കുറേ നേരം വെട്ടിയിട്ട് ക്ഷീണിച്ചപ്പോ ഞാൻ ചേച്ചിയുടെ കയ്യിൽ നിന്ന് തൂമ്പ വാങ്ങി ബാക്കി വെട്ടി. ഒരു ചാൽ പോലെ ഗ്രൗണ്ടിലേക്ക് ഒരു വഴി ആയിരുന്നു ചേച്ചി ഉദ്ദേശിച്ചത്.. എന്നെ കൊണ്ടു അധികം വെട്ടിക്കാതെ പെട്ടന്ന് തന്നെ ചേച്ചി തൂമ്പ തിരിച്ചു വാങ്ങിച്ചു.. മുഴുവൻ ചെയ്യണം എന്ന് ചേച്ചിക്ക് വാശി ഉള്ളത് പോലെ.. കുറച്ചു സമയം കൊണ്ടു ഞങ്ങൾ അത് ഒരുവിധം തീർത്തു..
പിന്നെ ശിവ പാര എടുത്തോണ്ട് തൊടിന്റെ അരികിലേക്ക് ചെന്നു.. എന്നിട്ട് അവിടെ ഒന്ന് പരിശോധിച്ചു..
‘നന്ദു.. ഇവിടെ ഒരു തൂമ്പ് ഉണ്ട്.. നീ അതൊന്ന് തുറന്നെ.. ഞാൻ ഇപ്പുറത്തെ തുറക്കാം..’
ശിവ എന്നോട് പറഞ്ഞു
എനിക്ക് കാര്യം മനസിലായി. ഗ്രൗണ്ടിന് പിന്നിൽ ഒരു ചെറിയ കൈത്തോട് ഉണ്ട്. അതിൽ നിന്ന് വെള്ളം ഗ്രൗണ്ടിലേക്ക് എത്തിച്ചു ഗ്രൗണ്ട് മുക്കാൻ ആണ് ശിവേച്ചിയുടെ പ്ലാൻ.. ഗ്രൗണ്ടിലേക്ക് വെള്ളം ഒഴുകി എത്താനുള്ള വഴി ഞങ്ങൾ ശരിയാക്കിയിട്ടുണ്ട്.. ഇനി വെള്ളം പുറത്തോട്ട് ഒഴുക്കാൻ അടച്ചു വച്ച ഓവ് തുറക്കണം. അതിന് തോട്ടിൽ ഇറങ്ങണം.. അതിനാണ് ചേച്ചി എന്നെ വിളിച്ചത്..
ഞാൻ പാരയുമായി വെള്ളത്തിൽ ഇറങ്ങി. അല്പം ഒന്ന് പരതിയപ്പോ വെള്ളം പോകാൻ ഉള്ള വഴി ഞാൻ കണ്ടു പിടിച്ചു. അത് അടച്ചു വച്ചിരിക്കുകയാണ്.. ഞാൻ പാര കൊണ്ടു ആ തൂമ്പ് മെല്ലെ തുറക്കാൻ ശ്രമിച്ചു.. വെള്ളത്തിന്റെ വശത്ത് നിന്നുള്ള ഓട്ട ഞാൻ തുറക്കാൻ ശ്രമിച്ചപ്പോ കരയിൽ നിന്നുള്ളത് ചേച്ചി തൂമ്പ കൊണ്ടു തുറക്കാൻ ശ്രമിച്ചു.. വെട്ടം ഇല്ലാത്തത് കൊണ്ടു കുറച്ചു ശ്രമകരം ആയിരുന്നു എങ്കിലും പതിയെ അതിലും ഞങ്ങൾ വിജയിച്ചു.. വെള്ളം മെല്ലെ നിലത്തേക്ക് ഒഴുകാൻ തുടങ്ങി..

എവിടെ ബ്രോ