ധ്വനിചേച്ചി 2 [അദ്വൈത്] 764

ആഹ്! നീ വന്നോ? ഞാൻ നിന്നെ കഴിയ്ക്കാൻ വിളിയ്ക്കാൻ തുടങ്ങുവായിരുന്നു..

എന്നെ കണ്ടതും പറഞ്ഞുകൊണ്ട് വല്യച്ഛൻ പിടിച്ചു ഡൈനിങ് ടേബിളിനു മുന്നിലെ കസേരയിലിരുത്തി.

ആദി വന്നോ? ചോറ് ഇപ്പൊ എടുക്കാം..

അടുക്കളയിൽ നിന്നും തലയിട്ടുനോക്കി ഞാനാണെന്നു കണ്ടതും വല്യമ്മയും പറഞ്ഞു.

ഇനി നീ എന്തിനാ വെച്ചു താമസിപ്പിയ്ക്കുന്നേ? അവൻ യാത്രചെയ്തു ക്ഷീണിച്ചു വന്നതല്ലേ? അവന് കഴിയ്ക്കാൻ കൊടുക്ക്..

അതിനുള്ള മറുപടി വല്യച്ഛന്റെ ഭാഗത്തുനിന്നും വന്നപ്പോൾ ഞാനൊന്നു ചിരിച്ചതേയുള്ളൂ.

അപ്പോൾതന്നെ വല്യമ്മ രണ്ടു തൂശനില കൊണ്ടുവന്ന് ഞങ്ങൾക്കു മുന്നിൽ വിടർത്തി. പിന്നെ അതിലേയ്ക്ക് വിഭവസമൃദ്ധമായ ഒരു സദ്യതന്നെ വിളമ്പി. ശേഷം എന്റെയടുത്തായി മറ്റൊരു കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് വിശേഷം തിരക്കലും ആരംഭിച്ചു.

വീട്ടിലെല്ലാർക്കും സുഖല്ലേ മോനെ? അമ്മയും അച്ഛനുമൊക്കെ എന്തു പറയുന്നു?

എന്നു തുടങ്ങി,

നിന്നെയിങ്ങോട്ട് പറഞ്ഞു വിടുമ്പോൾ അവൾക്കൊന്നിങ്ങോട്ട് വരണോന്ന് തോന്നിയില്ലേടാ.. എത്രനാളായി ഒന്നുകണ്ടിട്ട്..

എന്നു പറഞ്ഞ് അവസാനിയ്ക്കുന്നതിന് ഇടയിൽ ഒത്തിരി വിശേഷങ്ങളും പരാതികളും അടങ്ങിയിരുന്നു.

മറ്റെല്ലാത്തിനും ചിരിയ്ക്കുകയും മൂളുകയും ചെയ്ത ഞാൻ അവസാനംവന്ന പരാതിയ്ക്ക് മറുപടി കൊടുത്തു:

അതു വല്യമ്മേ.. അച്ഛന്റെ സ്വഭാവമറിയാലോ? അതാ അമ്മ വരാത്തത്.. ഇപ്പോളെന്തായാലും ഞാൻ വന്നില്ലേ? അതുപോരേ?

മതി.. ധാരാളം മതി! ഇനിയെന്തായാലും അത്ര പെട്ടെന്നൊന്നും കുഞ്ഞിനെ ഞാൻ തിരിച്ചുവിടൂല..

എന്റെ തലയിൽ തടവിക്കൊണ്ട് വല്യമ്മ വാത്സല്യം പ്രകടിപ്പിച്ചു.

കഴിയ്ക്കുമ്പോളെങ്കിലും ആ കൊച്ചിനു കുറച്ചു സമാധാനം കൊടുക്കെടീ..

ചോറ് ഉരുളയാക്കുന്നതിനിടയിൽ വല്യച്ഛൻ കണ്ണുരുട്ടിയതും ഞാനറിയാതെ ചിരിച്ചുപോയി. എന്റെ ചിരികണ്ടതും വല്യമ്മയും വല്യച്ഛനും ആ ചിരിയിൽ പങ്കുചേർന്നു.

ആഹാ.. ഇവിടത്തെ സെന്റി സീൻ ഇതുവരെ കഴിഞ്ഞില്ലേ?

അപ്പോഴാണ് ചേച്ചിയുടെ അങ്ങോട്ടേയ്ക്കുള്ള വരവ്.

നീ പിന്നേം കുളിച്ചോ അമ്മൂ?

ധ്വനിചേച്ചിയെ നോക്കി വല്യമ്മ ചോദിച്ചു. അപ്പോഴാണ് എന്റെകണ്ണുകൾ അവരെ പൊതിയാനായി പാഞ്ഞുചെന്നത്.

ശെരിയാണ്! കുളിച്ചിട്ടുള്ള വരവാണ്! ഈറൻ പൂർണ്ണമായി ഒഴിയാതെയുള്ള തലമുടിയെ വെള്ള തോർത്തുകൊണ്ട് പിന്നിൽ ഉണ്ടകെട്ടി പൊതിഞ്ഞു വെച്ചിരിപ്പുണ്ട്. എന്നാലതിൽ രണ്ടുമൂന്നു മുടിയിഴകൾ അരിവാളിന്റെ മാതൃകയിൽ മുഖത്തേയ്ക്കു വീണു കിടക്കുന്നുണ്ട്. മുഖത്തും അവിടവിടെയായി വെള്ളത്തുള്ളികളുടെ സാന്നിധ്യവും അറിയാം.

അതിനു രാവിലെ ഇവനെ വിളിയ്ക്കാനുള്ള തിടുക്കത്തിൽ കുളിയ്ക്കാൻ പറ്റീല.. ഇപ്പോഴാ കുളിയ്ക്കുന്നത്..

The Author

132 Comments

Add a Comment
  1. dear adwaith, dayavayi thudaruka. ningalkk ishtamulla reethiyil. nirthi pokaruth ennu maathrame apeksha ullu. varumenn vicharikkunnu.

  2. Ithinte backi ezhuthu

  3. Unknown kid (അപ്പു)

    Any updates brother?

  4. ഊംബിച്ചിട്ടു പോയി അല്ലെ ?

  5. Myrila parupaadiaayipoi

    1. അതെ സത്യം,

  6. Bro നിങ്ങൾ ഈ കഥയുടെ ബാക്കി ഇടാതെ നിർത്തി പോയത് വളരെ മോശം ആയിപോയി കേട്ടോ.. രണ്ടു പാർട്ടും വായിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരെ നിരാശരാക്കിയത് മോശം ആയി പോയി.. എന്തെങ്കിലും ഒരു അപ്ഡേഷൻ തരണം.. കാത്തിരിക്കുന്നു ബാക്കി വരുമെന്ന പ്രതീക്ഷയുമായി ❤️

Leave a Reply

Your email address will not be published. Required fields are marked *