പുതിയതായി വന്ന നാട്ടിൽ, ആദ്യത്തെ ദിവസം തന്നെ തനിക്ക് കിട്ടിയ ഈ വലിയ അപമാനത്തിൽ എന്ത് ചെയ്യണമെന്നറിയാതെ, ദേഷ്യം പല്ലിറുമ്മി സഹിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അപ്പോൾ തനു…
അവൻ തിരിഞ്ഞുപോയതും അപമാനം കൊണ്ട് തനുവിന്റെ മുഖം ചുവന്നു. ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്ന അവളുടെ കൈകളിൽ പിടിച്ച്, ജാനകി പതിയെ അവളെ മുന്നോട്ട് നടത്തി. ഒന്നും മിണ്ടാതെ മറ്റ് കൂട്ടുകാരും അവരുടെ പിന്നാലെ നടന്നു.
കുറച്ചു ദൂരം പാടവരമ്പിലൂടെ മുന്നോട്ട് പോയപ്പോൾ, പാടത്തിനോട് ചേർന്ന് കിടക്കുന്ന അതിവിശാലമായ ഒരു കുളം അവരുടെ കണ്ണിൽപ്പെട്ടു. പാലക്കാടിന്റെ ഗ്രാമീണഭംഗി മുഴുവൻ ആവാഹിച്ചെടുത്ത പോലൊരു കുളം! ചുറ്റുമുള്ള പച്ചപ്പിനെ അതേപടി പ്രതിഫലിപ്പിക്കുന്ന തെളിഞ്ഞ വെള്ളമായിരുന്നു അതിൽ. കുളത്തിന് ചുറ്റും പടർന്നു നിൽക്കുന്ന വലിയ മരങ്ങൾ അതിലേക്ക് ഒരു വലിയ തണൽ വിരിച്ചിട്ടുണ്ടായിരുന്നു. മഴ പെയ്തു തോർന്നതിന്റെ ആലസ്യത്തിൽ, മരച്ചില്ലകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ കുളത്തിലെ ശാന്തമായ വെള്ളത്തിൽ ചെറിയ ഓളങ്ങൾ തീർക്കുന്നുണ്ട്. ഒരു വശത്തായി വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽപ്പൂക്കളും അതിനിടയിലൂടെ നീന്തുന്ന പരൽമീനുകളും ആ കുളത്തിന്റെ ഭംഗി ഒന്നുകൂടി കൂട്ടി. ചെത്തിമിനുക്കിയ വലിയ കരിങ്കൽപ്പടവുകൾ താഴെ വെള്ളത്തിലേക്ക് ഇറങ്ങിക്കിടപ്പുണ്ടായിരുന്നു. കുളത്തിലെ വെള്ളം തൊട്ട് വീശുന്ന കാറ്റിന് വല്ലാത്തൊരു കുളിരുണ്ടായിരുന്നു.
ജാനകി തനുവിനെയും കൂട്ടി ആ കൽപ്പടവുകളിലേക്കിറങ്ങി. ശേഷം കുളത്തിലെ തണുത്ത വെള്ളം കൈക്കുമ്പിളിലെടുത്ത് തനുവിന്റെ വിലകൂടിയ ചുരിദാറിലും കൈകളിലും പറ്റിപ്പിടിച്ചിരുന്ന ചെളിപ്പാടുകൾ പതിയെ കഴുകിക്കളയാൻ തുടങ്ങി. എന്നാൽ തനുവിന്റെ മുഖത്തെ കോപം അപ്പോഴും ഒട്ടും കുറഞ്ഞിരുന്നില്ല. അവളുടെ ഉള്ളിലെ അഹങ്കാരവും പുച്ഛവും ആ നിമിഷം തിളച്ചുമറിയുകയായിരുന്നു.

entha paraya macha❤️🔥❤️🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam
-enn bronte oru fan
nannayitt undd broo 🫂🥰
കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..
ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.
ആഹാ അന്തസ്സ്…
ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….
നന്ദുസ്…
ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂
❤️
ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..
അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ
kaavalkkaran__
എന്ന insta ഐഡിയിലോ പങ്കു വക്കാം