ഇച്ചേയി [Woodpecker] 557

ദീപു ഒരു ഗ്ലാസ്സ് എടുത്ത് അവന് ഒരു പെഗ്ഗും സരസ്വതിക്ക് ഒരു ഗ്ലാസും ഒഴിച്ചു…

“ഇച്ചേയി അടിക്കൂന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….!!” ദീപു പറഞ്ഞു..

“നിനക്ക് ഒരു ജോലി കിട്ടീട്ട് നിന്റെ കൂടെ കുടിച്ചില്ലേൽ ഇനി എന്തിനാടാ… ഇപ്പഴാണേൽ അങ്ങേരും ഇല്ല…..!!”

“അതെനിക്കുള്ള വലിയൊരു സംശയമാണ് ഇച്ചേയി.. അമ്മാവൻ എന്തിനാ ആന്ധ്രയിൽ ജോലിക്ക് പോണേ… ഇവിടെ എവിടേലും നോക്കിക്കൂടെ…!!”

സരസ്വതി ആദ്യത്തെ ഗ്ലാസ്സ് കുടിച്ചിറക്കി…

“എന്റെ കെട്ട്യോന്റെ തള്ളയില്ലേ ആ ഡാകിനി… അവരാടാ എല്ലാത്തിനും കാരണം…!!”

ദീപു ഇച്ചേയിയുടെ അടുത്ത ഗ്ലാസ്സ് നിറച്ചു…

“അവരെന്ത്‌ ചെയ്തു..??”

“ഒരു കുഞ്ഞിനെ പെറാത്ത ഞാൻ ശാപം ആണെന്നാരുന്നു ആ തള്ളേടെ പറച്ചില്…!!”

സരസ്വതി ഒഴിച്ച ഗ്ലാസ്സ് വായിലേക്ക് കമിഴ്ത്തി…

“അല്ലേലും ആ പരട്ടതള്ളയെ എനിക്കിഷ്ടല്ലാരുന്നു… എന്നെ കണ്ടാലേ മോന്ത ഇത്രേം ഉണ്ടാവും…!!”

“നിന്നെ മാത്രല്ലടാ… എന്റെ വീട്ടുകാരെ ആരെ കണ്ടാലും അങ്ങനാ… എടാ കെട്ടി മൂന്നാം മാസത്തിൽ കുഞ്ഞിനെ കയ്യില് കൊടുക്കണം ന്ന് പറഞ്ഞാ.. ഞാനെന്താ മാജിക്‌ പഠിച്ചിട്ടുണ്ടോ…!!”

സരസ്വതി ബാക്കിയുള്ളത് ഗ്ലാസിൽ ഒഴിക്കാതെ കയ്യിൽ എടുത്തു… ദീപു അപ്പോഴേക്കും രണ്ടെണ്ണം പെട്ടന്ന് അടിച്ചു…

“മൂന്നാം മാസത്തിലോ…??”

“അങ്ങനല്ല… അപ്പൊ തൊട്ട് തുടങ്ങി… കൊച്ച് എവിടെ കൊച്ചിനെ വേണം കൊച്ചിനെ കളിപ്പിക്കണം കൊച്ചിനെ കണ്ടിട്ട് കണ്ണടക്കണം..!!”

“ആരെയെങ്കിലും കാണിക്കാൻ മേലാരുന്നോ ഇച്ചേയി…!!”

“എന്റെ മോനെ ഞാനിനി കാണിക്കാൻ ഈ നാട്ടില് ഒരു ഡോക്ടറും ഇല്ല കണിയാനുമില്ല…!!”

“ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്… ശെരിക്കും ആർക്കായിരുന്നു പ്രശ്നം….??” ഉള്ളിൽ ചെന്ന കള്ളിന്റെ ബലത്തിൽ ദീപു ചോദിച്ചു…

“ആർക്കും പ്രശ്നമൊന്നുമില്ലാരുന്നടാ… എനിക്കും ഇല്ല അങ്ങേർക്കും ഇല്ല… പക്ഷെ ദൈവം തന്നില്ല…!!”

“മ്മ്മ്…!!”

സരസ്വതി അടുത്ത ഗ്ലാസ്സ് നിറച്ചു കുടിച്ചു…

“പിന്നെ ആ തള്ള ഓരോന്ന് ഓതിക്കൊടുത്ത് ഓതിക്കൊടുത്ത് അങ്ങേരെ എന്റെ അടുത്തുന്ന് അകറ്റി… പിന്നെ ഞാനും അതങ്ങ് ശീലിച്ചു..!!”

ഇച്ചേയിക്ക് തലക്ക് പിടിക്കുന്നത് ദീപുവിന് മനസിലായി…

“അങ്ങേരിപ്പോ പോയിട്ട് 3 മാസം… ഇടക് എപ്പഴേലും വന്നാലും ഇവിടെ ഒരുദിവസം തികച്ച് നിക്കാൻ അങ്ങേർക്ക് വയ്യ….!!” സരസ്വതി കരച്ചിലിന്റെ വക്കിലെത്തി

ഈ സംഭാഷണം വേണ്ടായിരുന്നുവെന്ന് ദീപുവിന് തോന്നി…

“പോട്ടെ ഇച്ചേയി… ഇച്ചേയിക്ക് ഞങ്ങളൊക്കെയില്ലേ… ആര് ഇല്ലേലും ഞാനില്ലേ…!!”

“മ്മ് നീയെ ഉള്ളടാ.. ഇനിപ്പോ ജോലി കിട്ടിപ്പോയികഴിഞ്ഞാ നീയും പോവൂല്ലോന്ന് ഓർക്കുമ്പോ ഒരു സങ്കടം…!!” സരസ്വതി കരച്ചിൽ തുടങ്ങി…

The Author

4 Comments

Add a Comment
  1. Continue bro nice thread, waiting for next part….

  2. Bro ee kadhayum valare nannayittund. Pinne kadalkshobham complete cheyyanam. Broykk ath pattum. we all are waiting. Eni ethra time aayalum kuzhappam illa, we will wait. So please try for us♥️

Leave a Reply

Your email address will not be published. Required fields are marked *