ചെളിയിൽ കുളിച്ചു നിൽക്കുകയാണെങ്കിലും, ആരും ഒന്ന് നോക്കിപ്പോകുന്ന വശ്യമായ സൗന്ദര്യമായിരുന്നു അവന്….നനഞ്ഞൊട്ടിയ കറുത്ത ടീഷർട്ടിലൂടെ അവന്റെ വിരിഞ്ഞ നെഞ്ചും കരുത്തുറ്റ ശരീരപ്രകൃതിയും വ്യക്തമായി കാണാമായിരുന്നു. ചെളി പുരണ്ട മുഖത്തേയ്ക്ക് വീണുകിടക്കുന്ന നനഞ്ഞ മുടിയിഴകൾക്കിടയിലൂടെയുള്ള അവന്റെ കൂർത്ത നോട്ടത്തിൽ വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. ആ ചെളിക്കുണ്ടിലും അവന്റെ പൗരുഷം നിറഞ്ഞ ആകാരഭംഗി ഒളിപ്പിച്ചുവെക്കാൻ കഴിഞ്ഞിരുന്നില്ല.
എല്ലാവരും കൂടി തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തനുവിന്റെ ദേഷ്യം ഇരട്ടിച്ചു. ജാനകിയും കൂട്ടുകാരും അവളെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ ആ ചെറുപ്പക്കാരനു നേരെയും തിരിഞ്ഞു.
“നീയാണോ ഇവന്മാരുടെ തല!… പോത്ത് പോലെ വളർന്നിട്ടും നിനക്കൊന്നും ഇതുവരെ ബോധം വച്ചില്ലേ..? അറ്റ്ലീസ്റ്റ് കുറച്ചു മര്യാധയെങ്കിലും ഇവറ്റകൾക്ക് പറഞ്ഞു കൊടുത്തൂടെ….?”
അവളുടെ ദേഷ്യപ്പെട്ടുള്ള മറുപടികേട്ടിട്ടും അതൊന്നും വകവെക്കാതെ അവൻ കുനിഞ്ഞ് നിലത്തുനിന്നും ചെളി പടർന്ന ആ ഫുട്ബോൾ കയ്യിലെടുത്തു…..
വായടയ്ക്കാതെ ദേഷ്യപ്പെടുന്ന തനുവിനെ നോക്കി അവൻ തികച്ചും ശാന്തമായി, കുസൃതി നിറഞ്ഞൊരു പുഞ്ചിരി നൽകി.
ശേഷം പെട്ടെന്ന്, “ക്യാച്ച്!” എന്ന് പറഞ്ഞുകൊണ്ട് ആ ചെളിപുരണ്ട ബോൾ തനുവിന് നേരെ ഒറ്റയേറ്….
അപ്രതീക്ഷിതമായ ആ ഏറിൽ, തനു അറിയാതെ തന്നെ തന്റെ കൈകൾ മുന്നോട്ടേക്ക് നീട്ടി ആ ബോൾ പിടിച്ചുപോയി. ആ നിമിഷം തന്നെ ബോളിലുണ്ടായിരുന്ന ചെളി മുഴുവൻ തെറിച്ച് അവളുടെ മുഖത്തും ശരീരത്തും വസ്ത്രങ്ങളിലുമാകെ പടർന്നു. ഒരു നിമിഷത്തേക്ക് എന്തു സംഭവിച്ചു എന്നറിയാതെ തനു വായപൊളിച്ചു അത്ഭുതത്തോടെ അവനെ നോക്കി. എന്നാൽ അടുത്ത നിമിഷം ആ അത്ഭുതം അതിരൂക്ഷമായ ദേഷ്യത്തിലേക്ക് വഴിമാറി. അവളുടെ കണ്ണുകളിൽ അവനെ കൊന്നു കുഴിച്ചുമൂടാനുള്ള തീ പാറുന്നുണ്ടായിരുന്നു…..

entha paraya macha❤️🔥❤️🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam
-enn bronte oru fan
nannayitt undd broo 🫂🥰
കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..
ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.
ആഹാ അന്തസ്സ്…
ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….
നന്ദുസ്…
ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂
❤️
ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..
അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ
kaavalkkaran__
എന്ന insta ഐഡിയിലോ പങ്കു വക്കാം