്‌മിറ്റ് ചെയ്ത വർക്ക് അല്ലെ…” മനു ഇടക് കയറി പറഞ്ഞു
“… അതെ ഇതിൽ ഇവൾ ചെയ്ത വർക്ക് മുഴുവൻ തെറ്റാണ്. നാളെ ഇത് റിസബ്‌മിറ്റ് ചെയ്തില്ലെങ്കിൽ എന്റെ പണി പോവും…”ഞാൻ കത്തികേറുകയായിരുന്നു
“… എടാ അത് അവൾക് ആ വർക്ക് അറിയാത്തത് കൊണ്ട് പറ്റിയത് ആവും…”സപ്പോർട്ട് ചെയ്യാനായി പാറുവും എത്തി
“… അറിഞ്ഞൂടാ എങ്കിൽ ചോദിക്കണം അല്ലാതെ തെറ്റു എല്ലാം ചെയ്ത് ബാക്കിഉള്ളവരെ മെനകെടുത്തരുത്. പറ്റില്ലങ്കിൽ കളഞ്ഞിട്ടു പൊയ്ക്കൂടേ..?”അതും പറഞ്ഞു ഞാൻ എന്റെ ബാഗും എടുത്ത് ഹാഫ്ഡേ ലീവ് ആക്കി വീട്ടിൽ പോയി.
ഫ്ലാറ്റിൽ എത്തി വർക്ക് എല്ലാം ഒന്ന് മൊത്തത്തിൽ നോക്കി ഓരോ തെറ്റായി കണ്ട്പിടിച്ചു ശരിയാക്കാൻ തുടങ്ങി. ഇതിന്റെ ഇടയിൽ പാറു വിളിച്ചോണ്ട് ഇരുന്നു ബട്ട് കാൾ എടുക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. ഏകദേശം രാത്രി 2മണിയോടെ വർക്ക് ഫിനിഷ് ചെയ്ത്. രാവിലെ തന്നെ വർക്ക് സബ്‌മിറ്റ് ചെയ്ത് അപ്രൂവ് വാങ്ങി അപ്പോഴാണ് ശ്വാസം നേരെ വീണത്.
ഞാൻ നേരെ എന്റെ ചെയറിലേക് പോയി. പോകുന്ന വഴിക്ക് ചൈതന്യയുടെ ചെയറിലേക്ക് പാളി നോക്കി അവിടം ശൂന്യമായിരുന്നു. പിന്നെ ഞാൻ എന്റെ ജോലിയിലേക് കടന്നു. Tea break സമയത്ത് ഞാൻ പാറുവിന്റെ അടുത്തേക്ക് പോയി. പുള്ളിക്കാരി കട്ട കലിപ്പിൽ ആണ്.

കിടു
Kollam
💙💙💙💙