അപ്പോൾ ആ കിച്ചണിൽ ഉണ്ടായിരുന്ന ചെറിയ ചെമ്പ് പാത്രത്തിൽ നിന്നും ആ അടപ്രഥമൻ പായസത്തിന്റെ മണം അയാളുടെ മൂക്കിലേക്ക് ഇരച്ചുകയറി..
അയാൾ ആ സ്പൂണിൽ അല്പം കൈയിലേക്ക് അവൾ സന്ദീപിന്റെ ഓർമദിവസം തയ്യാറാക്കിയ ആ പായസം ഒഴിച്ചു രുചിച്ചുനോക്കി..
“പായസം അടിപൊളിയാണ് മീരാ..”
അവൾക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു..
അവൻ പതുക്കെ തിരിഞ്ഞ് ലിവിങ് റൂമിലൂടെ നടന്നു. ഓരോ ചുവടിലും അവൾക്ക് കാണാമായിരുന്നു.അതൊരു അപരിചിതന്റെ നടത്തമല്ല. താൻ വർഷങ്ങളോളം കാത്തിരുന്ന, സ്വപ്നം കണ്ട തന്റെ സന്ദീപിന്റെ അതേ താളം…..
ഉമ്മറത്തെ വാതിൽക്കൽ എത്തിയപ്പോൾ അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു…
ആ നോട്ടത്തിൽ “നീയെന്റേതാണ്” എന്നൊരു ഉറപ്പുണ്ടായിരുന്നു.
അവൻ പടികളിറങ്ങി മുറ്റത്തെ നനഞ്ഞ മണ്ണിലേക്ക് നടന്നു.
ഇടവപ്പാതിയുടെ ബാക്കിപത്രമെന്നോണം ആകാശം വീണ്ടും ഇരുണ്ടു കൂടിയിരുന്നു.
മുറ്റത്തെ മരങ്ങൾക്കിടയിലൂടെ അവൻ ഗേറ്റിനടുത്തേക്ക് നീങ്ങുന്നത് മീര നിർനിമേഷയായി നോക്കിനിന്നു.
ഗേറ്റ് തുറക്കുന്ന ആ പരിചിതമായ ശബ്ദം…
വർഷമായി ആ ശബ്ദം കേൾക്കുമ്പോഴെല്ലാം അവളുടെ ഹൃദയം ഒന്ന് പിടയാറുണ്ടായിരുന്നു.
ഇന്ന് ആ ഗേറ്റ് അടഞ്ഞപ്പോൾ അവൾക്ക് തോന്നിയത് തന്റെ ആത്മാവിന്റെ പകുതി വീണ്ടും പടിയിറങ്ങി പോകുന്നു എന്നാണ്.
അവൻ റോഡിലെ ഇരുട്ടിലേക്ക് മറയുന്നത് വരെ മീര അവിടെത്തന്നെ നിന്നു.

എന്തിന്? അങ്ങനെ ആണേൽ ഈ കഥയുടെ ത്രില്ല് പോകും
ഈ കഥ ഒരു ഫാന്റസി കഥയാണ്
so സന്ദീപിന്റെ ആത്മാവാണ് ആ ശരീരത്തിൽ എങ്കിൽ കഥ ഒരു ഫ്രഷ് സബ്ജെക്ട് ആണ്
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗.
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗
ഒത്തിരി ഇഷ്ടായി ബ്രൊ
നല്ല പുതുമയെറിയ കഥാ തന്തു
മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് പുതിയ ശരീരവുമായി വരുന്ന കഥ ഇവിടെ ആദ്യമായാണ്
അത് ബ്രൊ പിടിച്ചിരുന്ന അവതരണത്തോടെ പറഞ്ഞു
അടുത്ത ഭാഗം കഴിവതും വേഗം തരണേ ബ്രൊ
wow🥰 സൂപ്പർ
ബാക്കി പോരട്ടെ
wtg
💥💥❤️❤️💥💥💥❤️❤️💥💥
യാ മോനെ
കിടു തുടക്കം..!!
Pls continue
അവസാനം മീരയ്ക്ക് ആ യുവാവ് പറ്റിക്കുകയാണെന്ന് എന്ന് മനസിലാവണം.. “സന്ദീപിൻ്റെ video , ഡയറി , folder”
Love story + thangalude ezhuthu.😁
Zupper💞 baakki athikam thaamasikkathe tharumennu pretheekshichotte..
അവൻ last ചതിക്കുന്നത് ആകു
ഒരു സ്പെഷ്യൽ സ്റ്റോറി…
ആചര്യപ്പെടുത്തുന്ന വരികൾ…
സ്വാപ്നങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന എഴുത്ത്…
ആകാംഷ ഏറുന്നു… വിശ്വസിക്കാൻ പറ്റുന്നില്ല….
തുടരൂ….
❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️
തീപ്പൊരി ഐറ്റം..🥰🥰
ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..
പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്..
ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.
ഇഷ്ടം മാത്രം❤️❤️
എന്ന് ഭ്രാന്തൻ..