ഇവർ 3 പേര് ആണ് എന്റെ team mates. ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് മാനേജർ കേറിവന്നത്
“…helo friends…”
“… ഇന്ന് എന്ത് മാരണം ആയിട്ടാണാവോ കാലമാടൻ വരുന്നത്…” അമൽ മനസ്സിൽ പറഞ്ഞത് ഇച്ചിരി ഉറക്കെ ആയിപ്പോയി
“… എന്താ അമൽ വല്ലതും പറഞ്ഞായിരുന്നോ…”അൽപ്പം ഗൗരവത്തോടെയാണ് പുള്ളി ചോദിച്ചത്
“… No sir…” അവൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു
“… Listen guys, ഇന്ന് നിങ്ങളെ ടീമിൽ പുതിയ ഒരാൾ കൂടി ജോയിൻ ചെയ്യുകയാണ്…”
ഓ ഇനി അത് ഏത് അവതാരം ആണെന്ന് കണ്ട് അറിയാം. ഞാൻ അതും ആലോചിച്ചു നിൽക്കുന്ന സമയത്ത് ആണ് പെട്ടെന്ന് ഒരു പെൺകുട്ടി നമ്മുടെ അടുത്തേക്ക് വരുന്നത്.അവളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ഇത് അവൾ അല്ലെ 😨
“… Guys meet *mrs.ചൈതന്യ മൂർത്തി*…”
ഇതും പറഞ്ഞു അവളെ നമുക്ക് പരിചയപ്പെടുത്തി പുള്ളി പോയി.
“… എന്റെ പേര് പാർവണ ഇത് അമൽ, മനു പിന്നെ ധ്രുവ് ” പാർവണ ഓരോരുത്തരെയായി പരിചയപെടുത്തി.
എന്റെ പേര് പറഞ്ഞപ്പോ അത്രയും നേരം ചിരിച്ചോണ്ട് ഇരുന്നവളുടെ മുഖം പെട്ടെന്ന് ദേഷ്യം കൊണ്ട് ചുമക്കാൻ തുടങ്ങി.സത്യം പറഞ്ഞാൽ ഞാനും ഒന്നും പേടിച്ചു പക്ഷെ പുറത്ത് കാണിച്ചില്ല.പെട്ടെന്ന് മാനേജർ വിളിക്കുന്നു എന്ന് പറഞ്ഞു ഓഫീസ് ബോയ് ചൈതന്യ വിളിച്ചോണ്ട് പോയി.
ആ സമയത്ത് മനു ചോദിച്ചു
“… എന്താടാ അവൾ നിന്നെ കണ്ടപ്പോ ദേഷ്യപ്പെട്ടു പോയത് നിനക്ക് അവളെ അറിയാവോ..?”
“… ഞാൻ രാവിലെ ഒരു പെണ്ണ് വണ്ടിക്ക് വട്ടം ചാടിയെന്നു പറഞ്ഞില്ലേ അത് ഇവൾ ആട…”
ഞാൻ പറഞ്ഞു തീരേണ്ട താമസം അവന്മാർ രണ്ടും കൂടി ചിരിയും തുടങ്ങി

കിടു
Kollam
💙💙💙💙