“കയ്യെടുക്കടാ നായേ!”
നീരജായിരുന്നു അത് പറഞ്ഞത്….. അവൻ പാഞ്ഞുവന്ന്, തനുവിന്റെ കഴുത്തിൽ ചുറ്റിയിരുന്ന ആനന്ദിന്റെ കയ്യിൽ ദേഷ്യത്തോടെ കടന്നുപിടിച്ചു.
അത്രയും നേരം പ്രണയം മാത്രം നിറഞ്ഞുനിന്ന ആനന്ദിന്റെ മുഖഭാവം പെട്ടെന്നൊന്ന് മാറി. തനുവിന്റെ മുഖത്തുനിന്നും നോട്ടം മാറ്റാതെ തന്നെ അവൻ ചുണ്ടൊന്ന് കോട്ടി ചിരിച്ചു.
ശേഷം , തന്റെ കയ്യിൽ കടന്നുപിടിച്ചവന് നേരെ അവൻ പതുക്കെ മുഖം തിരിച്ചു.
ആ നോട്ടം… അതൊരു സാധാരണ നോട്ടമായിരുന്നില്ല. അതുവരെ ഒരു റൊമാന്റിക് ഹീറോയെപ്പോലെ ശാന്തമായി നിന്നവന്റെ കണ്ണുകളിൽ അപ്പോൾ വല്ലാത്തൊരു തീക്ഷ്ണതയായിരുന്നു. ഇരയെ റാഞ്ചാൻ ഒരുങ്ങുന്ന ഒരു വേട്ടമൃഗത്തിന്റെ ക്രൂരത ആ നോട്ടത്തിലുണ്ടായിരുന്നു. അവന്റെ കറുത്ത കൃഷ്ണമണികളിൽ അതുവരെയുണ്ടായിരുന്ന പ്രണയവും കുസൃതിയും പൂർണ്ണമായും മാഞ്ഞുപോയി, പകരം അവിടെ ചുട്ടുപൊള്ളുന്ന പകയും വല്ലാത്തൊരു വന്യതയും നിറഞ്ഞു.
ആർത്തലച്ചു വരുന്ന ഒരു കൊടുങ്കാറ്റിന് മുൻപുള്ള ഭയാനകമായ ശാന്തതയായിരുന്നു ആ മുഖത്ത്. ആ വലിയ നെഞ്ചൊന്ന് വികസിച്ച്, പുരികം ചെറുതായി ചുളിച്ച് അവൻ അവനെ നോക്കിയ ആ ഒറ്റ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു, തൊട്ടാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന വലിയൊരു മുന്നറിയിപ്പ്.
അവന്റെ ആ തീ പാറുന്ന നോട്ടത്തിന് മുന്നിൽ, തന്റെ കയ്യിൽ പിടിച്ചവന്റെ ധൈര്യം ചോർന്നുപോകുന്നതും വിരലുകളുടെ പിടി അയയുന്നതും ആനന്ദിന് വ്യക്തമായി അറിയാമായിരുന്നു.

entha paraya macha❤️🔥❤️🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam
-enn bronte oru fan
nannayitt undd broo 🫂🥰
കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..
ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.
ആഹാ അന്തസ്സ്…
ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….
നന്ദുസ്…
ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂
❤️
ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..
അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ
kaavalkkaran__
എന്ന insta ഐഡിയിലോ പങ്കു വക്കാം