ആ തീരുമാനം കേട്ടപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സന്തോഷിച്ചതും തനുവാണ്. സ്വന്തം വീടുവിട്ട് മറ്റൊരു നാട്ടിലേക്ക് പഠിക്കാൻ പോകുമ്പോൾ, തന്റെ പ്രിയ കൂട്ടുകാരി ജാനുവിന്റെ വീട്ടിൽ അവളോടൊപ്പം താമസിച്ച് പഠിക്കാമല്ലോ എന്നതായിരുന്നു അവളുടെ മനസ്സിൽ നിറയെ. ആ വലിയ ആഗ്രഹമാണ് ഇപ്പോൾ ഈ മഴയത്ത്, ഈ ചെറിയ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്നത്.
അവർക്കൊപ്പം കൊച്ചിയിലെ ക്യാമ്പസ് കാലം തൊട്ടേ കൂട്ടായി നടക്കുന്ന ആ രണ്ട് ആൺകുട്ടികളും(അതുൽ, നീരജ് ) ചിരിച്ചുകൊണ്ട് ജാനകിയോട് കുശലാന്വേഷണങ്ങൾ തുടങ്ങി.
“ഇനി ഇവിടെ നിൽക്കണ്ട, കാറ്റടിച്ച് നല്ല തണുപ്പുണ്ട്. ബാക്കി വിശേഷങ്ങളൊക്കെ നമുക്ക് വീട്ടിൽ പോയിട്ട് പറയാം. വാ… അച്ഛനും അമ്മയും നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.”
ജാനകി അവരെ നോക്കി പറഞ്ഞു…..
ശേഷം വിശേഷങ്ങൾക്ക് വിരാമമിട്ട് മഴ തോർന്ന, നനഞ്ഞ പാടവരമ്പിലൂടെ അവർ ജാനകിയുടെ വീട് ലക്ഷ്യമാക്കി നടന്നു തുടങ്ങി…..
ഇരുവശത്തും കാറ്റിലാടുന്ന നെൽച്ചെടികളും, നനഞ്ഞ മണ്ണിന്റെ ഗന്ധവും ആ അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കിയിരുന്നു. കൂട്ടുകാർ അവർക്ക് പിന്നിലായി ഓരോരോ തമാശകൾ പറഞ്ഞ് നടക്കുന്നുണ്ട്. ഏറ്റവും മുന്നിലായി നടക്കുകയായിരുന്ന ജാനകിയുടെ മുഖത്ത് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. അവൾ നടത്തത്തിന്റെ വേഗതയൊന്ന് കുറച്ച്, തനുവിന്റെ അടുത്തേക്ക് ചേർന്നു നടന്നു.
“തനു…”
ജാനകി പതിയെ വിളിച്ചു,
“നിനക്ക് എന്റെ തറവാട് ഇഷ്ടപ്പെടുമോ എന്നൊന്നും എനിക്കറിയില്ല കേട്ടോ. നിന്റെ കൊച്ചിയിലെ ആ വലിയ ബംഗ്ലാവിലെ പോലത്തെ ആഡംബരങ്ങളും സൗകര്യങ്ങളൊന്നും ഞങ്ങളുടെ വീട്ടിലുണ്ടാവില്ല…”

entha paraya macha❤️🔥❤️🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam
-enn bronte oru fan
nannayitt undd broo 🫂🥰
കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..
ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.
ആഹാ അന്തസ്സ്…
ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….
നന്ദുസ്…
ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂
❤️
ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..
അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ
kaavalkkaran__
എന്ന insta ഐഡിയിലോ പങ്കു വക്കാം