ധ്രുവചൈതന്യം
Druvachaithannyam | Author : Nishinoya
മുന്നിൽ പത്തു രണ്ടായിരം ആൾക്കാർ ഇരിക്കുന്നു എന്റെ പിറകിലായി അച്ഛൻ,അമ്മ, ബന്ധുക്കൾ കൂട്ടുകാർ അടുത്തായി പൂജാരി. കാതിൽ നാദസ്വര മേളം കേൾക്കാം ഇപ്പൊ നിങ്ങൾക്ക് കാര്യങ്ങൾ ഏകദേശം മനസിലായി കാണുമല്ലോ….
” *അതെ ഇന്ന് എന്റെ കല്യാണം ആണ്”*
കല്യാണ പെണ്ണ് ആരെന്നു ആവും ചിന്തിക്കുന്നത് അത് മറ്റാരും അല്ല എന്റെ ഒരേഒരു ശത്രു. അവൾ ഈ കല്യാണത്തിന് സമ്മതിക്കും എന്ന് ഞൻ ഒട്ടും പ്രതീക്ഷിചില്ല.
എന്റെ പേര് “*ധ്രുവ് നാരായൺ*”.
അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും അടങ്ങുന്നത് ആണ് എന്റെ കുടുംബം. എല്ലാ കുടുംബങ്ങൾ പോലെയും അച്ഛനും ഞാനും ഒരു ബഹുമാനത്തിന്റെ ഡിസ്റ്റൻസ് പാലിച്ചു പോകുന്നു അമ്മയും ഞാനും വല്യ കൂട്ട് ആണ്. ചേട്ടൻ തെണ്ടിയും ഞാനും കൂട്ടുകാരെ പോലെയാ പിന്നെ ഉള്ളത് കുടുംബത്തിലെ പ്രധാന പുള്ളി ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ഏട്ടത്തി. ചേട്ടനും ചേച്ചിയും പ്രണയ വിവാഹം ആയിരുന്നു ഏകദേശം 5 വർഷത്തെ പ്രണയം. പക്ഷെ ആ തെണ്ടി ആരോടും പറഞ്ഞില്ല എന്നോട് പോലും അതിന്റെ ഒരു ദേഷ്യം എനിക്ക് അവനോട് ഉണ്ട്. പഠിക്കുന്ന സമയത്ത് എങ്ങാണ്ട് അവർ സെറ്റ് ആയതാ.
അതുകഴിഞ്ഞു ചേച്ചി പിന്നെ ഏതോ കോഴ്സ് എടുത്ത് പഠിച്ചു അവൻ ജോലിക്കും കേറി. ചേച്ചിയുടെ വീട്ടിൽ കല്യാണ ആലോചന തുടങ്ങിയ സമയത്ത് ആണ് അവൻ എന്റെ വീട്ടിൽ കാര്യം പറയുന്നത്. അവനു ജോലി ഉള്ളത് കൊണ്ടും ജാതി,മത,ജാതക പ്രശ്നങ്ങൾ ഇല്ലാത്തത് കൊണ്ടും കുടുംബക്കാർ തമ്മിൽ സംസാരിച്ചു അത് അങ്ങ് ഉറപ്പിച്ചു.

കിടു
Kollam
💙💙💙💙