എൽ ഡൊറാഡോ 7 [സാത്യകി] 958

 

‘ഡാ വെള്ളം വരുന്നുണ്ട്…’

ശിവ പറഞ്ഞു.. പെട്ടന്ന് അത് കേട്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി.. ചേച്ചി ശരിക്കുള്ള ജലം വരുന്ന കാര്യമാണ് പറഞ്ഞത്. പക്ഷെ എന്റെ ദുഷ് ചിന്ത വേറൊരു രീതിയിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു..

 

‘ഡാ പൊട്ടാ ചെവി കേൾക്കാൻ മേലേ..?

ശിവ ഒന്നൂടെ ചോദിച്ചു

 

‘ഏഹ്.. കേൾക്കാം..’

ഞാൻ പറഞ്ഞു

 

‘ഹ്.. വെള്ളം കുറേശ്ശെ വരുന്നുണ്ട്.. നീ കുറച്ചൂടെ വലുതാക്ക് ആ ദ്വാരം..’

ചേച്ചി പറഞ്ഞു.. വെള്ളം കൊണ്ടു ഗ്രൗണ്ട് നിറയണം.. അതാണ് ചേച്ചിക്ക് വേണ്ടത്. ഞാൻ തൂമ്പ് കുറച്ചു കൂടി തുറന്നു.. ഇപ്പൊ വെള്ളം ശരിക്കും കരയിലേക്ക് ഒഴുകുന്നുണ്ട്.. കരയിലേക്ക് ഒഴുകിയ വെള്ളം ഞങ്ങൾ വെട്ടിയ ചാൽ വഴി ഗ്രൗണ്ടിലേക്ക് നേരെ ചെല്ലുന്നു..

 

ഞാൻ കരയിൽ കയറി ഞങ്ങളുടെ പ്രവർത്തനം വിജയമായോ എന്ന് നോക്കി. ഇത് വരെ നോക്കിയടുത്തോളം വിജയം തന്നെ.. ഞാൻ ചിന്തിച്ചു.. പക്ഷെ മുഴുവൻ ആയും വെള്ളം നിറയുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്ക് സമയമില്ല.. പോവണം..

 

ശിവയെയും കൂട്ടി ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.. എല്ലാം താൻ വിചാരിച്ചത് പോലെ നടന്നതിൽ ഉള്ള സന്തോഷം ചേച്ചിക്ക് ഉണ്ട്

 

‘അതേയ്.. എന്തേലും പ്രശ്നം ആകുമോ…?

ഞാൻ ശിവയോട് ചോദിച്ചു

 

‘ഒരു പ്രശ്നവുമില്ല.. നീ പേടിക്കാതെ…’

ശിവേച്ചി കയ്യിലിരുന്ന കമ്പിപ്പാര കറക്കി പറഞ്ഞു..

 

ശിവേച്ചി എന്റെ കൂടെ ഉള്ളത് കൊണ്ടു എനിക്ക് വേറെ പേടി ഒന്നും ഇല്ലായിരുന്നു. എല്ലാം ചേച്ചി നോക്കിക്കോളും എന്ന ധൈര്യം ആയി പിന്നെ എനിക്ക്.. ഞാൻ ഒരു ആണും ചേച്ചി ഒരു പെണ്ണുമാണ്.. പക്ഷെ എന്റെ കൂടെ ഉള്ള പെണ്ണ് വെറും പെണ്ണല്ല.. പൊന്മലയിലെ ഉശിരുള്ള പെണ്ണാണ്.. ശിവദ ആണ്…

The Author

sathyaki

100 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  2. Bro, OK aano?
    time kittumbol adutha part idane.

  3. ബ്രോ എന്ത് പറ്റി ബാക്കി ഭാഗം ഇതുവരെ വന്നില്ലാലോ

Leave a Reply

Your email address will not be published. Required fields are marked *