നിനക്കൊരു ജോലിയില്ലേ, നീ രമ്യയേയും കൊണ്ട് ഒരു വാടക വീടെടുത്ത് മാറിത്താമസിക്ക് എന്ന് രാധിക അനിയനോട് പറഞ്ഞെങ്കിലും അമ്മയെ ധിക്കരിക്കാൻ അവനാവില്ലായിരുന്നു..
ഇപ്പോൾ രമ്യ സ്വന്തം വീട്ടിലേക്ക് പോയിട്ട് ഒരു വർഷമായി.. അവളെ ഉപേക്ഷിക്കാൻ അമ്മ പറഞ്ഞത് മാത്രം ഗോപി ഇത് വരെ അനുസരിച്ചിട്ടില്ല.. അതിനിടക്ക് ഖത്തറിലുണ്ടായ ഒരു തീ പിടുത്തത്തിൽ ശ്രീനി ജോലി ചെയ്ത സ്ഥാപനം കത്തുകയും, അവന്റെ പാസ്പോർട്ടടക്കം വിലപ്പെട്ട രേഖകളെല്ലാം നഷ്ടപ്പെടുകയും ചെയ്തു.. സ്ഥാപനം കത്തിയതോടെ ജോലി നഷ്ടപ്പെട്ട ശ്രീനി നാട്ടിലേക്ക് മടങ്ങി.. ഇനി തിരിച്ച് പോകണമെങ്കിൽ പുതിയൊരു ജോലിയും വേണം, പുതിയ പാസ്പോർട്ടും വേണം..അതിനുള്ള ഓട്ടത്തിലാണ് ശ്രീനി.. എത്ര ഓടിയിട്ടും രണ്ടാം പാസ്പോർട്ട് കിട്ടുക അത്ര എളുപ്പമല്ലായിരുന്നു.. അവനിപ്പോ നാട്ടിലെത്തിയിട്ട് എട്ട് മാസമായി.. രാധിക ഇപ്പഴും ഖത്തറിൽ തന്നെയാണ്..
അവൾ പറഞ്ഞതനുസരിച്ചാണ് ശ്രീനി, ഗോപിയുടേയും,രമ്യയുടേയും പ്രശ്നത്തിലിടപെട്ടത്..
നാട്ടിലെത്തിയ ഉടനെ അവൻ രമ്യയുടെ വീട്ടിൽ പോയി സംസാരിച്ചിരുന്നു.. സ്ത്രീധന ബാക്കി എങ്ങിനെയെങ്കിലും ഒപ്പിച്ച് കൊടുക്കാമെന്നാണ് രമ്യയുടെ അഛൻ പറയുന്നത്.. ഗോപിയോട് സംസാരിച്ചപ്പോ ഒന്നും തന്നില്ലെങ്കിലും രമ്യയെ തിരിച്ച് കൊണ്ട് വരാൻ അവനൊരുക്കമാണ്..പക്ഷേ,
സത്യഭാമയോട് എത്ര സംസാരിച്ചിട്ടും അവൾ വഴങ്ങിയില്ല.. ഇനിയും രമ്യയെ ഉപേക്ഷിച്ചില്ലെങ്കിൽ ഗോപിയെക്കൂടി വീട്ടിൽ നിന്ന് പുറത്താക്കും എന്നാണ് അവളുടെ നിലപാട്..

അവസാനിച്ചു എന്ന് പറഞ്ഞിടത്താണ് സത്യത്തിൽ ഈ കഥ തുടങ്ങുന്നത്😁 നിർത്തല്ലെ മുത്തെ. രമ്യ, രമ്യയുടെ അമ്മ അവരേയൊക്കെ കളത്തിലോട്ടിറക്ക്.