ഇവനൊക്കെ വേണ്ടി കളി ജയിപ്പിച്ചു കൊടുത്ത എന്നെ തന്നെ മനസ്സിൽ തെറി പറഞ്ഞു കൊണ്ടു ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ കയറുന്നതിനു മുന്നേ ഞാൻ പാലയ്ക്കൽ കയറി. എന്നെ കണ്ടപ്പോൾ തന്നെ ശിവ കാര്യം അന്വേഷിച്ചു..
‘ഗ്രൗണ്ടിൽ നിന്റെ കൂട്ടുകാർ കളി തുടങ്ങിയോടാ…?
‘ആ.. കുറേ നേരം എല്ലാം കൂടെ ഇരുന്നു കുപ്പിച്ചില്ല് പെറുക്കായിരുന്നു. ഇപ്പോളാണ് കഴിഞ്ഞത്..’
ഞാൻ പറഞ്ഞു
‘കഴിഞ്ഞോ..? അപ്പോൾ കളിക്കാൻ തുടങ്ങിയോ…?
ശിവ ചോദിച്ചു
‘ആ തുടങ്ങി. പക്ഷെ കുറച്ചു പേരെ ഉള്ളു. കുപ്പിച്ചില്ലിൽ കളിക്കാൻ എല്ലാവർക്കും ഒന്നും പറ്റില്ല.. കുറേ എണ്ണം പേടിച്ചു പോയി..’
ഞാൻ പറഞ്ഞു
‘ഹും…’
ശിവ ഒന്ന് മൂളി..
ആ വിഷയം ചേച്ചി വിട്ടു കാണുമെന്നു എനിക്ക് തോന്നി. അവർക്കിട്ട് ഒരു പണി കൊടുത്തല്ലോ.. ഞാൻ വീട്ടിലേക്ക് പോയി
വൈകുന്നേരം ഒരു ഏഴര ആയി കാണും.. ശിവേച്ചി എന്നെ വീട്ടിൽ വന്നു വിളിച്ചു..
‘ഡാ നന്ദു.. എന്റെ കൂടെ ഒന്ന് കട വരെ ഒന്ന് വന്നേ..’
ചേച്ചി എന്നെ വിളിച്ചു
കടയിലേക്ക് ആണെന്ന് വച്ചു ഞാൻ കൂടെ ചെന്നു. പക്ഷെ പാലയ്ക്കൽ എത്തിയപ്പോ ഇപ്പൊ വരാമെന്ന് പറഞ്ഞു ശിവ വീടിന് പിന്നിലേക്ക് പോയി. പിന്നെ വന്നത് ഒരു തൂമ്പയും ഒരു കമ്പി പാരയും ആയിട്ടാണ്..
‘ഇതെന്തിനാ…?
ഞാൻ ചോദിച്ചു
‘മിണ്ടാതെ നടക്ക്…’
അത്ര മാത്രം എന്നോട് പറഞ്ഞിട്ട് ശിവ നടന്നു
ഗ്രൗണ്ടിലേക്ക് ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഗ്രൗണ്ട് മുഴുവൻ ഉഴുതു മറിച്ചിടാൻ ആണോ ചേച്ചിയുടെ പ്ലാൻ. അങ്ങനെ ആണേൽ കുറേ കഷ്ടപ്പെടേണ്ടി വരുമല്ലോ.. ഞാൻ ഓർത്തു.. ഗ്രൗണ്ട് എത്തുന്ന വരെയും ചേച്ചി ഒന്നും മിണ്ടിയില്ല

എവിടെ ബ്രോ