“… ഒന്നും ഇല്ല ചേച്ചി ചെറിയ ഒരു തലവേദന. ചക്കി വന്നില്ലേ..?”
“… ഇല്ലടാ വരാൻ ഉള്ള സമയം ആവുന്നതല്ലേ ഉള്ളു.തീരെ വയ്യെങ്കിൽ ഞാൻ കാപ്പി ഇട്ടു തരാം…”
“… ഓ വേണ്ട ചേച്ചി അത്രക്ക് ഉള്ളത് ഒന്നും ഇല്ല. ഒന്ന് ഉറങ്ങിയാൽ മാറിക്കോളും…”
ഞാൻ അതും പറഞ്ഞു റൂമിൽ പോയി കിടന്നു.ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിൽകൂടി ഓടി പൊയ്‌കൊണ്ട് ഇരുന്നു.
നാളെ എന്തായാലും അവളോട് സംസാരിച്ചു ഇതിനൊരു പരിഹാരം കാണണം. ചെറിയ ഒരു വിഷയം അല്ലെ ശരിയാക്കാം.
പിറ്റേന്ന് വളരെ നേരുത്തേ എഴുന്നേറ്റു. എന്താണെന്നു അറിയില്ല വല്ലാതെ ഉന്മേഷം തോന്നുന്നുണ്ട്. പെട്ടെന്ന് തന്നെ റെഡി ആയി നേരെ പോയത് രാഘവേട്ടന്റെ കടയിലേക്കാണ്. എന്റെ ബ്രേക്ക് ഫാസ്റ്റും, ലഞ്ചും, ഡിന്നർ എല്ലാം ഇവടന്ന് ആണ്. നല്ല ഹോമിലി ഫുഡ് ആണ്. പ്രഭാത ഭക്ഷണം കഴിച്ച് ഉച്ചക്കത്തെ ചോറും വാങ്ങി ഞാൻ ഇറങ്ങി. ഇന്ന് എന്നും എത്തുന്നതിനു നേരുത്തേ ഓഫീസിൽ എത്തി. ഞാൻ നോക്കുമ്പോൾ അമലും മനുവും കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി അവരുടെ ചർച്ചയിൽ പങ്കു ചേർന്ന്. അവർ ചൈയ്‌തന്യയെ കുറിച് ആണ് സംസാരിക്കുന്നത്. അവൾ വളരെ ഫ്രണ്ട്‌ലി ആണ്, പെട്ടെന്ന് എല്ലാരേയും കൈയിൽ എടുക്കും. പിന്നെ അമൽ രഹസ്യമായി ഒരു കാര്യവും പറഞ്ഞു മറ്റു ടീമിൽ ഉള്ള ബോയ്സ് അവളെ കുറിച് അന്വേഷിച്ചു എന്ന്.
“… എന്തിനു..?”അറിയാൻ ഉള്ള ആകാംശയിൽ ചോദിച്ചതാ പക്ഷെ അത് വച്ചു ഇവന്മാർ ഊക്കും എന്ന് വിചാരിച്ചില്ല

കിടു
Kollam
💙💙💙💙