“… ഹലോ നീ എവിടയാ..?”
“… ഞാൻ ഓഫീസിൽ ഉണ്ട് ചേച്ചി എന്താ കാര്യം…?”
“… നാളെ നിനക്ക് ഓഫീസ് അവധി അല്ലെ വീട്ടിലോട്ടു വരണം അത്യാവശ്യമാണ്…”
അത് കേട്ടപ്പോ ഞാൻ ഒന്നു പേടിച്ചു “… എന്ത് പറ്റി ചേച്ചി ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പം..?”
“വേറെ കുഴപ്പം ഒന്നും ഇല്ലടാ എന്തായാലും നീ നാളെ എത്തണം…”ചേച്ചി അതും പറഞ്ഞു കാൾ കട്ട് ആക്കി.
എന്തായാലും വീട്ടിൽ പോവാം അപ്പൊ ഒരു ആശ്വാസം കിട്ടും. പാറുവിനോട് കാര്യവും പറഞ്ഞു ഞാൻ നേരുത്തേ ഓഫീസിൽ നിന്നും ഇറങ്ങി ഇപ്പൊ പാറു ഒക്കെ ആയി.
ഞാൻ പെട്ടെന്ന് റെഡി ആയി എറണാകുളം-നോർത്ത് നിന്നും ട്രെയിൻ കേറി. വെള്ളിയാഴ്ച ആയത് കൊണ്ട് ട്രെയിൻ നല്ല തിരക്ക് ആയിരുന്നു എങ്ങനെയോ കുത്തിനേരുങ്ങി ഉള്ളിൽ കേറി പറ്റി. കോട്ടയം വരെ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഒരു സീറ്റ് കിട്ടി നോക്കിയപ്പോ വിൻഡോ സീറ്റിൽ ചൈതന്യ ഇരിക്കനു.
ഇവളുടെ വീട് ഇങ്ങോട്ട് ആയിരുന്നോ അതും ചിന്തിച്ചു ഞാൻ അവളെ നോക്കിയപ്പോ അതാ അവൾ എന്നെയും നോക്കി ഇരിക്കുന്നു . ഒരു നിമിഷം നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കി . പെട്ടെന്ന് അവൾ നോട്ടം മാറ്റി. പിന്നെ രണ്ട് പേരും പരസ്പരം നോക്കിയില്ല.
1,2 സ്റ്റേഷൻ കഴിഞ്ഞപ്പോ അവളുടെ അടുത്ത് ഒരു കിളവൻ ഇരുന്നു. ആദ്യം ഒക്കെ നല്ലത് പോലെ പോയി കുറച്ചു കഴിഞ്ഞപ്പോ ചൈതന്യ എന്നെ നോക്കുന്ന പോലെ തോന്നി.ഞാൻ നോക്കിയപ്പോ അവളുടെ മുഖത്ത് ഒരു ദൈനിയത. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോ കാര്യം കത്തി. ആ പട്ടി പൊലയാടി മോൻ എന്തോ കാണിക്കുന്നുണ്ട്. ഞാൻ അങ്ങേരെ രൂക്ഷമയി നോക്കി. അത് കണ്ട് പേടിച്ചിട്ടു ആവണം അങ്ങേര് ടോയ്ലറ്റ് പോവാൻ ആണെന്ന് പറഞ്ഞു ഇറങ്ങി വന്നത്. ഞാനും അങ്ങേരെ കൂടെ പോയി ബാത്രൂം ചുവരിൽ അങ്ങേരെ ചേർത്ത് നിർത്തി ചെക്കിടത്ത് രണ്ട് എണ്ണം പൊട്ടിച്ചു

കിടു
Kollam
💙💙💙💙