പിറ്റേന്ന് കുപ്പിച്ചില്ല് കാരണം ഗ്രൗണ്ടിൽ ആരുടെയും കളി നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാലും അത് കണ്ടു തന്നെ അറിയണം എന്ന് എനിക്ക് തോന്നി. ഉച്ച ഒക്കെ ആയപ്പോ ഞാൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി ഗ്രൗണ്ടിലേക്ക് ചെന്നു. ഗ്രൗണ്ടിന് അടുത്ത് എത്തിയപ്പോ തന്നെ അവിടെ കുറേ പേര് നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.. എന്നെ കണ്ടതും എല്ലാവരും വല്ലാത്ത പോലെ ഒരു നോട്ടം എന്നെ നോക്കി
അത് കൊണ്ടു തന്നെ ഞാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയില്ല. കവലയിലേക്ക് പോകുന്നു എന്ന വ്യാജേന ഞാൻ മുന്നോട്ടു നടന്നു. എല്ലാവരും കുനിഞ്ഞു നിന്ന് എന്തോ പെറുക്കുന്നുണ്ട്. എന്തോ അല്ല. കുപ്പിച്ചില്ല്..
‘ഡാ…’
പെട്ടന്ന് ഗ്രൗണ്ടിൽ നിന്ന് എന്നെ ആരോ വിളിച്ചു.. അഖിൽ ആയിരുന്നു
‘നിന്റെ ചേച്ചിയോട് പറഞ്ഞേര് ഇത് കൊണ്ടൊന്നും ഞങ്ങൾ കളിക്കുന്ന നിർത്താൻ അവൾക്ക് ആവില്ലെന്ന്..’
അഖിൽ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു.. കൂടെ നിന്നവർക്കും എന്നോട് ദേഷ്യം ഉണ്ട്. ഞാൻ കാരണം ആണല്ലോ അവന്മാരുടെ കളി മുടങ്ങിയത്. എനിക്ക് അടി കിട്ടിയപ്പോൾ പോലും ഇവന്റെ ഒന്നും മുഖത്ത് ഒരു വിഷമം ഇല്ലായിരുന്നു..
എന്തായാലും അഖിൽ പറഞ്ഞതിന് ഒന്നും പ്രതികരിക്കാൻ ഞാൻ പോയില്ല. ഞാൻ മിണ്ടാതെ വെറുതെ കവലയിലേക്ക് നടന്നു.. കുറേ നേരം അവിടെ കിടന്നു കറങ്ങിയിട്ട് ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു. തിരിച്ചു പോരുമ്പോ അവർ ഗ്രൗണ്ടിൽ കളി തുടങ്ങി കഴിഞ്ഞിരുന്നു. രാവിലെ മുതൽ കുപ്പിച്ചില്ല് പെറുക്കി ഇപ്പൊ അവർ ഗ്രൗണ്ട് ഒരുവിധം വൃത്തി ആക്കിയിട്ടുണ്ട്.. എന്നെ വഴിയിൽ കണ്ടതും എന്തോ വിജയിച്ചിട്ടെന്ന പോലെ അഖിൽ കൂവി വിളിച്ചു.. അതേറ്റു കൂവാൻ വേറെ കുറേ നാറികളും

എവിടെ ബ്രോ