“… എന്താ നല്ല തിരക്കിൽ ആണെന്ന് തോന്നുന്നു ഓരോ ചായ കുടിച്ചാലോ..?” ഇതും പറഞ്ഞ് ഞാൻ അവളുടെ മേശയിൽ ഇരുന്നു.
“… നിനക്ക് മാത്രം അല്ല തിരക്ക് ഉള്ളത് എനിക്കും ഉണ്ട്…”ആൾ നല്ല കലിപ്പിൽ ആണ് അത് തണുപ്പിച്ചില്ല എങ്കിൽ പണി കിട്ടും
“… Sorry ഡി ഇന്നലത്തെ ആ വർക്ക് പ്രെഷർ നിന്നോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല…”ഞാൻ അതും പറഞ്ഞ് അവളെ വിളിച്ചു
“… അവന്റെ ഒരു sorry ഇന്നലെ നീ ഇവിടെ എന്താണ് കാണിച്ചു കൂട്ടിയത് എന്ന് വല്ല ഓർമ്മയും ഉണ്ടോ…”എനിക്ക് തിരിച്ചു ഒന്നും പറയാൻ പറ്റിയില്ല
“… ആ പാവം കൊച്ചിനെ നീ എന്തൊക്കെയാ പറഞ്ഞത് ഒന്നും ഇല്ലങ്കിലും അത് ജോയിൻ ചെയ്തിട്ട് അധിക നാൾ ഒന്നും ആയില്ലല്ലോ..?”അവൾ എന്നെ നിർത്തി പൊരിക്കുകയായിരുന്നു
“… അത് പിന്നെ വർക്ക് തെറ്റ് കണ്ടപ്പോ… അവൾക് ആദ്യമേ പറഞ്ഞൂടാർന്നോ വർക്ക് അറിയില്ല എന്ന്…”ഞാൻ എന്റെ ഭാഗം ക്ലിയർ ചെയ്യാൻ നോക്കി
“… നമ്മുടെ എല്ലാരേയും വർക്ക് തെറ്റുണ്ടെങ്കിൽ നീ ഇങ്ങോട്ട് വന്നു കറക്ഷൻ പറഞ്ഞു താരോലോ അവൾ മാത്രം നിന്റെ അടുത്തേക്ക് വരണോ..?”സത്യം പറഞ്ഞാൽ എന്റെ ഉത്തരം മുട്ടി
“… ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നലെ നിന്റെ ഷോഓഫ് കണ്ട് ആ കൊച്ച് ഒരുപാടു കരഞ്ഞു. Resign ചെയ്യാൻ പോണെന്ന കേട്ടെ…”അത് കേട്ടു ഞാൻ ഞെട്ടി.
പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ നേരെ എന്റെ സീറ്റിൽ പോയി ഇരുന്നു.
എന്തൊക്കെ ആയാലും ഞാൻ കാരണം ഒരാൾ റിസൈൻ ചെയ്യാൻ പോണു എന്ന് കേട്ടപ്പോ ഒരു മനസാക്ഷി കുത്ത്. ഉച്ച വരെ ഞാൻ എന്തൊക്കെയോ ചെയ്തുകൊണ്ട് ഇരുന്നു ഒന്നിനും ഒരു മനസ് വരുന്നില്ല. ഉച്ച ആയപ്പോൾ ഏട്ടത്തിയുടെ കാൾ വന്നു

കിടു
Kollam
💙💙💙💙