എന്റെ അവസ്ഥ കണ്ടിട്ട് ആവണം പാർവണ ഇടപെട്ടു “… മിണ്ടാതെ ഇരിക്കട. നീ പേടിക്കാതെ ഇത് നമുക്ക് സംസാരിച്ചു തീർക്കാവുന്നതെ ഉള്ളു…”
“… ഇത് അത്ര പെട്ടെന്ന് തീരും എന്ന് തോന്നുന്നില്ല…” ഞാൻ എന്തോ ഓർത്തുക്കൊണ്ട് പറഞ്ഞു
“… അതെന്താടാ അങ്ങനെ…?” അമൽ ആണ് ആ സംശയം ചോദിച്ചത്
“… അത്… അതുപിന്നെ…ഞാൻ ആ നേരത്ത് അറിയാതെ അവളെ തെറി വിളിച്ചു…😬”
“… ആ ബെസ്റ്റ്. അല്ലെങ്കിലേ നിനക്ക് ഈ എടുത്ത് ചാട്ടം കുറച്ചു കൂടുതൽ ആണ്. ബാക്കി നീ അനുഭവിച്ചോ…”പാർവണയും എന്നെ കൈ ഒഴിഞ്ഞു
എനിക്ക് പിന്നെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് നേരെ എന്റെ ചെയറിൽ പോയി ഇരുന്നു അവർ അവരുടെ സീറ്റിലും.
ഓഫീസ് ബോയ് പിന്നെയും വന്നു ഇത്തവണ അവൻ പാറുനെയും കൂട്ടി പോയി.കുറച്ച് സമയത്തിന് ശേഷം പാറുവും ചൈതന്യയും ചിരിച് സംസാരിച്ചു വരുന്നുണ്ട്. ജോലിയെ പറ്റിയും മറ്റും പഠിപ്പിക്കാൻ പാറുവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് ചോർ കഴിക്കാൻ നമ്മൾ 4 പേരും ഒരുമിച്ച് ആണ് ഇരിക്കുന്നത് ഇന്നുമുതൽ അവളും ഉണ്ട് .അമലും മനുവും കാര്യമായി എന്തൊക്കെയോ അവളോട് ചോദിക്കുന്നുണ്ടായിരുന്നു അവളും വളരെ ഹാപ്പി ആയി സംസാരിക്കുന്നുണ്ട്. എന്ത് കൊണ്ട് ആണെന്ന് അറിയില്ല എനിക്ക് അവളോട് സംസാരിക്കാൻ തോന്നിയില്ല അതുപോലെ തന്നെ അവൾക്കും. കൂടെ ഉള്ളവർ അത് ശ്രദ്ധിക്കുന്നു എങ്കിലും അത് അത്ര വല്യ കാര്യം ആക്കിയില്ല. കുറഞ്ഞ സമയം കൊണ്ട് തന്നെ ഓഫീസിൽ ഉള്ള എല്ലാവരെയും അവൾ വളരെ പെട്ടെന്ന് കൈയിൽ എടുത്ത്. എന്നോട് മാത്രം ഇതുവരെ ആയിട്ടും ഒന്നും സംസാരിച്ചിട്ടില്ല. കുറച്ചു വിഷമം ഒക്കെ തോന്നി എങ്കിലും പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല. മൂഡ് ശരി അല്ലാത്തോണ്ട് നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി.ഫ്ലാറ്റിൽ എത്തിയപ്പോ അഭിരാമി ചേച്ചി ചോദിച്ചു
“… എന്താടാ പതിവില്ലാതെ നേരത്തെ ആണല്ലോ…”

കിടു
Kollam
💙💙💙💙