“… അവളുടെ പേര് എന്താ… single ആണോ..insta ID എന്താ അങ്ങനെ പലതും…”
“… എന്നിട്ട് നീ എന്ത് പറഞ്ഞു…”
“…അല്ല ഇതൊക്കെ അറിഞ്ഞിട്ടു നിനക്ക് എന്തിനാ അവൾ നിന്നെ മൈൻഡ് കൂടി ചെയ്യില്ല…”ഇതും പറഞ്ഞു അവന്മാർ രണ്ടും കൂടി ചിരിയും തുടങ്ങി
മൈര് വേണ്ടായിരുന്നു ഒരു ആവശ്യം ഇല്ലാതെ ചോദിച്ചു വാങ്ങിച്.
ഇന്നത്തോടെ പ്രശ്നങ്ങൾ തീരും എന്ന് വിചാരിച്ച എനിക്ക് തെറ്റി ഇത് ഒരു തുടക്കം മാത്രം ആയിരുന്നു. പ്രശ്നങ്ങൾ ഇനിയാണ് ആരംഭിക്കുന്നത്…….
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ പാറുവും ചൈതന്യയും എത്തി. അവൻമാർ അവളെ കണ്ടതും ഗുഡ് മോർണിംഗ് പറഞ്ഞു അവൾ തിരിച്ചും ചിരിച്ചോണ്ട് വിഷ് ചെയ്തു. ഇതാണ് പറ്റിയ സമയം ഒരു ഗുഡ് മോർണിംഗ് പെടക്കാം. പെട്ടെന്ന് ചാടികേറി അങ്ങ് വിഷ് ചെയ്ത്. മൈര് പിന്നെയും ഊമ്പി അവൾ എന്നെ നോക്കിയത് കൂടി ഇല്ല. പക്ഷെ മറ്റേ രണ്ട് നായിന്റെമക്കളും അത് നന്നായി കണ്ടു.ഓക്കേ ബൈ എനിക്ക് ഏറിൽ പറക്കാൻ സമയമായി.അവന്മാർ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്. അത് കണ്ടപ്പോ എനിക്ക് അങ്ങ് ചൊറിഞ്ഞു വന്നു. ഇവരുടെ മുന്നിൽ നാണം കേട്ട അവസ്ഥാ ഇതിനെല്ലാം കാരണമായാ അവളോട് വല്ലാത്ത ദേഷ്യം തോന്നി.
രാവിലെ tea break എല്ലാരും റെഡി ആയി.അവന്മാർ ചൈതന്യയുടെ കൂടെ കോഫി കുടിക്കാൻ പോയി പാറു എന്നെ വന്നു വിളിച്ചു ചായ കുടിക്കാൻ. എനിക്ക് എന്തോ പോകാൻ തോന്നിയില്ല വർക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.എന്തോ ഞാൻ ഇല്ലാത്തത് കൊണ്ട് അവളും പോയില്ല.കുറച്ചു കഴിഞ്ഞ് ഒരുപാട് സന്തോഷത്തോടെ സംസാരിച്ചു അവർ മൂന്നുപേരും വരുന്നത് കണ്ട്. അതിനു ഇടയിൽ കൂടി മനുവിന്റെ ഒരു ആക്കിയ ചിരി ഉണ്ടായിരുന്നു. അതുകൂടി കണ്ടപ്പോ എനിക്ക് അങ്ങ് വിറങ്ങലിച്ചു വന്നു. ആ നിമിഷം ഒരു തീരുമാനം എടുത്തു എന്നെ മൈൻഡ് ചെയ്യാത്തവരെ ഞാൻ പട്ടി വിലപോലും കൊടുക്കില്ല എന്ന്.

കിടു
Kollam
💙💙💙💙