അവളുടെ ആ വിമുഖത കണ്ടതും തനു ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു.
“അതൊന്നും സാരമില്ലെടീ ജാനു… അതൊന്നും ഞാൻ നോക്കുന്നില്ലല്ലോ,”
വളരെ കൂളായി അവൾ മറുപടി പറഞ്ഞു.
പുറത്തേക്ക് അങ്ങനെ പറഞ്ഞെങ്കിലും, തനു അത്ര നിസ്സാരക്കാരിയായിരുന്നില്ല. കൊച്ചിയിലെ വലിയൊരു സമ്പന്ന കുടുംബത്തിന്റെ പശ്ചാത്തലമാണ് അവളുടേത്. പണത്തിന്റെ അഹങ്കാരവും തന്നിഷ്ടവും അവളുടെ സ്വഭാവത്തിൽ നന്നായി കലർന്നിരുന്നു. ആരെയും തന്റെ ചൊൽപ്പടിക്ക് നിർത്തണമെന്ന വാശിയും, മറ്റുള്ളവരെ തന്റെ കീഴിൽ മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രകൃതവുമാണ് അവളുടേത്.
ക്യാമ്പസിലായാലും പുറത്തായാലും അവളുടെ വാക്കുകൾക്ക് അപ്പുറം ആരും കടക്കുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ, ആ വലിയ അഹങ്കാരിയുടെ മുന്നിൽ യാതൊരു നിബന്ധനകളുമില്ലാതെ ഇടം പിടിച്ച ഒരേയൊരാൾ ജാനകിയായിരുന്നു. ലോകത്ത് തനു തന്റെ ഒരേയൊരു ആത്മാർത്ഥ സുഹൃത്തായി കണക്കാക്കിയിരുന്നത് ജാനുവിനെ മാത്രമാണ്. അവളുടെ മുന്നിൽ മാത്രം തനുവിലെ ആ അധികാരഭാവം അലിഞ്ഞില്ലാതാകും.
പക്ഷെ തനു കൂളായി മറുപടി പറഞ്ഞെങ്കിലും, ജാനകിയുടെ വീട് എങ്ങനെയുള്ളതായിരിക്കും എന്ന ചിന്ത അവളുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ടായിരുന്നു. ജാനകിയുടെ കുടുംബം അത്യാവശ്യം സാമ്പത്തികമുള്ളവരാണെന്ന് തനുവിന് അറിയാം. എങ്കിലും ആ തറവാട് തന്റെ നിലവാരത്തിന് ഒത്തതാണോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു.
പാടവരമ്പിലൂടെ നടക്കുമ്പോഴും അവളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു: ‘ഇനിയിപ്പോ എന്തെങ്കിലും ആവട്ടെ… കാണാൻ കൊള്ളാത്ത വല്ല പട്ടിപ്പുരയോ പഴയ കുടിലോ മറ്റോ ആണെങ്കിൽ അവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. അവിടുന്ന് മാറി വേറെ നല്ലൊരു ഫ്ലാറ്റോ വീടോ എടുത്ത് അങ്ങോട്ട് താമസം മാറ്റാം. അത്രേയുള്ളൂ.’ ആ ചിന്തയിൽ അവൾ വീണ്ടും പഴയ അഹങ്കാരിയായ തനുവായി മാറിത്തുടങ്ങി…..

entha paraya macha❤️🔥❤️🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam
-enn bronte oru fan
nannayitt undd broo 🫂🥰
കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..
ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.
ആഹാ അന്തസ്സ്…
ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….
നന്ദുസ്…
ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂
❤️
ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..
അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ
kaavalkkaran__
എന്ന insta ഐഡിയിലോ പങ്കു വക്കാം