ഈ രാവിലും കൊതി തീരില്ല [സ്പൾബർ] 55

 

 

ജാതിയിൽ താഴെയാണെങ്കിലും നല്ലൊരു കുടുംബത്തിലേക്കാണ് രാധിക ചെന്ന് കയറിയത്.. ശ്രീനിക്ക് വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ..നളിനിയമ്മ സ്വന്തംമോളെപ്പോലെയാണ് രാധികയെ നോക്കിയത്.. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം ശ്രീനി ഖത്തറിലേക്കും, രാധിക അവളുടെ ആഗ്രഹ പ്രകാരം പഠിച്ച് കൊണ്ടിരുന്ന നഴ്സിംഗ് പഠനം പൂർത്തിയാക്കാനും പോയി..

 

 

അവളുടെ കോഴ്സ് കഴിഞ്ഞതും ശ്രീനി അവളെയും ഖത്തറിലേക്ക് കൊണ്ട് പോയി.. അവിടെ ഒരു ഹോസ്പിറ്റലിൽ നഴ്സായി രാധിക ജോലിക്ക് കയറുകയും ചെയ്തു.. എല്ലാം സത്യഭാമ അറിയുന്നുണ്ടായിരുന്നെങ്കിലും മകളോട് ക്ഷമിക്കാൻ അവർ തയ്യാറായില്ല..

 

 

ഒരു വർഷം കഴിഞ്ഞ് ലീവിന് വന്ന ശ്രീനിയും രാധികയും ആദ്യം പോയത് രാധികയുടെ വീട്ടിലേക്കാണ്.. അവരുടെ വരവ് പ്രതീക്ഷിച്ചിട്ടില്ലാത്ത സത്യഭാമ പൂർണമായും അയഞ്ഞില്ലെങ്കിലും രാധികയോട് അൽപം മയപ്പെട്ടു..എന്നാൽ ശ്രീനിയോട് പൊറുക്കാൻ അവൾക്കായില്ല..അവർ ലീവ് കഴിഞ്ഞ് പോവുന്നതിന് മുമ്പ് പലവട്ടം സത്യഭാമയെ കാണാൻ ചെന്നു.. ശ്രീനി നല്ലവനാണെന്ന് മനസിലായെങ്കിലും അവനോട് കൂടുതലടുക്കാൻ അവൾ തയ്യാറായില്ല..തന്നെ മാനം കെടുത്തിയ മകളോടും പൂർണമായി സത്യഭാമ ക്ഷമിച്ചില്ല..

 

 

മകളോട് പക പോക്കാനെന്ന മട്ടിൽ അവൾ മകൻ ഗോപിക്ക് വേണ്ടി കൊമ്പത്തെ വീട്ടിൽ നിന്നും ഒരു പെണ്ണുമായി കല്യാണമുറപ്പിച്ചു.. ഒരു സ്കൂൾ അധ്യാപനായ ഗോപി ഒരു പാവത്താനാണ്.. അമ്മ പറയുന്നതിനപ്പുറം അവനില്ല.. അമ്മ കെട്ടാൻ പറഞ്ഞ പെണ്ണിനെ അവൻ കെട്ടി..അളിയനും പെങ്ങളും അടുത്ത ലീവിന് വരുമ്പോ കല്യാണം നടത്തിയാ മതി എന്നൊരഭിപ്രായം ഗോപി പറഞ്ഞെങ്കിലും സത്യഭാമയത് സമ്മതിച്ചില്ല..അവർ വരുന്നതിന് മുമ്പ് തന്നെ അവൾ ആർഭാടമായി മകന്റെ കല്യാണം നടത്തി..

The Author

1 Comment

Add a Comment
  1. 𝗡𝗔𝗧𝗛𝗔𝗡𝗭

    അവസാനിച്ചു എന്ന് പറഞ്ഞിടത്താണ് സത്യത്തിൽ ഈ കഥ തുടങ്ങുന്നത്😁 നിർത്തല്ലെ മുത്തെ. രമ്യ, രമ്യയുടെ അമ്മ അവരേയൊക്കെ കളത്തിലോട്ടിറക്ക്.

Leave a Reply

Your email address will not be published. Required fields are marked *