ഓടിവന്നു പടക്കുതിരയിൽ കയറി ഒരു പോക്ക് ആയിരുന്നു.
ഇന്ന് ഒരുപാടു ലേറ്റ് ആയി ആ മാനേജർ തെണ്ടിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും.
പുല്ല് അതിന്റെ ഇടക് ആണ് ഒടുക്കത്തെ ട്രാഫിക് ബ്ലോക്.
മുന്നിൽ കണ്ട വണ്ടികൾ ഒക്കെ മനസ്സിൽ തെറിയും പറഞ്ഞു പറഞ്ഞു പോവായിരുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്. വണ്ടിക്ക് മുന്നിൽ ഒരു പെണ്ണ് എടുത്ത് ചാടി എന്തോ ഭാഗ്യം കൊണ്ട് വണ്ടി പിടിച്ച ഇടത്ത് നിന്ന്
“… എവിട നോക്കിയടി റോഡ് ക്രോസ്സ് ചെയ്യുന്നത്…”_ഇതും പറഞ്ഞു വണ്ടിയും വെട്ടിച്ചു ഒരു പോക്കായിരുന്നു
ഓടിപിടച്ചു ഓഫീസിൽ എത്തിയപ്പോ മാനേജർ തെണ്ടി എത്തിയിട്ടില്ല. ഭാഗ്യം ഇല്ലങ്കിൽ ഇപ്പൊ എയറിൽ കേറിയേനെ.
നേരെ പോയത് എന്റെ ടീം അടുത്തായിരുന്നു. ഞാൻ വരുന്നതും നോക്കി ഇരിക്കയിരുന്നു എന്റെ വളരെ വേണ്ടപെട്ട team members.
“…എന്താ മച്ചാനെ ഇന്ന് ലേറ്റ് ആണല്ലോ?…” എനിക്ക് നേരെ ഒരു കപ്പ് കോഫി നീട്ടികൊണ്ട് അമൽ ചോദിച്ചു.
“… ഒന്നും പറയണ്ട മോനെ ഇന്നലെ കിടക്കാൻ ലേറ്റ് ആയി പിന്നെ ഓടിപിടച്ച് വന്നപ്പോഴേക്കും ഒരുത്തി വണ്ടിക്ക് മുന്നിൽ ചാടി…”
അവന്റെ കൈയിൽ നിന്നും കോഫി വാങ്ങി ഞാൻ അവിടെ ഇരുന്നു.
“… എന്നിട്ട് വല്ലതും പറ്റിയോ?…” പാർവണയാണ് അത് ചോദിച്ചത്
“… ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല…”അതും പറഞ്ഞു ഞൻ കോഫി കുടിച്ചു
“… അല്ലെങ്കിലും ഈ നായിന്റെ മോനെ തല്ലി കൊന്നാലും ചാവില്ല…”ഇതും പറഞ്ഞു മനു ഒരു ചിരിയായിരുന്നു
“… കാര്യം ആയിട്ടു സംസാരിക്കുമ്പോഴാ അവന്റെ ഒരു തമാശ…” പാർവണ ആയിരുന്നു അത് പറഞ്ഞത്

കിടു
Kollam
💙💙💙💙