ബാക്കി ചായ കൂടി കുടിച്ച ശേഷം അവൻ ഗ്ലാസ് താഴെ വെച്ചു.
“മീരാ… നിനക്ക് എന്നെ മനസ്സിലാക്കാൻ സമയം എടുക്കും. അതുകൊണ്ട് തന്നെ… ഇതാണ് എന്റെ നമ്പർ.”
പെട്ടെന്ന് മീരയുടെ അടുത്തു ഡൈനിങ് ടേബിളിൽ ഇരുന്ന ഫോൺ ‘ടിങ്ങ്’ എന്ന ശബ്ദത്തോടെ വൈബ്രേറ്റ് ചെയ്തു.
അവൾ ഞെട്ടലോടെ ഫോൺ എടുത്തു നോക്കി. ഒരു അജ്ഞാത നമ്പറിൽ നിന്നും ഒരു വാട്സാപ്പ് സന്ദേശം വന്നിരിക്കുന്നു:
“നിന്റെ സന്ദീപ്.”
മീരയുടെ ശ്വാസം നിലച്ചുപോയി. ഈ നമ്പർ…
ഇത് അവൾ ആർക്കും കൊടുക്കാറില്ല. സ്കൂളിലെ ഔദ്യോഗിക കാര്യങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമറിയാവുന്ന അവളുടെ പേഴ്സണൽ നമ്പർ ഇയാൾക്ക് എങ്ങനെ കിട്ടി?
ആ ചോദ്യം മീരയുടെ ഉള്ളിൽ വലിയൊരു സംശയമുണ്ടാക്കി.
ഫോണിലെ ആ സന്ദേശത്തിലേക്കും, ചായ കുടിച്ച ഒഴിഞ്ഞ ഗ്ലാസിലേക്കും നോക്കി അവൾ ആലോചിച്ചു—ഇതൊരു സ്വപ്നമാണോ അതോ അഞ്ചു വർഷത്തെ തന്റെ കാത്തിരിപ്പിന് ദൈവം നൽകിയ ഉത്തരമാണോ?!!!
മീരയുടെ കാലുകൾ തറയിൽ തറഞ്ഞുപോയി.
ഒന്നും മിണ്ടാനോ പ്രവർത്തിക്കാനോ കഴിയാത്ത ഒരുതരം ശൂന്യത അവളിൽ പടർന്നു.
അടുക്കളയിലെ ആ ചെറിയ ഇടനാഴിയിൽ അപ്പോഴും അവന്റെ ശരീരത്തിന്റെ ചൂടും, കാതോരത്ത് മന്ത്രിച്ച ആർദ്രമായ വാക്കുകളും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ ഏകാന്തതയുടെ മഞ്ഞുപാളികൾ ഒരു നിമിഷം കൊണ്ട് ഉരുകിത്തീർന്നതിന്റെ നടുക്കത്തിലായിരുന്നു അവൾ.

എന്തിന്? അങ്ങനെ ആണേൽ ഈ കഥയുടെ ത്രില്ല് പോകും
ഈ കഥ ഒരു ഫാന്റസി കഥയാണ്
so സന്ദീപിന്റെ ആത്മാവാണ് ആ ശരീരത്തിൽ എങ്കിൽ കഥ ഒരു ഫ്രഷ് സബ്ജെക്ട് ആണ്
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗.
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗
ഒത്തിരി ഇഷ്ടായി ബ്രൊ
നല്ല പുതുമയെറിയ കഥാ തന്തു
മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് പുതിയ ശരീരവുമായി വരുന്ന കഥ ഇവിടെ ആദ്യമായാണ്
അത് ബ്രൊ പിടിച്ചിരുന്ന അവതരണത്തോടെ പറഞ്ഞു
അടുത്ത ഭാഗം കഴിവതും വേഗം തരണേ ബ്രൊ
wow🥰 സൂപ്പർ
ബാക്കി പോരട്ടെ
wtg
💥💥❤️❤️💥💥💥❤️❤️💥💥
യാ മോനെ
കിടു തുടക്കം..!!
Pls continue
അവസാനം മീരയ്ക്ക് ആ യുവാവ് പറ്റിക്കുകയാണെന്ന് എന്ന് മനസിലാവണം.. “സന്ദീപിൻ്റെ video , ഡയറി , folder”
Love story + thangalude ezhuthu.😁
Zupper💞 baakki athikam thaamasikkathe tharumennu pretheekshichotte..
അവൻ last ചതിക്കുന്നത് ആകു
ഒരു സ്പെഷ്യൽ സ്റ്റോറി…
ആചര്യപ്പെടുത്തുന്ന വരികൾ…
സ്വാപ്നങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന എഴുത്ത്…
ആകാംഷ ഏറുന്നു… വിശ്വസിക്കാൻ പറ്റുന്നില്ല….
തുടരൂ….
❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️
തീപ്പൊരി ഐറ്റം..🥰🥰
ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..
പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്..
ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.
ഇഷ്ടം മാത്രം❤️❤️
എന്ന് ഭ്രാന്തൻ..